പഴഞ്ചൊല്ലുകള്‍
അഴിഞ്ഞുപോയ മാനം ആനപിടിച്ചാലും വരില്ള. | മാനം നശിച്ചുപോയാല്‍ പിന്നെ എത്ര ശ്രമിച്ചാലും നേരെയാക്കാന്‍ കഴിയില്ള. |
അഴിയുന്നത് അഴിയേം ചെയ്യും അച്ചി അലെ്ളന്നും വരും. | വെളിപെ്പടേണ്ട സത്യം വെളിപെ്പടുമ്പോള് ഭാര്യ കുറ്റക്കാരിയലെ്ളന്നു വരാം; രഹസ്യം പുറത്താകുമ്പോള്‍ വിശ്വാസം മാറാം. |
അഴിവത് കാലത്ത് എഴുപത് പുത്തി. | കഷ്ടകാലത്ത് പലബുദ്ധിയും ഉദിക്കും. ഒന്നും ഉപയോഗപെ്പടിലെ്ളന്നു ധ്വനി. |
അഴുക്കില്‍ വീണാലും അഴുക്കപെ്പണ്ണണിഞ്ഞാലും മാണിക്യം മാണിക്യം തന്നെ. | അഴുക്കില്‍ വീണാലും മോശപെ്പട്ട പെണ്ണു ധരിച്ചാലും മാണിക്യം മാണിക്യം തന്നെ. മേന്മയുള്ളത് എവിടെയെത്തിയാലും അതിന്റെ ഗുണം വിടുകയില്ള. |
അവനവന് ഇരിക്കേണ്ടിടത്തിരുന്നിലെ്ളങ്കില് പട്ടി കയറിയിരിക്കും (താനിരിക്കേണ്ടിടത്ത് താനിരുന്നിലെ്ളങ്കില് നായ് ഇരിക്കും) | ഓരോരുത്തരും അവരവരുടെ നിലയ്ക്ക് നില്‍ക്കണം. ഇലെ്ളങ്കില്‍ അവിടെ അയോഗ്യരായവര്‍ കയറികൂടും. |
അവനവന് കുഴിക്കുന്ന കുഴിയില്‍ അവനവന് തന്നെ വീഴും | അന്യരെ ചതിക്കാന്‍ നോക്കിയാല്‍ ആ ചതി തനിക്കു തന്നെ പറ്റും. |
അവനവന് കെട്ടാലും അയല്പക്കം നന്നാവണം. | അവനവനു കേടുപറ്റിയാലും അയല്ക്കാരന് നന്നാകണം. ഉയര്‍ന്ന ചിന്താഗതി സൂചിപ്പിക്കുന്നു |
അവനവന്റെ അമ്മയ്ക്ക് നെല്ളിടിക്കില്ള, ആരാന്റെ അമ്മയ്ക്ക് കല്ളിടിക്കും | സ്വന്തം ആള്‍ക്കാര്‍ക്കുവേണ്ടി നിസ്സാരമായ കാര്യങ്ങള്‍ പോലും ചെയ്യാത്തവന് അന്യര്‍ക്കു വേണ്ടി ഏതു ദുഷ്ക്കരകൃത്യവും ചെയ്യുന്ന ദുസ്സ്വഭാവം; സ്വന്തം വീട്ടില്‍ ഒരു പണിയുമെടുക്കാത്തവള് ഭര്‍ത്തൃഗൃഹത്തിലെത്തിയാല്‍ എന്തു പണിയുമെടുക്കും. |
അവനവന്റെ കണ്ണില്‍ കോലിരിക്കെ ആരാന്റെ കണ്ണിലെ കരട് എടുക്കാന്‍ നോക്കരുത്. | സ്വന്തം വലിയ ദോഷങ്ങള്‍ മറച്ചുവച്ച് മറ്റുള്ളവരുടെ ചെറിയ ദോഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കരുത്. |
അവല് മുക്കി തിന്നണം എള്ളു നക്കി തിന്നണം. | ഓരോന്നിനും ഓരോ രീതി. |
Leave a Reply