ദുരന്തനാടകത്തിലെ മുഖ്യകഥാപാത്രത്തിന്റെ സ്വഭാവം ട്രാജഡിയുടെ പ്രയോജനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതുകൊണ്ട് അരിസ്റ്റോട്ടില്‍ ഇതിനെക്കുറിച്ച് വിശദമായി ചിന്തിക്കുന്നു. മുഖ്യകഥാപാത്രം അടിസ്ഥാനപരമായി നല്ലവനായിരിക്കണമെങ്കിലും തികവുറ്റവനായിരിക്കരുതെന്ന് അരിസ്റ്റോട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യകഥാപാത്രം അത്യന്തഗുണവാനോ അതീവ ദുഷ്ടനോ ആകാതെ മധ്യവര്‍ത്തി ആയിരിക്കണം. പൂര്‍ണമായ നന്മയ്ക്ക് നാടകീയത കുറവായതിനാല്‍ അത്തരം സ്വഭാവമുള്ള…
Continue Reading