പഴഞ്ചൊല്ലുകള്‍
അജഗജാന്തരം. | വളരെ വലിയ വ്യത്യാസം (ആനയും ആടും പോലെ) |
അഞ്ജനക്കാരന്റെ മുതുകില്‍ വഞ്ചനക്കാരന്‍ കയറുക. (അഞ്ജനക്കാരന്റെ മേല്‍ വഞ്ചനക്കാരന്‍) | തട്ടിപ്പുകാരനെ വഞ്ചനക്കാരന്‍ പറ്റിക്കുന്നു; കള്ളനെക്കാള്‍ വലിയ കള്ളന് (മഷിനോക്കി ഭൂതഭാവികള്‍ പ്രവചിച്ചിരുന്നവരാണ് അഞ്ജനക്കാരന്‍. ഇവരില്‍ ഏറെയും തട്ടിപ്പുകാരായിരുന്നു.) |
അടയ്ക്ക മടിയില്‍ വയ്ക്കാം. അടയ്ക്കാമരം മടിയില്‍ വയ്ക്കാമോ. | കൊച്ചുകുട്ടിയായിരിക്കുമ്പോള് നിയന്ത്രിക്കാനാകും. മുതിര്‍ന്നു കഴിഞ്ഞാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? |
അടയ്ക്ക കട്ട കള്ളന് ആനയെ കക്കും. | ചെറിയ കള്ളങ്ങള്‍ നടത്തുന്നവന് മുതിര്‍ന്നാല്‍ വലിയ കള്ളങ്ങള്ചെയ്യാനും മടിക്കില്ള. |
അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളന് തന്നെ | ചെറിയ കളവു ചെയ്താലും വലിയ കളവു ചെയ്താലും കളവു കളവുതന്നെ. |
അടക്കമില്ളാക്കിളി (അടക്കമില്ളാത്തത്ത) അടുപ്പില്‍ ചാടും | അടക്കത്തോടെ പ്രവര്‍ത്തിക്കാത്തവര്‍ ആപത്തിലകപെ്പടും (കുട്ടികളെയും പെണ്ണുങ്ങളെയും കുറിച്ചുള്ള ചൊല്ള്) |
അടക്കമില്ളാത്തച്ചി അടുപ്പില്‍. | അച്ചടക്കമില്ളാത്ത പെണ്ണ് ആപത്തില്‍ അകപെ്പടും. |
അടക്കമില്ളാപെ്പണ്ടിക്ക് ആയിരം കോല് തിരിയണം | അടക്കവും ഒതുക്കവുമില്ളാത്ത സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കണം; അഭിസാരികകളോട് അടുക്കുന്നത് ആപത്തെന്ന് അര്‍ത്ഥം. |
അടക്കമുള്ളവന് അടുപ്പിലും, വാഴാം പരക്കംപായുന്നവന്‍ എവിടെയും വീഴും | അടക്കമുള്ളവന് എവിടെയും കഴിയാം. ഒരു നിയന്ത്രണവുമില്ളാത്തവന് എവിടെയായാലും ആപത്തില്‍പെടും. |
അടക്കം പറയുന്നവന് അഞ്ഞാഴി, മുട്ടം വെട്ടുന്നവന് മുന്നാഴി | പണിയൊന്നും ചെയ്യാതെ സേവപിടിച്ചു നടക്കുന്നവന് കൂടുതല്‍ കൂലിയും കഠിനമായി അധ്വാനിക്കുന്നവന് കുറഞ്ഞ പ്രതിഫലവും; ക്രമം പറയുന്നവന് കൂടുതല്‍ കൂലിയും കായികാദ്ധ്വാനം നടത്തുന്നവന് കുറഞ്ഞ കൂലിയും. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply