എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം ജി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനത്തില്‍ അവാര്‍ഡ് സമ്മാനിച്ചു. ടാഗോര്‍ തീയേറ്റില്‍ നടന്ന ഘനശ്യാമ സന്ധ്യ എന്ന പരിപാടിയിലാണ് അവാര്‍ഡ് സമ്മാനിച്ചത്. എം ജി രാധാകൃഷ്ണന്റെ പേരിലുള്ള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് എം ജയചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ നടന്മാരായ മധു, ജഗദീഷ്, പി ശ്രീകുമാര്‍ നടിമാരായ സീമ ശ്രീലത, പത്മജ രാധാകൃഷ്ണന്‍ എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഓമനക്കുട്ടി ടീച്ചര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഘനശ്യാമ സന്ധ്യ എന്ന സംഗീതപരിപാടിയും അരങ്ങേറി.