അരപ്പലം പിടിക്കൈ മുക്കാല്‍പ്പലംനിസ്‌സാരവസ്തുവിന് ഏറെ നികുതി കൊടുക്കേണ്ടിവരല്‍; കിട്ടാനുള്ളതിലേറെ കൈക്കൂലിയായി കൊടുക്കല്‍.
 അടി പിഴച്ചാല്‍ ആകെ പിഴയ്ക്കും. അടിത്തറ തെറ്റിയാല്‍ എല്‌ളാം തെറ്റി.
 അടി കിട്ടാത്ത കുട്ടിയും അടച്ചുവേവാത്ത കഷായവും. അനുസരണയില്‌ളായ്മയ്ക്ക് ശിക്ഷിച്ചു വളര്‍ത്താത്തകുട്ടിയും അടച്ചുവേവിക്കാത്ത കഷായവും ഗുണം ചെയ്യില്‌ള.
 അടി സഹിക്കാം ഓങ്ങല്‍വയ്യ. ഫലം എന്തായാലും സഹിക്കാം. പകേ്ഷ അതിന്റെ ഒരുക്കങ്ങളാണ് സഹിക്കാന്‍ കഴിയാത്തത്; കഷ്ടതകള്‍ സഹിക്കാം. പകേ്ഷ കഷ്ടപ്പാടുണ്ടാകുമെന്ന ഭീഷണിയാണ് സഹിക്കാനാകാത്തത്.
 അടി കൊള്ളാന്‍ ചെണ്ട പണം വാങ്ങാന്‍ മാരാര്‍ കഷ്ടപ്പാടനുഭവിക്കാന്‍ ഒരു കൂട്ടര്‍. ഫലം അനുഭവിക്കാന്‍ മറ്റൊരു കൂട്ടരും.
 അടി ചെയ്യും ഉപകാരം അണ്ണന്‍തമ്പിയും ചെയ്കയില്‌ള. ശിക്ഷകൊണ്ടുണ്ടാകുന്ന നേട്ടം അണ്ണന്‍ തമ്പി അറിയുകയില്‌ള. ആദ്യസന്താനമായ അണ്ണന്‍തമ്പി ശിക്ഷലഭിക്കാതെ വാത്സല്യ പുത്രനായിട്ടായിരിക്കും വളരുക.
 അടി തെറ്റിയാല്‍ ആനയും വീഴും അടിസ്ഥാനം തെറ്റിയാല്‍ ശക്തനായ ആനപോലും വീഴും. പിന്നെ നിസ്‌സാരന്മാരുടെ കാര്യം പറയാനില്‌ളലേ്‌ളാ.
 അടി തടുക്കാം ഒടി തടുത്തുകൂടാ നേരിട്ട് അടി (എതിര്‍പ്പു) വന്നാല്‍ തടുക്കാം. ഒളിഞ്ഞുനിന്നുള്ള എതിര്‍പ്പ് തടുക്കാന്‍ കഴിയില്‌ള. (ഒടിപ്രയോഗം = ഒരുക്ഷുദ്ര പ്രയോഗം)
 അടിപിഴച്ചാല്‍ ആകെപ്പിഴയ്ക്കും. അടിസ്ഥാനം തെറ്റിയാല്‍ ആകെ തെറ്റും; തുടക്കം തെറ്റിയാല്‍ തുടര്‍ന്നെല്‌ളാം പിഴയ്ക്കും.
 അടിക്കല്‌ളു മാന്തരുത്, അടിക്കലം വലിക്കരുത്. അടിസ്ഥാനം നശിപ്പിക്കരുത് (കെട്ടിടങ്ങളുടെ അടിത്തറയായുള്ള കല്‌ളിളക്കിയാല്‍ കെട്ടിടം തന്നെ നശിപ്പിക്കുമെന്നത് ചൊല്‌ളിനാധാരം).അടുക്കിവച്ചിരിക്കുന്ന കലങ്ങളില്‍ അതില്‍ അടിയിലുള്ളതുവലിച്ചാല്‍ ഒന്നാകെ വീണുടയും. അടിസ്ഥാനം ഭദ്രമായിരിക്കണം. അതിനെ നശിപ്പിക്കരുത്.