പഴഞ്ചൊല്ലുകള്‍
അമുക്കിവെച്ചാല് കുതിച്ചു ചാടും | അമര്‍ത്തി വെച്ചാല്‍ ഏതുകാര്യവും പുറമേക്കു കുതിച്ചു ചാടും. |
അറ്റുനോറ്റ് ഒരു മോനെപെറ്റു അവന് അറയ്ക്കകത്തും ഞാന്‍ പുരയ്ക്കു പുറത്തും | നെല്ളുകൊയ്തു മെതിച്ച് പത്തായത്തിലിട്ടു. അമ്മയായ വയ്ക്കോല് പുറത്തുമായി; വാര്‍ധക്യത്തില്‍ മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനെയും ധ്വനിപ്പിക്കുന്നു. |
അല്ളും പകലും അറുപതുനാഴികേം | പൂര്‍ണ സമയവും; എപേ്പാഴും. |
അള്ളും മുഖത്ത് മുള്ളന്ചേമ്പു കുത്തൂല്ള. | വലിയ കേ്ളശങ്ങള്‍ നേരിട്ടുപരിചയിച്ചവന് ചെറിയ കേ്ളശങ്ങള്‍ ഏല്ക്കില്ള. |
അമൂട്ട് അരപ്പലം പിടുക്ക് മുക്കാല്‍ പലം | ആഘോഷത്തെക്കാളേറെ അതുകൊണ്ടുണ്ടായ നഷ്ടം. |
അറ്റകൈക്ക് ആട് വെട്ട്. | മറ്റൊന്നും കിട്ടാതായപേ്പാള് സ്വന്തം ആടിനെത്തന്നെ കൊല്ളാന്‍ തീരുമാനിക്കല്‍. |
അയച്ച അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ള | അമ്പ് അയച്ചു കഴിഞ്ഞാലും വാക്ക് പറഞ്ഞു കഴിഞ്ഞാലും തിരിച്ചെടുക്കാന്‍ കഴിയില്ള. അതുകൊണ്ടു വാക്കു പറയുന്നതു സൂക്ഷിക്കണം. |
അയത്തി(ല്‍)ത്തണ്ടാന്റെ തലേലെ വര മുക്കിച്ചെരച്ചാലും പോവുകേല | തലവിധി മാറ്റാന്‍ ഒരു വിധത്തിലും കഴിയുകയില്ള. |
അയല്‍ ഒത്തു വിളയിറക്കണം. | അടുത്തുള്ള വയലിനു യോജിച്ച വിധത്തിലായിരിക്കണം വിളയിറക്കേണ്ടത്. (കൃഷിപാഠം) |
അയഞ്ഞ കമ്പിളി ആറേകാല്‍. | അഭിപ്രായസ്ഥിരതയില്ളാത്തവന് (അലസന്) ആരും വിലകല്പിക്കില്ള. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply