അരക്കാല്‍ പണം ചിലവിട്ടാല്‍ ചുരക്കാക്കറി നന്നാവുംപണം ചെലവിട്ടാലേ ഏതും നന്നാകൂ.
 അരക്കാശിനു കുതിരയും വേണം, അക്കരെയതു ചാടുകയും വേണം. വില കുറഞ്ഞിരിക്കുകയും വേണം, ഗുണം ഏറുകയും വേണം; രണ്ടും കൂടി നടക്കാത്ത അവസ്ഥ.
 അരക്കാശിന്റെ അനര്‍ത്ഥം ആയിരം കൊണ്ടു തീരാ ചുരുങ്ങിയ പണം ലാഭിക്കാന്‍ നോക്കുന്നതു കൊണ്ടുണ്ടാകുന്ന തകരാറുകള്‍ ധാരാളം പണം
ചെലവാക്കുന്നതുകൊണ്ടും തീരുകയില്‌ള.
 അരക്കാതം നടക്കുന്നവനും ആയിരംകാതം ഓടിയവനും ഒരുപോലെ. ഓടുന്നതിനേക്കാള്‍ നല്‌ളതു നടക്കുന്നതാണ്; കാര്യങ്ങള്‍ ബോധ്യപെ്പട്ടശേഷം ചെയ്യുന്നതാണ് ധൃതിയില്‍
ചെയ്യുന്നതിനെക്കാള്‍ നല്‌ളത്.
 അരക്കിലൊട്ടിയ ഈച്ച എണ്ണകണ്ടാല്‍ പറക്കും ഒരിക്കല്‍ അരക്കില്‍ ഒട്ടിപേ്പായ ഈച്ച പിന്നീട് അതേ പോലുള്ള എണ്ണകണ്ടാല്‍പോലും പേടിച്ച് പിന്മാറും;
ഒരിക്കല്‍ ആപത്തില്‍പെട്ടവര്‍ക്ക് പിന്നീട് എന്തിലും ആപദ്ശങ്കയായിരിക്കും.
 അരക്കുപറ്റിയാല്‍ മെഴുക്ക് പുരട്ടണം. അരക്കു പിടിച്ചുപോയാല്‍ അതു പോകാന്‍ മെഴുക്ക് (എണ്ണ) പുരട്ടണം.
 അരക്കുടം ആരവമിടും, നിറകുടം നിശബ്ദം പൂര്‍ണ്ണമായി പഠിച്ചവന്‍ നിശ്ശബ്ദനായിരിക്കും; യഥാര്‍ത്ഥത്തില്‍ മഹത്വമുള്ളവന്‍ അനാവശ്യമായി സംസാരിക്കില്‌ള.
 അരക്കും പന്തവും ചേര്‍ന്നാലുറയ്ക്കും തമ്പുരാട്ടിയും. തീകൊണ്ട് അരക്കിനെ ഉരുക്കിച്ചേര്‍ത്താല്‍ എന്തും നന്നായി ഉറയ്ക്കും.
 അരക്കനോടു അരക്കാശു കൊണ്ടാല്‍ ഇരിക്കപെ്പാറുതിയില്‌ള പിശുക്കനോടു കടം വാങ്ങിയാല്‍ പിന്നെ ഇരിക്കപെ്പാറുതിയുണ്ടാവില്‌ള. എപേ്പാഴും സൈ്വരം
കെടുത്തിക്കൊണ്ടിരിക്കും.
 അരത്തവിക്കാരനെന്നും അരത്തവിതന്നെ. ദരിദ്രനെന്നും ദരിദ്രന്‍ തന്നെ.