പഴഞ്ചൊല്ലുകള്‍
അകലെ പോകുന്നവനെ അരികില്‍ വിളിച്ചാല്‍ അരയ്ക്കാത്തുട്ടുചേതം. | അനാവശ്യമായി പ്രവര്‍ത്തിച്ചാല്‍ നഷ്ടം സംഭവിക്കും. |
അല്പലാഭം പെരുംചേതം | ചെറിയലാഭത്തിനുവേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായി മാറല്‍. |
അല്പം മദ്യം അറിവിന് നല്ളത്. | അധികമായാല്‍ ഏതും ദോഷമെന്ന് ധ്വനി. |
അല്പം തീയില്ളാതെ പുകയുണ്ടാകുമോ. | പുകയുണ്ടെങ്കില്‍ അല്പമെങ്കിലും തീയുണ്ടാകും; അല്പമെങ്കിലും യാഥാര്ത്ഥ്യമില്ളാതെ അപവാദമുണ്ടാകില്ള. |
അലംഭാവം മഹാധനം | ഉള്ളതുകൊണ്ട് സംതൃപ്തിയുണ്ടാകുന്നതു വലിയൊരു ധനം തന്നെയാണ്. |
അള മുട്ടിയാല്‍ ചേരയും കടിക്കും. | മാളത്തില്‍ ചെന്നു ഉപദ്രവിക്കാന്‍ നോക്കിയാല്‍ നിരുപദ്രവകാരിയായ ചേരയും കടിക്കും. എത്ര സാധുശീലനായാലും കഠിനമായി ഉപദ്രവിക്കുമെന്നു കാണുമ്പോള്‍ എതിര്‍ക്കും. |
അളക്കാന്‍ മടിക്കൊല്ള മുറിക്കാന്‍ മുന്തൊല്ളാ. | ദാനധര്‍മ്മം നടത്താന്‍ മടിക്കരുത്. മനുഷ്യരെ തമ്മിലകറ്റാന്‍ ശ്രമിക്കരുത്. |
അളന്ന പയറെണ്ണരുത്. | പയറ് അളന്നാല്‍ പിന്നീട് എണേ്ണണ്ടതില്ള; കാര്യം മനസ്സിലായാല്‍ വീണ്ടും അന്വേഷിക്കേണ്ടതില്ള. |
അളന്ന ചെട്ടിക്ക് അളന്ന കൊട്ട, തൂക്കിയ ചെട്ടിക്ക് തൂക്കിയ കൊട്ട | ഇങ്ങോട്ടു കിട്ടുന്നതുപോലെ അങ്ങോട്ടും കൊടുക്കുക. |
അളന്നളന്നു കുറയുകയും പറഞ്ഞുപറഞ്ഞ് ഏറുകയും. | ആവര്‍ത്തിച്ച് അളക്കുമ്പോള്‍ കുറയും. ആവര്‍ത്തിച്ചു പറയുമ്പോള്‍ ഏറുകയും ചെയ്യും. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply