പഴഞ്ചൊല്ലുകള്‍
അയല്‍ക്കാരനെ സ്നേഹിച്ചാലും അതിരിലെ വേലി പൊളിക്കരുത് | ആളുകള്‍ തമ്മില്‍ സ്നേഹം പുലര്‍ത്തുവാന്‍ വേലി ഒരു പ്രശ്നമായേക്കാം. പകേ്ഷ സ്നേഹാധിക്യം മൂലം വേലി പൊളിച്ചുകളയരുത്. എന്തിനും ഒരു പരിധിയുണ്ട്. |
അയല്‍വീട് എരിയുമെങ്കില്‍ എന്റെ വീടും എരിഞ്ഞുകൊള്ളട്ടെ | തനിക്കു നാശം വന്നാലും അന്യനു ദുഃഖമുണ്ടാകണമെന്ന വിചാരം. |
അയയിലിട്ട കോണകംമാതിരി. | ആര്‍ക്കും എന്തും ചെയ്യാമെന്ന നില. |
അയലത്തെ അമ്മിയാരെ കിറുക്കു കാണാന്‍ നന്ന് | അന്യന്റെ വേദനകള്‍ രസിച്ചുകാണാം. സ്വന്തമായുണ്ടായാലേ? |
അയലത്തെ ഉയര്‍ച്ച കണ്ട് അരികരുത്. | അയല്ക്കാരന് ഉയരുന്നതുകണ്ട് അസൂയ (ശത്രുത) തോന്നരുത്. |
അയലത്തെ വീട്ടില്‍ കരിക്കലും പൊരിക്കലും, പകലന്തിയാവുമ്പം കരച്ചിലും പിഴിച്ചിലും | ധൂര്‍ത്തടിക്കുന്നവന്‍ പിന്നീട് ദുഃഖിക്കും. |
അയലത്തെ കടവും അരയിലെ ചൊറിയും | അയലത്തെ കടവും അരയിലെ ചൊറിയും എപേ്പാഴും അലോസരമുണ്ടാക്കും. |
ആയാലൊരാന പോയാലൊരുവാക്ക് | ഒരാള്‍ ആനയെ കൊണ്ടുപോകുമ്പോള്‍ വഴിയില്‍ നില്ക്കുന്ന ഒരാള്‍ ‘ആനയെ തരുമോ’ എന്നു ചോദിച്ചു. ഇതുകേട്ട് അടുത്തുള്ള ഒരാള്‍ പരിഹസിച്ചപേ്പാള് പറയുന്ന മറുപടി; കിട്ടിയാല്‍ ലാഭം, ഇലെ്ളങ്കിലും നഷ്ടപെ്പടാനൊന്നുമില്ള. |
അയിത്തം കുളിച്ചാല്‍ പോകും, അബദ്ധം പൊളിച്ചാലും പോവില്ള | അയിത്തമായാല്‍ അതു പോകാന്‍ കുളിച്ചാല്‍മതി. അബദ്ധം പറ്റിയാല്‍ എന്തു ചെയ്താലും മാറില്ള. |
അയ്മനം താഴുമ്പോള്‍ കുമ്മനം പൊങ്ങും | ഒന്നുണ്ടായാല്‍ മറ്റൊന്നുണ്ടാകാത്ത നില. കാര്യം നടക്കാന്‍ രണ്ടും വേണംതാനും. (അയ്മനവും കുമ്മനവും സ്ഥലപേ്പര്) |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply