പുനരുക്തവദാഭാസംപുനരുക്തവദാഭാസ മര്‍ത്ഥാവ്യത്തി പ്രതീതിയാം; മതിചന്ദ്രന്നു സൗന്ദര്യ മദം നിന്‍ മുഖദര്‍ശനേ
പര്യായങ്ങളായി വരാവുന്ന രണ്ടോ മൂന്നോ പദങ്ങളെ അടുത്തു പ്രയോഗിക്കുന്നതുകൊണ്ട് അര്‍ത്ഥത്തിന്
പ്രഥമദ്യഷ്ടിയില്‍ പുനരുക്തം തോന്നുന്നത് പുനരുക്തവദാഭാസം. ലക്ഷ്യത്തില്‍ ‘മതി’, ‘ചന്ദ്രന്‍’ രണ്ടും പര്യായമാകയാല്‍
പുനരുകം്ത പോലെ തോന്നുന്നു. വാസ്തവത്തില്‍ അര്‍ത്ഥത്തിനു ഭേദവുമുണ്ട്.
ചിത്രം‘ലിപിവിന്യാസഭേദത്താല്‍ പത്മാദ്യാക്യതിവന്നീടും മാതിരിക്കു രചിക്കുന്നു പദ്യം ചിത്രാഖ്യമായത്’ പത്മാദി പല
പദാര്‍ത്ഥങ്ങളുടെ ഛായ വരത്തക്കവിധം അക്ഷരങ്ങളെ ചേര്‍ത്തു ചമയ്ക്കുന്ന പദ്യം ചിത്രമെന്നു പറയപ്പെടുന്നു ചിത്രം
ഇത്രവിധമെന്നുപറയാനാവില്ല. കവികള്‍ക്ക് മനോധര്‍മ്മം പോലെ എത്രയും നിര്‍മ്മിക്കാം. ബന്ധവിന്യാസത്തിന്റെ
ആവശ്യത്തിന്റെ പേരില്‍ ഒരേ അക്ഷരംതന്നെ ശേ്ശാകത്തില്‍ പലയിടത്തും ഉപയോഗപ്പെടുക, അനുലോമമായും,
പ്രതിലോമമായും വായിച്ചാല്‍ ഒന്നുപോലിരിക്കുക മുതലായവയാണ് ഇവയിലെ ചമല്ക്കാരബീജം. പത്മബന്ധം,
ചക്രബന്ധം, നാഗബന്ധം, രഥബന്ധം, ഗൂഡചതുര്‍ത്ഥപാദം, സര്‍വ്വതോഭദ്രം അനുലോമപ്രതിലോമസമം, ഇവ ചിത്രത്തിന്റെ
പല രീതികള്‍.
ദോഷപ്രകരണംശബ്ദാര്‍ത്ഥങ്ങളുടെ ഗുണദോഷങ്ങള്‍കൂടി അറിയണം. രസക്കേടുളവാക്കുന്ന തൊക്കെയും ദോഷമാമത്,
പദ,മര്‍ത്ഥം,വാക്യമെന്ന ് മൂന്നിലും സംഭവിച്ചിടും. വായിക്കുന്നവര്‍ക്ക് മനസ്‌സിനുമടുപ്പ് വരുന്നതെല്ലാം ‘ദോഷ’മാകുന്നു.
കാവ്യത്തിന്റെ ജീവന്‍ രസമാകുന്നു. അതിന്റെ പ്രതീതിക്ക് തടസ്‌സമോ താമസമോ ഉളവാക്കുന്ന ധര്‍മ്മം ദോഷമാകുന്നു,
പദം,അര്‍ത്ഥം,വാക്യം… ഈ മൂന്നെണ്ണവും ദോഷത്തിന് ആശ്രയമായിവരും. അതില്‍ പദത്തെ ആശ്രയിക്കുന്നത് പദദോഷം,
അര്‍ത്ഥത്തെ ആശ്രയിക്കുന്നത് അര്‍ത്ഥദോഷം, വാക്യത്തെ ആശ്രയിക്കുന്നത് വാക്യദോഷം. നിത്യദോഷം, അനിത്യദോഷം
എന്നു ദോഷങ്ങള്‍ക്ക് വേറെയും വിഭാഗം. എന്നും എല്ലായിടത്തും ഒരുപോലെ ദോഷമായി നില്‍ക്കുന്നത് നിത്യദോഷം
ചിലേടത്തു ചിലപ്പോള്‍ മാത്രം ദോഷമായി വരുന്നത് അനിത്യദോഷം.
പദദോഷങ്ങള്‍ 1.ദുശ്ശ്രവം ഉച്ചരിക്കുന്നതിനുള്ള കേ്‌ളശം നിമിത്തം കര്‍ണ്ണകഠോരമായി തോന്നുന്നത് ദുശ്ശ്രവം ഉദാ; മടിച്ചുവേലചെയ്യാതെ
മനംകാഞ്ഞുള്ള വാക്കുകള്‍ സ്വല്പവും സ്വാമിയെക്കൊണ്ടു കല്പിപ്പിപ്പതു കഷ്ടമാം ഇതില്‍ ‘കല്പിപ്പിപ്പത്’ എന്ന പദം
വ്യാകരണപ്രകാരം സാധുവാണെങ്കിലും സഹ്യദയര്‍ക്ക് ശ്രുതികടുവായി തോന്നുന്നു
 പദദോഷങ്ങള്‍ 2, ച്യുതസംസ്‌കാരം വ്യാകരണപ്രകാരം തെറ്റായുള്ള ശബ്ദം ച്യുതസംസ്‌കാരം ഉദാ; ആഹാരം കൊണ്ടഹോ നമ്മുടെ
മുഖമൊടുപോരിട്ടു പോരായ്മയോടും, രാകാരമ്യേന്ദുപോയോരളവു കുമിദിനീപ്രേയസിക്കായതിനാല്‍ ശോകാരംഭം
തുടങ്ങിപ്പെരുകി മിഴിയടച്ചതിങ്ങു രോദിപ്പതിപ്പോള്‍ കാകാരവച്ഛലത്താല്‍ ചെവിയിലിത തറയ്ക്കുന്നു വല്ലാതെ വന്ന്
(അതിമോഹം നാടകം) ഇവിടെ ആയതിനാല്‍ എന്നത് ദുഷ്ടം. വ്യാകരണപ്രകാരം ഉദ്ദേശികാവിഭക്്തിയില്‍ മാത്രമേ
ദ്വിത്വത്തിനു വികല്പമുള്ളൂ. പ്രയോജികയില്‍ ‘ആയതിനാല്‍’ എന്നേ സുശബ്ദമാവുകയുള്ളൂ.
 പദദോഷങ്ങള്‍ 3.അപ്രയുക്തം നിഘണ്ടുപ്രകാരവും മറ്റും സാധുവായിരുന്നാലും കാലഭേദംകൊണ്ടും മറ്റും പ്രചാരക്കുറവ് വന്നിട്ടുള്ളത്
അപ്രയുക്തം ഉദാ; വിള്ളുതിന്നു മുതുവെള്ളെരുതേറിയ വെള്ളിമലയനെന്നുണ്ടൊരുകള്ളന്‍ (കിരാതം കഥകളി) ഇവിടെ
വിള്ള് എന്നത് അപ്രയുക്തം. വിഷപര്യായമായിരിക്കാമെന്നു തോന്നുന്നു.
 പദദോഷങ്ങള്‍ 4.നിരര്‍ത്ഥകം വ്യത്തപൂരണത്തിനും മറ്റുംവേണ്ടി അര്‍ത്ഥവിവക്ഷകൂടാതെ പ്രയോഗിക്കുന്നത് നിരര്‍ത്ഥകം. ഉദാ; പാടേ നാളം
പിരിക്കുള്ളൊരു സരസിജമൊക്കുന്ന മുഗ്ദ്ധാനനത്തെ കൂടക്കൂടെത്തിരിച്ചഗ്ഗതിയതിലുമഹോ ദക്ഷയാം പക്ഷ്മളാക്ഷി
ബാഢം പിയൂഷവും വന്‍ വിഷവുമധികമായ്‌ത്തേച്ചെടുത്ത കടാക്ഷം ഗാഢം മന്മാനസത്തില്‍ കഠിനമിഹ
കഴിച്ചിട്ടതിന്മട്ടിലാക്കി (മാലതീമാധവം) ഇതില്‍ ‘പാടേ’, ‘അഹോ’, ‘വന്‍’, ‘ഇഹ’ ഈ ശബ്ദങ്ങള്‍ ഒരര്‍ത്ഥവിശേഷത്തേയും
കുറിക്കായ്കയാല്‍ നിരര്‍ത്ഥകങ്ങള്‍.
 പദദോഷങ്ങള്‍ 5. ഗ്രാമ്യം സഭയില്‍ പ്രയോഗിക്കത്തക്ക പ്രൗഢത പോരാത്തത് ‘ഗ്രാമ്യം’. സാധാരണ ഇതിന് ‘കന്നത്തം’ എന്നും പേരു
പറയാറുണ്ട്. കഷ്ടം വെച്ചങ്ങു നിന്നു പിതൃപതിതനയന്‍, വായുജന്‍ കൈ കുടഞ്ഞു, ധൃഷ്ടന്‍ പാര്‍ത്ഥന്‍ സകോപം.
ധൃതിയൊടുടനുടന്‍ കയ്യുതമ്മില്‍ തിരുമ്മീ, ഒട്ടും നന്നല്ലിതെന്നാ യമജര്‍ ബഹുവിധം ഭാവ ഭേദം നടിച്ചൂ. പെട്ടെന്നിങ്ങോട്ടു
ഞാനും തവ കഴലിണ കണ്ടിടുവാന്‍ വെച്ചടിച്ചു. (ലക്ഷണാസംഗം നാടകം). ഇതില്‍ ‘വെച്ചടിച്ചു’ എന്നതു ഗ്രാമ്യം.
ഏതാനും കുഗ്രാമങ്ങളില്‍മാത്രം നടപ്പുള്ള ദേശ്യപദങ്ങളെ പ്രയോഗിക്കുന്നതും ഗ്രാമ്യദുഷ്ടമെന്നു കരുതുന്നു. കവി
നാഗരികനല്ലെന്നു തെളിയിക്കുന്നതിനാല്‍ ശ്രോതാവിന് ഉണ്ടാകുന്ന വൈമുഖ്യമാകുന്നു ഇതില്‍ ദൂഷകതാബീജം
 പദദോഷങ്ങള്‍ 6.നേയാര്‍ത്ഥം അര്‍ത്ഥം ശ്രവണമാത്രത്താല്‍ സ്പഷ്ടമാകാതെ ലക്ഷണ കൊണ്ടുംമറ്റും ഊഹിച്ചെടുക്കേണ്ടിവരുന്നത് നേയാര്‍ത്ഥം
 പദദോഷങ്ങള്‍ 7.അശ്‌ളീലം ലജ്ജ, ജുഹുപ്‌സ, അമംഗലം- ഇവയ്ക്ക് ഇടകൊടുക്കുന്നത് അശ്‌ളീലം