പഴഞ്ചൊല്ലുകള്‍
അടിക്കുന്ന വഴി പോയിലെ്ളങ്കില് പോകുന്ന വഴി പോകട്ടെന്നു വയ്ക്കണം (പോയവഴിയേ അടിക്കണം) | ഉപദേശിക്കുന്നതുപോലെ നടന്നിലെ്ളങ്കില് നടക്കുന്നതുപോലെ ഉപദേശിക്കണം. |
അടിക്കുന്നവന്റെ (എറിയ്യുന്നവന്റെ) കയ്യില്‍ വടി കൊടുക്കില്ള. | കാര്യം ചെയ്യാനറിയുന്നവന്റെ കൈവശം ഉപകരണം ഏല്പിക്കാതിരിക്കുക; പണിയറിയുന്നവന് പണി നല്‍കാതിരിക്കുക. |
അടിക്കുമ്പം നുള്ളാത്ത പെണ്ണും പുറകില്‍ കൈയില്ളാത്തപെണ്ണും കൊള്ളില്ള | മുറ്റമടിക്കുമ്പോള്‍ അവിടെയുള്ള പുല്ളു നുള്ളാത്ത പെണ്ണും സ്വയം കാര്യങ്ങള്‍ നോക്കി നടത്താന്‍ ശേഷിയില്ളാത്ത പെണ്ണും കൊള്ളില്ള. |
അടിക്കുമൊരു കൈ അണയ്ക്കുമൊരു കൈ | അടിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒരു കൈകൊണ്ടുതന്നെ. ശിക്ഷിക്കുന്നവന് തന്നെ രക്ഷിക്കുന്നതും. |
അടിക്കുശേഷം കരച്ചിലും ഇടിക്കുശേഷം മഴയും വരണം | അടികഴിഞ്ഞാല് കരച്ചില്. ഇടികഴിഞ്ഞാല് മഴയും; പ്രവൃത്തികള്‍ക്ക് സ്വാഭാവികമായ പ്രതികരണമുണ്ടാകണം. |
അടിച്ചാല്‍ തളിക്കാത്തിടത്തു ചവിട്ട്യാ കുളിക്കണം | നിലമടിക്കുമ്പോള്‍ പൊടിപടലങ്ങളുണ്ടാകും വെള്ളം തളിച്ചിലെ്ളങ്കില് ഈ പൊടികള്‍ പാറിക്കൊണ്ടിരിക്കും. അപേ്പാള്‍ അവിടെ ചവിട്ടുകയാണെങ്കില്‍ അതെല്ളാം നമ്മുടെ ശരീരത്തില്‍ പറ്റും. അതിനാല്‍ കുളിക്കേണ്ടിവരും. |
അടിച്ചുപൂട്ടി വിതയ്ക്കണം അടച്ചുപൂട്ടിയിറങ്ങണം. | നന്നായി ഉഴുതിട്ടു വേണം വിത്തു വിതയ്ക്കാന്‍. വീടു അടച്ചു പൂട്ടിയിട്ടേ ഇറങ്ങാവൂ. |
അടിച്ചുതളിച്ചിട്ടു വേണം അന്തിത്തിരി വയ്ക്കാന്‍ | സന്ധ്യാദീപം കൊളുത്തുന്നത് അടിച്ചുതിളിച്ച് പരിശുദ്ധമാക്കിയശേഷമായിരിക്കണം. |
അടിച്ചുതളിയും അന്തിത്തിരിയുമില്ളാത്ത വീട് കാട് | വൃത്തിയും വെടിപ്പും സന്ധ്യാദീപവുമില്ളാത്ത വീട് കാടിനു തുല്യമാണ്. |
അടിമുടിപൊള്ളുമ്പോള് അരയ്ക്ക് തോര്ത്തെന്തിന് | ശരീരം മുഴുവന്‍ പൊള്ളുമ്പോള്‍ അരയില്‍ ഒരു തോര്ത്തുണ്ടായിട്ടും കാര്യമില്ള; വിലയ പ്രശ്നങ്ങളില്പെ്പട്ടിരിക്കുമ്പോള് നിസ്സാരമായ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവില്ള. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply