പഴഞ്ചൊല്ലുകള്‍
അര നനഞ്ഞാല്‍ കുളിരില്ള (കുളിരുപോയി) | പകുതിയോളം വെള്ളത്തിലിറങ്ങിയാല്‍ പിന്നെ തണുപ്പു തോന്നില്ള. ബുദ്ധിമുട്ടുള്ള കാര്യമായാലും ഇറങ്ങിക്കഴിയുമ്പൊഴേക്കും അതെല്ളാം നിസ്സാരമായിത്തോന്നാം. |
അര നനയാതെ മീന്കൂട്ടാന് പറ്റില്ള. | മീന്‍ കിട്ടണമെങ്കില്‍ വെള്ളത്തിലിറങ്ങി പിടിക്കണം; അധ്വാനിക്കാതെ ഫലം ലഭിക്കില്ള. |
അര നനവിനേ കുളിരുള്ളൂ | ഒരു കാര്യത്തിനിറങ്ങണോ വേണ്ടയോ എന്ന് അരമനസേ്സാടെ അറച്ചു നിന്നാല്‍ ഒന്നും പ്രവര്ത്തിക്കാനാവില്ള. പൂര്‍ണമായി ജോലിയില്‍ മുഴുകിയാല്‍ അറപ്പുമാറും;. |
അരനാഴികയിരുന്നാലും അരചനായിരിക്കണം | അല്പം നേരമാണ് ജീവിക്കുന്നതെങ്കിലും അന്തസേ്സാടെയായിരിക്കണം. |
അര പിടിക്കാനായിരം പണം വേണം | വേശ്യകളുടെ സ്വഭാവം. അവരുമായി ബന്ധപെ്പടണമെങ്കില് ധാരാളം പണം വേണം. |
അര ആട് മുക്കാല്‍ ഉടുമ്പ്, മുഴുക്കാട. | അര ആടിന്റ മാംസം, മുക്കാല്‍ ഉടുമ്പിന്റെ മാംസം, മുഴുവന്‍ കാടയുടെ മാംസം എല്ളാം തുല്യമാണ്. |
അര വറ്റ് വെറുതെ കളഞ്ഞാല്‍ | അന്നം അല്പം പോലും കളയാന്‍ പാടില്ള. |
അര വയറ് അത്താഴം | അത്താഴത്തിനു വയര്‍ നിറയെ കഴിക്കരുത്. പകുതിവയര്‍ മാത്രമേ നിറയാന്‍ പാടുള്ളൂ. |
അരവൈദ്യന്‍ ആളെക്കൊല്ളി | അപൂര്‍ണ ജ്ഞാനം ആപത്തുണ്ടാക്കും. |
അരനാഴിയെ ഉള്ളുവെങ്കിലും അടുപ്പുകല്ള് മൂന്നുവേണം. | പാകം ചെയ്യാന്‍ അല്പമേ ഉള്ളൂവെങ്കിലും അടുപ്പിനു കല്ളു മൂന്നുതന്നെ വേണം; കാര്യം ചെറുതാണെങ്കിലും ഒരുക്കങ്ങള്‍ ഒന്നും ചുരുക്കാന്‍ പറ്റില്ള. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply