അമ്മായിയമ്മയെ അമ്മിയേല്‍ വെച്ചിട്ടു നലെ്‌ളാരു കലേ്‌ളാണ്ട് (അമ്മിപ്പിള്ളകൊണ്ട്) നാരായണാ… മരുമകള്‍ക്ക് അമ്മായിയമ്മയോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നു.
 അമ്മായി ഏതാണ്ടുതന്നു, ഞാനേതാണ്ടു തിന്നു. കൊടുത്തവര്‍ക്കും തിന്നവര്‍ക്കും അതിനെപ്പറ്റി വ്യക്തമായ വിവരമില്‌ള.
 അമ്മായി വന്നെടാ ശിമ്മാരെ, വന്നോണം പോയെടാ ശിമ്മാരെ. അമ്മായിവന്നു അതുപോലെ തന്നെ പോകുകയും ചെയ്തു.
 അമ്മായി, മോരിലെ്‌ളങ്കിലും ഉണ്ടോളാം. മരുമകനെ ഊണിനു വിളിക്കുന്നു. കൂട്ടാന്‍ മോരുണ്ടോ എന്നു ചോദിച്ചപേ്പാള്‍ ഇലെ്‌ളന്ന് അമ്മായി.
എന്നാല്‍ മോരിലെ്‌ളങ്കിലും ഉണ്ടോളാമെന്നു മരുമകന്‍; എന്തായാലും വിചാരിച്ചതു നടക്കണമെന്ന മനോഭാവം.
 അമ്മായിയപ്പനു പണമുണ്ടെങ്കില്‍ പച്ചോലക്കൊടി കുന്നുണ്ട്. സ്വന്തമായി അനുഭവിക്കാന്‍ കിട്ടുന്ന പണമുണ്ടെങ്കില്‍ എന്തും നേടാം.
 അമ്മായിയും മരുമകളും ചേര്‍ന്നാല്‍ കൊടുംകാറ്റ്. അമ്മായിയും മരുമകളും ചേര്‍ന്നാല്‍ കൊടുങ്കാറ്റിനു തുല്യമായ ലഹള.
 അമ്മായിയും കുടിച്ചു പാല്‍ക്കഞ്ഞി, ഞാനും കുടിച്ചു പാല്‍ക്കഞ്ഞി. എന്തെങ്കിലും ചെയ്തുവെന്നു പേരുവരുത്താന്‍ വേണ്ടിയുള്ള പ്രവൃത്തി; ആത്മാര്‍ത്ഥതയില്‌ളാത്ത പ്രവൃത്തി.
 അമ്മാവനാണെങ്കിലും കിറുക്കെടുത്താല്‍ ചങ്ങലയ്ക്കിടും. അമ്മാവനായാലും ഭ്രാന്ത് ഇളകിയാല്‍ ചങ്ങലയ്ക്കിടും. അപേ്പാള്‍ ബന്ധങ്ങളൊന്നും നോക്കേണ്ടതില്‌ള.
 അമ്മാവനു കാര്യം ചാക്കോരു മാപ്പിളയ്ക്കു പുച്ഛം ഒന്നിനെപ്പറ്റി പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. ഒരാള്‍ക്കു നല്‌ളതായി തോന്നുന്നതു മറ്റൊരാള്‍ക്കു
ചീത്തയായിതോന്നാം.
 അമ്മാവന്‍ ആനപ്പുറത്ത് അനന്തിരവന്‍ വളക്കുണ്ടില്‍ അമ്മാവന്‍ വളരെ ഉയര്‍ന്ന സ്ഥാനത്ത്. അനന്തിരവനാകട്ടെ വലിയ താഴ്ചയിലും; സ്ഥിതികളുടെ അന്തരം.