പഴഞ്ചൊല്ലുകള്‍
അരിപ്പച്ചൂട്ടും അവനോന്റെ മോനും (ഔരസപുത്രനും) ചതിക്കയില്ള | അരിപ്പച്ചൂട്ടു കത്തിച്ചാല്‍ എളുപ്പത്തിലൊന്നും കെട്ടുപോകില്ള. വഴിയില്‍ ദീര്‍ഘനേരം കത്തിക്കൊണ്ടിരിക്കും. സ്വന്തം മകനും ജീവിതത്തില്‍ ചതിക്കുകയില്ള. രണ്ടും സഹായത്തിനുതകും. |
അരചന് വീണാല്‍ പടയില്ള (പടയും തീരും) | രാജാവ് വീണാല്‍ യുദ്ധം നിന്നു. പിന്നീടു നേതൃത്വം നല്കാന് ആരുമില്ളലേ്ളാ; നായകന് നശിച്ചാല്‍ സകലതും നശിക്കും. |
അരിമയുണ്ടെരുമ മേയ്ക്കാന്‍ | എരുമയെ മേയ്ക്കാന്‍ പ്രയാസമുണ്ട് (എരുമയെ നോക്കി നടക്കാന്‍ മാത്രം താല്പര്യമുണ്ടെന്നും അര്‍ത്ഥം.) |
അരിമണിമറുകേല് കനകം വിളയും | അരിമണിയോളമുള്ള മറുകുണ്ടെങ്കില്‍ ഐശ്വര്യമുണ്ടാകുമെന്നു വിശ്വാസം. |
അരിയിടിച്ച് ആദരവും പൊരിയിടിച്ചു പോതരവും കണ്ടു | നല്ളതു ചെയ്തപേ്പാള്‍ ആദരവു ലഭിച്ചു. എന്നാല്‍ ജീവിക്കുന്നതിന് (വരവുണ്ടാക്കുന്നതിന്) മോശം കാര്യം ചെയ്യേണ്ടിവന്നപേ്പാള് നിന്ദയും കണ്ടു. |
അരിയും തിന്ന്, ആശാരിച്ചിയേയും കടിച്ച്, പിന്നെയും പട്ടിക്ക് മുറുമുറുപ്പ്. | കുറ്റമെല്ളാം ചെയ്തിട്ട് മറ്റുള്ളവരെ ദുഷിപ്പിക്കുന്ന സ്വഭാവം. |
അരിയും ഉപ്പും കൈയില്‍ കൊടുക്കരുത്. | കൊടുത്താല്‍ നാശഫലമെന്നു പഴയ വിശ്വാസം. |
അരിയും തിരിയും പാടില്ള | അരികൊണ്ടു പോകേണ്ടത്ര ദരിദ്രമായ വീട്ടില്‍നിന്നും, തിരി കെടാതെ കൊണ്ടു പോകാന്‍ കഴിയുന്നത്ര അടുത്തുള്ള വീട്ടില്‍നിന്നും വിവാഹം കഴിക്കരുത്. |
മരിക്കാതിരിക്കാന്‍ മരുന്നുണ്ട്- ജനിക്കാതിരിക്കുക മരുന്ന് | മരിക്കാതിരിക്കാനുള്ള മരുന്നു ജനിക്കാതിരിക്കുകയാണ്; ഒന്ന് ഇല്ളാതിരിക്കാനുള്ള വിദ്യ അത് ഉണ്ടാകാതിരിക്കുകയാണ്. |
അരിവച്ച് അടക്കം വച്ചതിനാല്‍ അട ചുട്ടത് ആകെ എടുത്തു | പിശുക്കു കാണിക്കുന്നവന് അധികനഷ്ടം ഫലം. |
Leave a Reply