മലയാള ചലച്ചിത്രഗാനരംഗത്ത് ഒഴിച്ചുകൂടാനാവാത്ത ആള്‍. ചലച്ചിത്രഗാനാസ്വാദകരുടെ നെഞ്ചിലിടംപിടിച്ച കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. കൈതപ്രത്തിന് 70 വയസ്സായെങ്കിലും മനസ്സ് ഇപ്പോഴും തുടിക്കുന്ന യൗവനമാണ്. കവിയും ഗാനരചയിതാവും സംഗീതജ്ഞനും തിരക്കഥാകൃത്തും അഭിനേതാവുമായ ഈ കണ്ണൂരുകാരന്‍ മ്യൂസിക് തെറപ്പിയിലും സിനിമാസംവിധാനത്തിലും ഒരുകൈ നോക്കിയിരുന്നു. സപ്തതി വലിയ ആഘോഷമാക്കാനൊന്നുമില്ലെന്ന് കൈതപ്രം പറയുന്നു. 1986ല്‍ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ഫാസില്‍ ചിത്രത്തിലെ ശ്രദ്ധേയ ഗാനങ്ങള്‍ക്കുേശഷം ഈ തൂലികയില്‍നിന്ന് 1500ഓളം ഗാനങ്ങളാണ് ഇതുവരെ വിരിഞ്ഞത്.