പഴഞ്ചൊല്ലുകള്‍
അരവയറാഹാരം അറപ്പുര നിറയെ പലഹാരം | കഷ്ടപെ്പട്ടു പിശുക്കിസമ്പാദിച്ചു കൂട്ടുന്നു. ഒരു ഫലവുമില്ളാത്ത പ്രവൃത്തി. |
അരവിദ്യ കൊണ്ട് അമ്പലം വിഴുങ്ങാന്‍ പറ്റില്ള. | അല്പജ്ഞാനം കൊണ്ട് വലിയകാര്യങ്ങള്‍ സാധിക്കാനാവില്ള; ചെറിയ കള്ള സൂത്രങ്ങള്‍കൊണ്ട് വലിയ കൊള്ള നടത്താനാവില്ള. |
അരവിദ്യകൊണ്ട് അമ്പലമാടരുത്. | അല്പജ്ഞാനം കൊണ്ട് പൊതുവേദിയില്‍ അഭ്യാസം കാണിക്കരുത്. |
അരവും അരവും കിന്നരം | കാഠിന്യമുള്ള രണ്ടു വസ്തുക്കള്‍ (രണ്ടുക്രൂരന്മാര്) ചേരുമ്പോള്‍ കൂടുതല്‍ കാഠിന്യം. |
അരശനെ നമ്പി പുരുഷനെ വിട്ടു. | അത്യാഗ്രഹിയുടെ സ്വഭാവം. അരചനെ (രാജാവിനെ) കൊതിച്ചു പുരുഷനെ (ഭര്‍ത്താവിനെ) വെടിഞ്ഞവള്‍ക്ക് അരചനുമില്ള പുരുഷനുമില്ള. |
അരകലേ്ളല് അമ്മയ്ക്ക് ചോറുകൊടുക്കരുത്. | അമ്മിമേലിരുത്തി അമ്മയ്ക്കു ചോറുകൊടുക്കരുത്. അമ്മയ്ക്കു സൗകര്യം പോലെ ഉണ്ണാന്‍ കഴിയില്ള. |
അരഹാജി ദീന് കൊല്ളും | പൂര്‍ണമായി പഠിക്കാതെ ഹാജിയാണെന്നു നടിക്കുന്നവന് മതത്തെ നശിപ്പിക്കും. ഹാജി= മക്കത്തേക്കു തീര്‍ത്ഥയാത്ര പോയവന് (ഹജ്ജിനു പോയവന്); ദീന് = മതം. |
അരി അറിയാത്ത തമ്പ്രാന് തവിടെന്തിന് | നല്ളതു വേണ്ടാത്തവന് മോശമായതു കൊടുക്കേണ്ടതില്ളലേ്ളാ. |
അരിമണിയൊന്നു കൊറിപ്പാനില്ള, തരിവളയിട്ടു കിലുക്കാന്‍ മോഹം. | നിത്യാഹാരത്തിനുതന്നെ വകയിലെ്ളങ്കിലും വലിയ ആഡംബരത്തിനു മോഹം. |
അരി എത്ര? പയര്‍ അഞ്ഞാഴി. | ചോദ്യത്തിന് അസംബന്ധമായ ഉത്തരം പറയുന്നു. |
Leave a Reply