പഴഞ്ചൊല്ലുകള്‍
| അശ്വതി ഞാറ്റുവേല കള്ളന് | അശ്വതി ഞാറ്റുവേല ചതിച്ചാല്‍ (മഴയുടെ ക്രമം മാറിയാല്‍) കൃഷി പിഴയ്ക്കും. |
| അശ്വതിക്കിട്ട വിത്തും അച്ഛനു ജനിച്ച മകനും | രണ്ടും നല്ളത്. നന്നായി വളരും. |
| അശ്വതിയില്‍ വിതച്ച വിത്ത് പിഴയ്ക്കില്ള | അശ്വതി ഞാറ്റുവേലയില്‍ വിത്തുവിതച്ചാല്‍ കൃഷി മോശമായിപേ്പാവില്ള. അശ്വതി ഞാറ്റുവേല തുടങ്ങി രോഹിണി ഞാറ്റുവേലവരെ പൊടിവിത നടത്താവുന്നതാണെന്ന് കൃഷിശാസ്ത്രം. |
| അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും. | രണ്ടും കേടുവരില്ള. |
| അഷ്ടദാരിദ്ര്യം പിടിച്ചവന് തൊട്ടതെല്ളാം നഷ്ടം. | ദരിദ്രന് എന്തു ചെയ്താലും നഷ്ടം; ദരിദ്രന് എന്നും ദാരിദ്ര്യം. |
| അഷ്ടിക്കു മുട്ടില്ള അട്ടക്കാല് പിടിക്കൂല | പട്ടിണി കൂടാതെ ഒരുവിധം കഴിഞ്ഞുപോകുന്നു. എന്തായാലും മറ്റുള്ളവരെ ആശ്രയിക്കില്ള (അട്ടക്കാല് = വെറ്റിലക്കൊടിക്കു പിടിച്ചു കയറാനുള്ളത്) |
| അസൂയ വിതച്ചാല്‍ ദാരിദ്ര്യം കൊയ്യും. | മറ്റുള്ളവരോട് അസൂയയുമായി നടക്കുന്നവന് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടില്ള. അതിനാല്‍ ദാരിദ്ര്യവും മാറില്ള. |
| അസൂയക്കും കഷണ്ടിക്കും മരുന്നില്ള. | രണ്ടും ചികിത്സിച്ചു ഭേദമാക്കാനാവില്ള. |
| അഗതി പെറ്റതു പെണ്ണ് അതിലും വെള്ളിപ്പൂരാടം | പാവപെ്പട്ടവള് പെറ്റതു പെണ്ണ്. പെണ്ണിനെ പ്രസവിച്ചാല്‍ ഭാവിയില്‍ വലിയ ചെലവിനു വഴിവെക്കും. ജനനനാള്‍ പൂരാടമായാല് കൂടുതല്‍ ദോഷമാകും. ദരിദ്രയുടെ കഷ്ടപ്പാടേറിയെന്നു ധ്വനി. വിഷകന്യകയാവും വെള്ളിയാഴ്ച പൂരാടം നാളില്‍ പിറന്നവള്. |
| അണ്ടി കളഞ്ഞ അണ്ണാനെപേ്പാലെ | കൈവശമുള്ളതു നഷ്ടപെ്പടുത്തിയിട്ട് ഇളിഭ്യനായിരിക്കുന്നവന്. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44

Leave a Reply