പഴഞ്ചൊല്ലുകള്‍
അമരം നോക്കാത്തവന് പാമരന് | അമരകോശം പഠിക്കാത്തവന് അറിവിന്റെ കാര്യത്തില്‍ പാമരനാണ്; അജ്ഞനാണ്. |
അല്ളലുള്ള കോഴി അകലെ ചികയും. | വിശപ്പുള്ളകോഴി വളരെ ദൂരെ പോയിട്ടും ഇര തേടാന്‍ നോക്കും. |
അര്‍ശസ്സിനു മോര്, ദുരിതത്തിന് നാമം. | അര്‍ശസ്സ് പിടിപെട്ടാല്‍ മോര് കുടിക്കുന്നതു നല്ളതാണ്. കഷ്ടപ്പാടുണ്ടാകുമ്പോള്‍ നാമം ജപിക്കുന്നതു പരിഹാരമാണ്. |
അറ്റാലടക്കം നാട്ടാര്‍ക്ക് | അവകാശികളില്ളാതെ മരിക്കുന്നവരുടെ സ്വത്തു സമുദായത്തിനായിരിക്കും. |
അഞ്ഞാഴി എണ്ണയ്ക്കൊക്കുമോ അഞ്ചുവിരല്‍. | വലിയ കാര്യങ്ങളെ നിസ്സാരമായി അടക്കാനാവില്ള. |
അമാവാസിക്കും അമ്മതിനും തമ്മിലെന്തുബന്ധം | ഹിന്ദുക്കളുടെ വിശേഷദിവസമായ അമാവാസിയുമായി മുസ്ളീമായ അഹമ്മതിനു ബന്ധമില്ള; വ്യത്യസ്ത മേഖലയിലുള്ള വസ്തുക്കള്‍ തമ്മില്‍ ബന്ധമില്ള. |
അഗ്നി തിന്നു തികട്ടുന്നവനോ അല്ളിത്തണ്ടു തിന്നാന്‍ പാട് | കഠിനമായ ജോലി (അസാധ്യമായ കാര്യം) ചെയ്യുന്നവനു നിസ്സാരകാര്യങ്ങള്‍ ചെയ്യാന്‍ വിഷമമുണ്ടോ? |
അല്ളിക്കള്ളിലു വെള്ളം കൂട്ടി തണ്ടാരെന്നെ പറ്റിച്ചാല്‍, ആര്യന്നെല്ളിലു പതിരും കൂട്ടി ആനും പറ്റിക്കും | കള്ളെടുക്കുന്ന തണ്ടാര് (ഈഴവന്) തന്നെപ്പറ്റിച്ചാല് നെല്ളുകൊയ്യുമ്പോള് താനും പറ്റിക്കുമെന്നു പുലയന്റെ വാക്കുകള്‍. |
അഗ്നിയും അപവാദവും എത്ര നാള് മൂടി വയ്ക്കും | രണ്ടും മൂടിവയ്ക്കാനാവില്ള, പെട്ടെന്നു പടരും. |
അര്‍ജ്ജുനപ്പത്ത് ഉരുവിട്ടുകൊണ്ടിരുന്നാല് പേടിയെന്നൊന്നില്ള. | ഇടിവെട്ടുകേള്‍ക്കുമ്പോഴുള്ള പേടി മാറുന്നതിന് അര്‍ജ്ജുനന്റെ പത്തു പേരുകള്‍ ഉച്ചരിക്കുന്നു. രാത്രി കിടക്കുമ്പോള്‍ അര്‍ജ്ജുനന്റെ പത്തുപേരുകള്‍ ഉച്ചരിച്ചാല്‍ ദുഃസ്വപ്നങ്ങള്‍ കാണുകയില്ളത്രെ. (അര്ജ്ജുനന്, ഫല്ഗുനന്, ജിഷ്ണു, കിരീടി, ശ്വേതവാഹനന്‍, ബീഭത്സു, വിജയന്, പാര്ത്ഥന്, സവ്യസാചി, ധനഞ്ജയന് എന്നിവ പത്തു നാമങ്ങള്‍). |
Leave a Reply