പഴഞ്ചൊല്ലുകള്‍
അറിഞ്ഞതില്‍ പാതി പറയാതെ പോയി; പറഞ്ഞതില്‍ പാതി പതിരായും പോയി | മനസ്സിലാക്കിയതില്‍ പകുതി പറയാന്‍ കഴിഞ്ഞില്ള. പറഞ്ഞതില്‍ പകുതി പാഴായും പോയി. |
അറിഞ്ഞത് ഒരുപിടി അറിയാത്തത് ഉലകത്തോളം. | വിജ്ഞാന പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.വിജ്ഞാന പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ. |
അറിയാത്തതിനു തല്ള് അറിഞ്ഞതിനു ചൊല്ള് | കുട്ടികള്‍ പഠിക്കാത്തതിനു തല്ളുകൊടുക്കണം. പഠിക്കുന്നവനു നന്നായി പറഞ്ഞുകൊടുക്കുകയും വേണം; അനുസരിക്കാത്ത കുട്ടിക്ക് തല്ള്, അനുസരിക്കുന്നവന് ഉപദേശം. |
അറിയാത്തവന് അടുക്കള ആറുകാതം | വിവരമില്ളാത്തവര്ക്ക് നിസ്സാരകാര്യം പോലും വിഷമമുള്ളതായി തോന്നും. |
അറിയാത്ത നാട്ടില്‍ അറിഞ്ഞതൊക്കെ കറി | സാഹചര്യത്തിനനുസരിച്ച് ജീവിക്കല്‍. |
അറിയാതെ വീഴുന്ന മരം പറയാതെ കരിയിക്കും | വളര്‍ച്ചയെത്താതെ വീഴുന്ന മരം വിറകിനേകൊള്ളൂ. |
അറിയുന്നവനറിയാം അല്ളാത്തവന് ചൊറിയാം. | വിവരമുള്ളവന് കാര്യമറിയാവുന്നതിനാല്‍ സ്വയം ഉപദ്രവം വരുത്തിവയ്ക്കുന്ന കാര്യങ്ങളിലേര്പെ്പടില്ള. അല്ളാത്തവന് ഉപദ്രവം ഏറ്റുവാങ്ങും . |
അറിയുന്നവന് ആയിരം മുഖം, അറിവുകെട്ടവന് ഒരേ മുഖം | അറിയുന്നവന് കാര്യങ്ങള്‍ വിവിധരീതികളില്‍ അവതരിപ്പിക്കുന്നു. അറിയാത്തവന് എപേ്പാഴും ഒരേഭാവം തന്നെ. |
അറിയണോ ആശാന് വേണം, പഠിയണോ പണിക്കര്‍ വേണം | എഴുത്തും വായനയും പഠിക്കേണ്ടത് ആശാന്റെ കീഴിലും കളരിയില്‍ അഭ്യാസമുറകള്‍ പരിശീലിക്കേണ്ടത് പണിക്കരുടെ കീഴിലുമാകണം. |
അറിവില്ളാത്തവന് ആചാരം വഴികാട്ടി. | ആലോചിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള കഴിവില്ളാത്തവന് മറ്റുള്ളവര്‍ ചെയ്യുന്നത് അനുകരിക്കുന്നു. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply