രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം : 

ശേഷം പെരുമാൾ സ്വത്തിന്നു പോയപ്പോൾ “രക്ഷിച്ചു കൊൾവാൻ ദണ്ണമത്രെ, ബ്രാഹ്മണർ തങ്ങളുടെ കൈയിൽ ഉറപ്പുണ്ടായെ മതിയാവു” എന്നു കല്പിച്ചു രക്ഷയ്ക്കായ്ക്കൊണ്ടു ൬൪ ഗ്രാമത്തിൽ ഉള്ള ബ്രാഹ്മണരും ഐകമത്യപ്പെട്ട ൧0|| ഗ്രാമത്തെ അവരോധിപ്പിച്ചു. വാൾ എടുപ്പാൻ ആ ൧0|| ഗ്രാമം പെരുമനം, ഇരിങ്ങാടിക്കൊട, ചൊവര, ആലത്തൂർ, കരിക്കാട്ടു, പയ്യന്നൂർ, തിരുവില്വായി, ത്രിശ്ശിവപേരൂർ, ഐരാണിക്കുളം, മൂഷികക്കുളം, കഴുതനാടു പാതിയും. ഇങ്ങിനെ ത്രിക്കാരിയൂർ തൃക്കൊട്ടിലിങ്കൽനിന്നു ൬൪ ഗ്രാമവും ഒരു നിഴലായി കൂടി യോഗം തികഞ്ഞു അവരോധനം കഴിച്ചശേഷം അവർ രക്ഷാപുരുഷന്മാരായി ശാസ്ത്രികൾ എന്ന പേർ.

വാൾ തൊടുവാൻ ആകെ ൪ മണ്ഡലത്തിലകമെ കുറിച്ചു, ഒരു മണ്ഡലത്തിൽ അങ്ങിക്കൽ എത്തി, ആയുധം എടുക്കയും ചെയ്തു. ൮ || ഗ്രാമം ഒരുമിച്ചു എടുത്തതെ ഉള്ളു. ആവട്ടിപുത്തൂരും എറ്റുമാനൂരും അവരോധത്തിന്നു കൂടി മദിച്ചു. രണ്ടാമത് മേടിച്ചു എല്ലാവരും എടുത്താറെ, തങ്ങളും എടുത്തുകൊണ്ടു, വിശേഷിച്ചു ൬൪ ഗ്രാമവും സമയം ചെയ്യുന്നപ്പോൾ “ഈ ആയുധം തൊട്ടവർ കർമ്മത്തെ ചെയ്യിപ്പിച്ചു ധർമ്മത്തെ രക്ഷിച്ചിരിപ്പു. ആയുധം എടുക്കകൊണ്ടു ഒഴിച്ചു കൊൾവാൻ കൂടി ഊണും പുണ്യാഹവും ജാതി കാർയ്യവും ചെയ്തിരിപ്പു” എന്ന സമയം ഈ ൧0|| ഗ്രാമത്തിലുള്ളവരെ ഒക്കയും ആയുധപാണികളാക്കി, അവരോധിച്ചു കിടക്കുന്നു. ഈ പത്തു ഗ്രാമത്തെ ചാത്തിരർ എന്നു ചൊല്ലുന്നു. ശാസ്ത്രത്തിൽ ചൊല്ലിയ കർമ്മത്തെ ദാനം ചെയ്കകൊണ്ടു ശാസ്ത്രൻ. രക്ഷിപ്പാൻ വാൾ കൈയിലുണ്ടു, അതിൽ ആ ഗ്രാമങ്ങൾ ഒഴിഞ്ഞു, ൩ ഗ്രാമങ്ങളിൽ ആയുധക്കാർ എന്നു നടക്കുന്നവർ ഒക്കയും നിരായുധവർ കൂടി ശാസ്ത്രത്തിൽ പണ്ടെന്നതു ഗ്രാമത്തിൽ ഉള്ളവരിൽ ആയുധക്കാരെ നിരായുധവർ ഒന്നിച്ചുകൂടി സംഗസംഘം ഈ അവരോധിച്ച നേരം ക്ഷത്രിയൻ ആയിരുന്നതു ഐരുൾ കോവിലകത്ത് സാക്ഷ ചാത്രരായത് എട്ടു ഗ്രാമവും ഈ ആയുധം എടുപ്പാൻ അവരോധിച്ചതിൽ ആയുധം എടുത്തവരും അവരോധിക്കപ്പെട്ടിരിക്കുന്നു. ആയുധം എടാതെ ശൌർയ്യം പൊഴിത്തിക്കും പുറപ്പെടാതെ ഇരിക്കുന്ന പരിഷ നിരായുധവരുടെ സ്ഥാനത്തിരിക്കുന്നു, ഏതാനും ചിലർ പുറപ്പെടാതെ ഇരിക്കുന്നു, യാഗാദി കർമ്മങ്ങളെ ഉപേക്ഷിയാതെ ഇരിപ്പാൻ എടുത്തവർ ചെയ്യിപ്പിപ്പാൻ ചെയ്തഫലം അവർക്കുണ്ടു താനും. ഇരിക്കുന്നവർ ഒന്നിച്ചു പുണ്യാഹകലം പിടിക്കയും വേണം ഒഴിഞ്ഞുള്ള ഗ്രാമങ്ങളും ൧0 ഗ്രാമത്തിലുള്ളവരും ഒരുമിച്ചു കൈപിടിച്ചു കിടക്കുന്നു. ആയുധം എടുത്തവർ കർമ്മം ഇടവിടും; ശൌചം ഇടവിടും; ഉണ്ടാകുന്ന അവസ്ഥകളിൽ ഒക്കയും രക്ഷിതാവു മേൽകോയ്മയായിജ്ജനം തന്നെ. അതിങ്കൽ രക്ഷിച്ചു കൂടാ എന്ന് വരുമ്പോൾ പ്രാണത്യാഗം ചെയ്യുമാറു ബുദ്ധിപൂർവ്വമായി മരിച്ചു, എന്നിട്ടു രക്ഷിച്ചു, എന്നിട്ടു മന്ത്രസംസ്കാരം ചെയ്യാതെ ഇരിക്കരുതു; ചെയ്യേണം; നിരായുധാക്കൾ ഇപ്രകാരം അരുതു. തൃക്കണ്ണാകഴകത്തിങ്കൽ ൭൨ ആഢ്യന്മാർ മരിച്ചു. ഇരിങ്ങാണികൂടെ കഴകത്തിങ്കൽ പുഷ്കരപ്പാടു, മാത്തെടത്ത വനത്തിന്നു വെള്ളികുട മരിച്ചതിൽ കൂടും. ചിങ്ങമാസത്തിൽ പുണർതത്തിന്നാൾ മരിച്ചു. അന്നു ഗ്രാമത്തോടെ ശ്രാദ്ധം ഉണ്ടു. അന്നു അവരെ മന്ത്രസംസ്കാരം ചെയ്തു. പത്തരയിൽ ചിലർ മരിക്ക ഹേതു അത് ഇന്നും തൃക്കണ്ണാപുരത്തെ ൭൨ ഒഴിഞ്ഞു എന്നും പറയുന്നതു, ഈ ആയുധം എടുത്ത് ഗ്രാമത്തിൽ അംശം പൊക്കിക്കും പുറപ്പെടാതെ ഗൃഹത്തിൽ ഇരിക്കുന്ന പരിഷ, ഇനി നാമും പടുമാറു എന്നു കല്പിച്ച് എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറപ്പെടുംപോൾ ഈവണ്ണം യോഗം വന്നു ഇന്നെടത്തു പുറപ്പെടേണ്ടു എന്നുണ്ടു. അവർ നടാനടെ പുറപ്പെടുമ്പോൾ ഒത്തവണ്ണമരുത്; അതായുധം എടുത്തു നടക്കുന്നതു; മറ്റുള്ള നിരായുധക്കാരിൽ ഒന്നു എന്നെ ഉള്ളു. ശേഷം സർവ്വം നടക്കയാൽ ഒന്നെ ഉള്ളു. അശസ്ത്രങ്ങളുടെ കൈക്കാരെ തറവാട്ടുപേർ ശാസ്ത്രർക്കും പേരായി. ശാസ്ത്രികൾക്ക് അനുഭവം പ്രഭാകരഗുരുക്കൾ വാങ്ങിയതു. ചാത്തിരർക്ക് നടെ കേരളരക്ഷയ്ക്ക് രക്ഷാപുരുഷന്മാർ അനുഭവിപ്പാൻ ൬൪ ഗ്രാമവും കൂടി കൊടുത്ത ഷൾഭാഗം തന്നെ അനുഭവം. അതിൽ മുമ്പായ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ: പനിച്ചിക്കാട്ടും കാരമംഗലവും, പുതുവായും, മനയും മങ്ങാട്ടുകൂറ്റിൽ ഭട്ടന്മാർ: ഔവനിക്കട, വെണ്മണിയച്ചി, യാമനം, വ്യാകരണം, പുതുവാ, നെടുന്തിരുത്തി, പാലെക്കെട്ടു, വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ: വെണ്മണി, വെടിയൂർ, അതിലെ ഭാട്ടം: പുതുവാ, പാലെക്കാട്ടു, കാരമംഗലം, അതിലെ വെളുള്ളൂർ, കാരമംഗലത്ത് കരഭാഗത്തു, ഭാട്ടവ്യാകരണം അടിയ, മനച്ചൊക്കാട്ടു, താഴപ്പള്ളി ഇതിലെ വടക്കന്മങ്ങാട്ടു കൂറ്റിലെ പ്രഭാകരൻ വാരവക്കത്ത ഭാട്ടം: നെന്മണി, നിതാമരം, ചൊവ്വരം, പുല്ലു കണ്ട പുളിവ്യാകരണം മറ്റും വളരെ പറവാനുണ്ടു.