ടി. പത്മനാഭന്‍

പൂര്‍ണ പബ്‌ളിഷേഴ്‌സ്

ജീവിതത്തിന്റെ ആത്മാവിലേക്ക്, മനുഷ്യനെ ചൂഴ്ന്നുനില്‍ക്കുന്ന പ്രശ്‌നങ്ങളിലേക്ക്, കടന്നുവരികയും മലയാളത്തിന്റെ വരപ്രസാദമായി നിലകൊള്ളുകയുമാണ് പത്മനാഭന്റെ കഥകള്‍. ഏകാന്തതയുടെ സങ്കടങ്ങള്‍ ഈ കഥകളുടെ ഭാവശില്പമൊരുക്കുന്നു. അന്യമായിത്തീര്‍ന്ന മനുഷ്യസങ്കടങ്ങളെ സ്വന്തമാക്കാനുള്ള വൈകാരിക തൃഷ്ണയായി ഇതിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലങ്ങളും നിലകൊള്ളുന്നു. വായനയ്ക്കപ്പുറം ജീവിതത്തിന്റെ ചൂടും ചൂരുമായി നമ്മുടെ ആത്മാവിലേക്ക് അത് പടരുകയാണ്.