അലക്കിയാല്‍ പോകാത്ത അഴുക്കും തലോടിയാല്‍പോകാത്ത തലേവരയും.അലക്കിയാല്‍ പോകാത്ത അഴുക്കും, തലോടിയാല്‍ പോകാത്ത തലവരയും (വിധിയും) ഒരു പോലെ
 അലക്കുകഴിഞ്ഞിട്ട് പെണ്ണുകെട്ടാന്‍ നേരമില്‌ള ജോലിത്തിരക്കുകാരണം ഒന്നിനും സമയമില്‌ളാത്ത അവസ്ഥ.
 അലക്കുന്നവന്റെ പട്ടി കടവിലുമില്‌ള വീട്ടിലുമില്‌ള പട്ടിയെ വളര്‍ത്തുന്നതു കാവലിനാണ്. ഇലെ്‌ളങ്കില്‍ അലക്കുന്ന കടവില്‍ വന്ന് കൂട്ടിരിക്കണം. പകേ്ഷ അലക്കുകാരന്റെ
പട്ടി വീട്ടിലുമില്‌ള കടവിലുമില്‌ള. ചോറുകൊടുത്തു വളര്‍ത്തിയിട്ട് ഉപകാരത്തിനു കിട്ടുന്നിലെ്‌ളങ്കിലോ?;
സഹായത്തിനുതകാത്ത ബന്ധുക്കളെക്കുറിച്ച്.
 അലക്കുകാരന്റെ മുണ്ട് അലക്കിയലക്കി കീറിത്തുടങ്ങിയത് (സ്വന്തമല്‌ളാത്തത് എന്നും അര്‍ത്ഥം. മറ്റുള്ളവര്‍ അലക്കാന്‍ കൊടുക്കുന്ന
വസ്ത്രങ്ങളാണ് അലക്കുകാരന്‍ ഉപയോഗിക്കുന്നതെന്ന് വ്യംഗ്യം.)
 അലപ്പിടിക്കും പൂച്ച കാട്ടിക്കുഴിയില്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കിയവന്‍ തന്നെ കെണിയിലകപെ്പടുക.
 അലന്നാല്‍ പുലി പുല്‌ളും തിന്നും, എല്‌ളാ പുലിയും പുല്‌ളു തിന്നുകയില്‌ള. ഗതികെട്ടിട്ടാണ് പുലി പുല്‌ളുതിന്നുന്നത്. മറ്റൊരു കഴിവുമിലെ്‌ളങ്കില്‍ ഏതു നിസ്‌സാര പ്രവൃത്തിയിലും
ഏര്‍പെ്പടും.
 അലഞ്ഞ പൂച്ചയേ എലിയെ പിടിക്കൂ. പൂച്ചയ്ക്കു വിശപ്പുണ്ടെങ്കിലേ എലിയെ പിടിക്കുകയുള്ളൂ; ആവശ്യംവരുമ്പോള്‍ മാത്രമേ കാര്യം നടത്താന്‍
നോക്കുകയുള്ളൂ.
 അലകു മാറിയാല്‍ പിടിയും മാറണം മുഴുവന്‍ തന്നെ മാറ്റണമെന്നര്‍ത്ഥം.
 അലകും പിടിയും മാറ്റുക പൂര്‍ണമായും വ്യത്യാസപെ്പടുത്തുക; ഉടച്ചുവാര്‍ക്കുക.
 അലിവേറിയാല്‍ അടി വേറെത്തന്നെ വേണം ഏറെ ലാളിച്ചു വളര്‍ത്തിയാല്‍ അനുസരണക്കേടും ഏറുമെന്നതിനാല്‍ ഒടുവില്‍ വലിയ ശിക്ഷ
നല്‍കേണ്ടിവരും.