പഴഞ്ചൊല്ലുകള്‍
അരിവയ്പുകാര് അധികമായാല്‍ അരിയും ചോറും കൊള്ളാതാകും | ഒരു ജോലിക്ക് ആളുകള്‍ അധികമുണ്ടായാല്‍ ഒന്നും ശരിയല്ളാതെവരും. |
അരിവാളിന് ഉറയില്ള തരകനു മുറയില്ള | ഒന്നിനും ഒരു ക്രമമില്ളാത്ത നില. |
അരിവില അളവ് നാഴിക്കറിയില്ള. | അരിയുടെ വില അളക്കുന്ന നാഴിക്ക് അറിയുകയില്ള. നാഴിയുടെ ജോലി അളക്കുകമാത്രമാണ്. അതിനു മറ്റൊന്നും താല്പര്യമുണ്ടാകുകയില്ള. |
അരിശമുഖത്ത് (അരിശം മൂത്താല്‍) ആചാരമില്ള | ദേഷ്യം വരുമ്പോള്‍ മറ്റ് ആചാരങ്ങളൊന്നും നോക്കാറില്ള. |
അരിശം വരുമ്പോള്‍ അമ്പതെണ്ണ് | ദേഷ്യം വരുമ്പോള്‍ അമ്പതുവരെ എണ്ണുക. അപേ്പാഴേക്കും ദേഷ്യം ശമിക്കും. |
അരിശം വിഴുങ്ങിയാല്‍ അമൃത്, ആയുധം വിഴുങ്ങിയാല്‍ ആണല്ള | കോപം അടക്കിയാല്‍ അമൃതു കഴിച്ചതുപോലെ സുഖവും സമാധാനവും ഉണ്ടാകും. പുരുഷനാണെങ്കില്‍ ആയുധം ഉപേക്ഷിക്കാനും പാടില്ള. |
അരിശം പെരുത്താല്‍ ആയുസിനാകാ. | കോപം വര്‍ദ്ധിച്ചാല്‍ ആയുസ്സിനു തന്നെ കേടായിത്തീരും. |
അരിപെ്പട്ടി കമഴ്ത്തീട്ട് ചാത്തം പൊടിപൊടിക്കരുത്. | അരിപെ്പട്ടിയില് ഒന്നും ബാക്കി വെക്കാതെ ചാത്തം (ശ്രാദ്ധം) ആഘോഷിക്കരുത്; കയ്യിലുള്ളതെല്ളാം ചെലവാക്കി ആഘോഷം നടത്തരുത്. |
അരിയെത്തിയാല്‍ ആരു പിടിച്ചാലും നില്ക്കാ | മരണസമയമായാല്‍ ആരുതന്നെ തടുത്താലും നില്ക്കുകയില്ള. |
അരിവെക്കാത്ത വീട്ടില്‍ പറ്റുതിന്നാത്ത കുഞ്ഞ് | ദരിദ്രഗൃഹത്തില് കുഞ്ഞുങ്ങളും പട്ടിണിയായിരിക്കും. |
Leave a Reply