പഴഞ്ചൊല്ലുകള്‍
അരത്തിനെ അരംകൊണ്ട് വൈരത്തിനെ വൈരം കൊണ്ട് | ശക്തനെ ശക്തനെക്കൊണ്ടുതന്നെ എതിരിടണം. |
അരത്തിനോടുരുമ്മിയാല്‍ ഇരുമ്പിനു തേമാനം | വമ്പന്മാരോട് എതിരിട്ടാല്‍ നിസ്‌സാരന്മാര്‍ക്കുതന്നെ നാശം. |
അരപ്പിലാ മോളേ കറി | വേണ്ടതെല്‌ളാം ചേര്‍ത്ത് പാകത്തിന് അരച്ചാല്‍ കറിയുടെ ഗുണം വര്‍ദ്ധിക്കും. |
അരത്തുട്ടില്‍ കല്യാണം അതിലല്പം വെടിക്കെട്ട് | ചുരുങ്ങിയ ചെലവിലാണ് കല്യാണം നടത്തുന്നത്. എന്നിട്ടും അതിലല്പം വെടിക്കെട്ടിനു നീക്കിവെക്കുന്നു; സ്ഥിതിമോശമെങ്കിലും ആഡംബരം കാണിക്കല്‍. |
അരങ്ങത്തു കാണണം അണിയറേല്‍ നോക്കരുത് | വേഷങ്ങള്‍ അരങ്ങത്തു വരുമ്പോള്‍ കണ്ടാല്‍ മതി. അണിയറയിലേക്കു ഒളിഞ്ഞു നോക്കേണ്ടതില്‌ള; അന്യന്റെ സ്വകാര്യങ്ങളില്‍ ഇടപെ്പടരുത്. |
അരങ്ങാറ്റു കഴിഞ്ഞാല്‍ അരപ്പുലയന്‍ | പുലയര്‍ക്കിടയില്‍ പതിനാറാം വയസ്‌സില്‍ ആണ്‍കുട്ടിയെ കോലംകെട്ടിച്ച് ആടിക്കുന്ന ചടങ്ങാണ് ‘അരങ്ങാറ്റ്’. കലാരംഗത്തേക്കുള്ള ഈ അരങ്ങേറ്റം കഴിഞ്ഞാല്‍ അരപ്പുലയനായി. പിന്നീട് വയല്‍പ്പണിക്കിറങ്ങാം. |
അരമ്പരുടെ (അരക്കന്റെ) മുതല്‍ ഉറുമ്പരിക്കും. | പിശുക്കന്റെ മുതല്‍ ഉപകാരപെ്പടാതെ ക്രമേണ നശിക്കും. |
അരചന്‍ അന്നു കൊല്‌ളും (കേള്‍ക്കും) ദൈവം നിന്നു കൊല്‌ളും | രാജാവ് തല്ക്കാലം ശിക്ഷിക്കും. ദൈവം എന്നെന്നേക്കുമായി ശിക്ഷിക്കും. |
അരമന രഹസ്യം അങ്ങാടിയില്‍ പരസ്യം (അരമന രഹസ്യം അങ്ങാടിപ്പാട്ട്) | അരമനയില്‍ രഹസ്യമാക്കിവെക്കുന്നുണ്ടെങ്കിലും അതുമുഴുവന്‍ അല്പകാലം കൊണ്ട് അങ്ങാടിയില്‍ പരസ്യമായിത്തീരുന്നു. മേലേക്കിടയിലുള്ളവര്‍ അതീവ രഹസ്യമായിവയ്ക്കുന്നവ വളരെവേഗം നാട്ടില്‍ പരസ്യമായിത്തീരുന്നു. |
അരമന കാത്താല്‍ വെറുമനെയാകാ. | അരമന കാത്താല്‍ വെറുതെ പോകേണ്ടിവരില്‌ള. എന്തെങ്കിലുമൊക്കെ ‘ഗുണം’ കിട്ടും. |
Leave a Reply