പഴഞ്ചൊല്ലുകള്‍
കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ | അടുത്തറിഞ്ഞനേ ആളിന്റെ യഥാര്‍ത്ഥ സ്വഭാവമറിയൂ. |
അരികെ പോകുമ്പോള്‍ അരപ്പലം തേയും. | ചിലരുടെ സ്വഭാവം. അടുത്തുകൂടി പോകുമ്പോള്‍ എന്തോ കുറച്ചിലാണെന്നു തോന്നും. |
അരികൊണ്ടു കളിച്ചാല്‍ ആഹാരത്തിന് മുട്ടുണ്ടാകും. | ആവശ്യത്തിനുള്ളതെടുത്തു ദുരുപയോഗം ചെയ്താല്‍ പിന്നീട് കേ്ളശിക്കും. |
അരീംതീര്ന്നു, അടുപ്പില്‍ ചിതലും കയറി. | പല ദിവസങ്ങളായിട്ടുതന്നെ അരിയിലെ്ളന്നു സാരം; പൂര്‍ണ ദാരിദ്ര്യം. |
അരുത്തി ഉണ്ടാക്കി അഴിച്ചുചെലവാക്കണം. | കഷ്ടപെ്പട്ട് അല്പാല്പം മിച്ചംപിടിച്ച് സമ്പത്ത് ഉണ്ടാക്കുകയും ആവശ്യത്തിനനുസരിച്ച് പിശുക്കു കാട്ടാതെ ചെലവഴിക്കുകയും വേണം. |
അരുമയറ്റ വീട്ടില്‍ എരുമയും വാഴില്ള. | സ്നേഹമില്ളാത്ത വീട്ടില്‍ എരുമയും ജീവിക്കില്ള. മനുഷ്യനുമാത്രമല്ള മറ്റു ജീവികള്‍ക്കുപോലും ജീവിക്കണമെങ്കില്‍ സ്നേഹവും പരിചരണവും ലഭിക്കണം. |
അരുന്ധതിയെ കണ്ടാല്‍ ആറും മാസത്തേക്ക് മരണമില്ള | അരുന്ധതി ആകാശത്തിലെ ഒരു നക്ഷത്രമാണ്. സ്പതര്ഷികള്ക്കടുത്തായി സ്ഥിതിചെയ്യുന്ന ഈ കുഞ്ഞുനക്ഷത്രത്തെ കണ്ടാല്‍ ആറുമാസത്തേക്ക് മരണമിലെ്ളന്നു വിശ്വാസമുണ്ട്. |
അരും ചാക്കാലയില് പെരുംചിരി. | ചാവുപുല നടക്കുമ്പോള്‍ ആഹ്ളാദിക്കുന്ന ചിലരുടെ സ്വഭാവം. |
അരുതാത്തതു ചെയ്തവന് കരുതാത്തതു കേള്‍ക്കും | ചെയ്യാന്‍ പാടില്ളാത്തത് ചെയ്താല്‍ പ്രതീക്ഷിക്കാത്തതു കേള്‍ക്കേണ്ടിവരും. |
അരുതാഞ്ഞാല്‍ ആചാരമില,്ള ഇല്ളാഞ്ഞാല് ഉപചാരമില്ള. (ഓശാരമില്ള) | ശരീരത്തിനു കഴിവില്ളാതിരുന്നാല് ആചാരം അനുഷ്ഠിക്കേണ്ടതില്ള. കഞ്ഞിക്കു കഴിവിലെ്ളങ്കില് അതിഥികളെ സല്ക്കരിക്കേണ്ടതുമില്ള. സ്വന്തമായ കഴിവുണ്ടെങ്കിലേ ഇതെല്ളാം ചെയ്യേണ്ടതുള്ളൂ. |
Leave a Reply