എഴുത്തിന്റെ ലോകത്ത് എഴുപത് വര്‍ഷം പിന്നിട്ട ടി. പത്മനാഭന്‍. എഴുത്ത് മാത്രമല്ല സംഗീതവും വായനയും ക്ഷോഭവും സൗഹൃദവും നിറഞ്ഞ വ്യക്തിജീവിതമാണ് ടി. പത്മനാഭന്‍ന്റേത്. 1996ല്‍ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അത് നിരസിച്ചു. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുള്ള ആളാണ് ടി. പത്മനാഭന്‍. നിശബ്ദമായ സമയത്ത് പാട്ട് കേള്‍ക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. അദ്ദേഹത്തിന് വളരെ ഇഷ്ടമുള്ള പാട്ടാണ് മലയാളത്തില്‍ വയലാര്‍ രാമവര്‍മ ആദ്യം എഴുതിയ കൂടപ്പിറപ്പ് എന്ന സിനിമയിലെ ദേശ് രാഗത്തിലുള്ള എം.എല്‍. വസന്തകുമാരി പാടിയ മണിവര്‍ണനെ ഇന്നു ഞാന് കണ്ടു സഖീ… എന്ന ഗാനം. ഡല്‍ഹിയില്‍ ഇടയ്ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായ് പോകുമ്പോള്‍ അവിടുത്തെ ജോലി തീര്‍ന്നാല്‍ പിന്നെ ഇഷ്ടമുള്ള സ്ഥലത്തൊക്കെ ചുറ്റിനടക്കലാണ് പരിപാടി. പുസ്തകക്കടകള്‍ പഴയ മൃൂസിക് റെക്കോര്‍ഡ് വില്ക്കുന്ന സ്ഥലങ്ങള്‍ ഒക്കെ.