Archives for യൂദ്ധകാണ്ഡം - Page 2

യുദ്ധകാണ്ഡംപേജ് 32

സീതാസ്വീകരണം പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു മന്നവന്‍ 'നീ പൊയ് വിഭീഷണാനുജ്ഞയാ ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം നക്തഞ്ചരാധിപനിഗ്രഹമാദിയാം വൃത്താന്തമെല്‌ളാം പറഞ്ഞു കേള്‍പ്പിക്കണം എന്നാലവളുടെ ഭാവവും വാകുമി ങ്ങെന്നോടു വന്നു പറക നീ സത്വരം' എന്നതു കേട്ടു പവനതനയനും ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം…
Continue Reading

യുദ്ധകാണ്ഡംപേജ് 31

രാവണഗാത്രദഹനം അഗ്രജന്‍ വീണതു കണ്ടു വിഭീഷണന്‍ വ്യഗ്രിച്ചരികത്തു ചെന്നിരുന്നകുലാല്‍ ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ 'നൊക്കെ വിധിബലമലേ്‌ളാ വരുന്നതും ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ മാനം നടിച്ചെന്നെയും വെടിഞ്ഞീടിന വീര! മഹാശയനോചിതനായ നീ പാരിലീവണ്ണം കിടക്കുമാറായതും കണ്ടിതെല്‌ളാം ഞാനനുഭവിക്കേണമെ ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും? ഏവം കരയും…
Continue Reading

യുദ്ധകാണ്ഡംപേജ് 30

ആദിത്യഹൃദയം സന്തതം ഭക്ത്യാ നമസ്‌കരിച്ചീടുക സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോനമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥവരജംഗമാചാര്യായ തേ നമോ ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ…
Continue Reading

യുദ്ധകാണ്ഡംപേജ് 29

പോരതി ഘോരമായ് ചെയ്‌തോരു നേരത്തു പാരമിളപ്പം രഘൂത്തമനുണ്ടെന്നു നാരദനാദികള്‍ ചൊന്നതു കേള്‍ക്കയാല്‍ പാരം വളര്‍ന്നൊരു സംഭ്രമത്തോടുടന്‍ ഇന്ദ്രനും മാതലിയോടു ചൊന്നാന്‍ 'മമ സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ ശ്രീരാഘവന്നു ഹിതം വരുമാറു നീ തേരും തെളിച്ചു കൊടുക്ക മടിയാതെ' മാതലിതാനതു കേട്ടുടന്‍…
Continue Reading

യുദ്ധകാണ്ഡംപേജ് 28

അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും അങ്ങനെയുള്ള പോര്‍ കണ്ടുനില്‍ക്കുന്നേര മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ രാഘവന്‍തേരിലിറങ്ങിനിന്നീടിനാ നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍ വന്ദിച്ചു നിന്നു രഘുകുലനാഥനാ നന്ദമിയന്നരുള്‍ചെയ്താനഗസ്ത്യനും 'അഭ്യുദയം നിനക്കാശു വരുത്തുവാ നിപേ്പാഴിവിടേയ്ക്കു വന്നിതു ഞാനെടോ! താപത്രയവും വിഷാദവും തീര്‍ന്നുപോ മാപത്തു മറ്റുള്ളവയുമകന്നുപോം ശത്രുനാശം വരും രോഗവിനാശനം വര്‍ദ്ധിയ്ക്കുമായുസ്‌സു സല്‍ക്കീര്‍ത്തിവര്‍ദ്ധനം…
Continue Reading

യുദ്ധകാണ്ഡംപേജ് 27

രൂക്ഷമായ് വന്നു പരന്നതു കണ്ടള വാഗ്‌നേയമസ്ത്രമെയ്താന്‍ മനുവീരനും ചെങ്കനല്‍ക്കൊള്ളികള്‍ മിന്നല്‍ നക്ഷത്രങ്ങള്‍ തിങ്കളുമാദിത്യനഗ്‌നിയെന്നിത്തരം ജ്യോതിര്‍മ്മയങ്ങളായ് ചെന്നു നിറഞ്ഞള വാസുരമസ്ത്രവും പോയ് മറഞ്ഞു ബലാല്‍ അപേ്പാള്‍ മയന്‍ കൊടുത്തോരു ദിവ്യാസ്ത്രമെ യ്തുല്‍പേതരായുധം കാണായിതന്തികേ ഗാന്ധര്‍വ്വമസ്ത്രം പ്രയോഗിച്ചതിനെയും ശാന്തമാക്കീടിനാന്‍ മാനവവീരനും സൗര്യാസ്ത്രമെയ്താന്‍ ദശാനനന്നേരം ധൈര്യേണ…
Continue Reading

യുദ്ധകാണ്ഡംപേജ് 26

രാമരാവണയുദ്ധം ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപെ്പട്ടിതു രാവണന്‍ മൂലബലാദികള്‍ സംഗരത്തിന്നു തല്‍ കാലേ പുറപെ്പട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ് വേഗേന സംഖ്യയില്‌ളാത ചതുരംഗസേനയും പത്തു പടനായകന്മാരുമൊന്നിച്ചു പത്തുകഴുത്തനെക്കൂപ്പിപ്പുറപെ്പട്ടാര്‍ വാരാധിപോലെ പരന്നു വരുന്നതു മാരുതിമുമ്പാം കപികള്‍ കണ്ടെത്രയും ഭീതി മുഴുത്തു…
Continue Reading

യുദ്ധകാണ്ഡംപേജ് 25

രാവണന്റെ ഹോമവിഘ്‌നം ശുക്രനെച്ചെന്നു നമസ്‌കരിച്ചെത്രയും ശുഷ്‌കവദനനായ് നിന്നു ചൊല്‌ളീടിനാന്‍: അര്‍ക്കാത്മജാദിയാം മര്‍ക്കടവീരരു മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും ഒക്കെയൊരുമിച്ചു വാരിധിയും കട ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു ശക്രാരിമുഖ്യനീശാചരന്മാരെയു മൊക്കെയൊടുക്കി ഞാനേകാകിയായിതു ദു:ഖവുമുള്‍ക്കൊണ്ടിരിക്കുമാറായിതു സത്ഗുരോ! ഞാന്‍ തവ ശിഷ്യനലേ്‌ളാ വിഭോ! വിജ്ഞാനിയാകിയ രാവണനാലിതി വിജ്ഞാപിതനായ…
Continue Reading

യുദ്ധകാണ്ഡംപേജ് 24

രാവണന്റെ വിലാപം ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍ വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍: ഹാ ഹാ കുമാര! മണ്ഡോദരീനന്ദന! ഹാ ഹാ സുകുമാര! വീര! മനോഹര! മത്ക്കര്‍മ്മദോഷങ്ങളെന്തു ചൊല്‌ളാവതു ദു:ഖമിതെന്നു മറക്കാവതുള്ളില്‍ ഞാന്‍!…
Continue Reading

യുദ്ധകാണ്ഡംപേജ് 22

മേഘനാദവധം രാഘവന്മാരും മഹാകപിവീരരും ശോകമകന്നു തെളിഞ്ഞു വാഴുംവിധൌ മര്‍ക്കടനായകന്മാരോടു ചൊല്‌ളിനാ നര്‍ക്കതനയനുമംഗദനും തദാ: നില്‍ക്കരുതാരും പുറത്തിനി വാനര രൊക്കെക്കടക്ക മുറിക്ക മതിലുകള്‍. വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും വൃകഷങ്ങളൊക്കെ മുറിക്ക തെരുതെരെ. കൂപതടാകങ്ങള്‍തൂര്‍ക്ക കിടങ്ങുകള്‍ ഗോപുരദ്വാരാവധി നിരത്തീടുക. മിക്കതുമൊക്കെയൊടുങ്ങി നിശാചര രുള്‍ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ വെന്തുപൊറാഞ്ഞാല്‍പുറത്തു…
Continue Reading