മുരളി ജെ. നായര്‍

മാവേലിക്കര താലൂക്കിലെ കണ്ണനാകുഴി സ്വദേശി.  കണ്ണനാകുഴി ഗവ. എല്‍.പി. സ്കൂള്‍, വെട്ടിക്കോട് നഗരാജവിലാസം യു.പി. സ്കൂള്‍, വള്ളികുന്നം ഹൈ സ്കൂള്‍, കായംകുളം എം.എസ്.എം. കോളേജ്, ബോംബയിലെ ഡി.ജി. രൂപാരേല്‍ കോളേജ്, കെ.സി. ലാ കോളേജ്, യു.എസ്.എ. യിലെ വൈഡനര്‍ യൂനിവേഴ്സിറ്റി (വില്മിങ്ങ്ടന്‍, ഡെലവയര്‍) എന്നിവിടങ്ങളായി വിദ്യാഭ്യാസം. ബി.എ. ഓണേഴ്സ്, എല്‍.എല്‍.ബി., എല്‍.എല്‍.എം. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.  സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലും സൌദി അറേബ്യയിലെ അമേരിക്കന്‍ കമ്പനികളിലും ജോലിചെയ്തിട്ടുന്ടു. കൂടാതെ, സൗദി തലസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന 'റിയാദ് ഡെയിലി' പത്രത്തിന്റെ ജിദ്ദ ലേഖകനുമായിരുന്നു കുറേക്കാലം.
കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗള്‍ഫിലുമുള്ള പ്രസിധീകരണങ്ങളിലും ഓണ്‍ലൈനിലുമായി ലേഖനങ്ങളും, ഫീച്ചറുകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും എഴുത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്നു.
അമ്പതിലേറെ ലോകരാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള മുരളി ജെ. നായരുടെ പുസ്തകരൂപത്തിലുള്ള ആദ്യകൃതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ഗ്രീക് യാത്രാവിവരണമായ 'ഇതിഹാസങ്ങളുടെ മണ്ണില്‍' ആണ്. മലയാളത്തിലുള്ള മറ്റു കൃതികള്‍ 'നിലാവുപൊഴിയുന്ന ശബ്ദം' (കഥകള്‍), 'സ്വപ്നഭൂമിക' (നോവല്‍), 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' (കഥകള്‍) എന്നിവയാണ്. കൂടാതെ The Monsoon Mystic എന്ന ഇംഗ്ലിഷ് നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2000-ത്തിലെ ഫൊക്കാന ചിന്താധാര സ്വര്‍ണമെഡല്‍, മറ്റു ഫൊക്കാന അവാര്‍ഡുകള്‍, മാമ്മന്‍ മാപ്പിള അവാര്‍ഡ്‌, ഹ്യുസ്റ്റന്‍ റൈറ്റെഴ്സ് ഫോറം അവാര്‍ഡ് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്

അഭിഭാഷകനായ മുരളി ജെ. നായര്‍ ഇപ്പോള്‍ ഫിലഡല്‍ഫിയയില്‍ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നു.

വിലാസം:

Murali J. Nair
3949 Buck Road
Huntingdon Valley, PA 19006
USA
mjnair@aol.com