പഴഞ്ചൊല്ലുകള്‍
അടുക്കളപിണക്കം അടക്കി വയ്ക്കണം. | സ്വന്തം കുടുംബത്തിലുണ്ടാകുന്ന വഴക്ക് പുറത്താരെയും അറിയിക്കരുത്. |
അടുക്കള മാറിയാല്‍ ആറുമാസം പഞ്ഞം. | ഒരു വീടുവിട്ടു മറ്റൊരു വീട്ടിലേക്ക് മാറുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട്. എല്ളാം ക്രമപെ്പടുത്താന് കുറച്ചു കാലം പിടിക്കും. |
അടുക്കള മിടുക്ക് അച്ചിമാര് കാണ്‍കെ | ചില പുരുഷന്മാരുടെ സ്വഭാവം. വീട്ടിലെ പെണ്ണുങ്ങള്ക്കടുത്ത് വീരവാദം പറയുന്നവര്‍ നാട്ടിലിറങ്ങിയാല്‍ ഭീരുവായിരിക്കും. |
അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്. | സ്വന്തം വീട്ടിലുള്ള രഹസ്യസംഭവങ്ങള് പുറത്ത് എല്ളാവരും അറിയുന്നു. |
അടുക്കള വശമാണെങ്കില്‍ അമ്മാവനോടും പൊരുതാം അടുക്കള വശമാണെങ്കില്‍ അമ്മാവനോടും പൊരുതാം | അടുക്കളയിലുള്ളവര്‍ നമ്മുടെ പക്ഷത്താണെങ്കില്‍ അമ്മാവനെയും എതിര്‍ക്കാം. ഭക്ഷണം കിട്ടാന്‍ വിഷമമുണ്ടാകുകയില്ളലെ്ളാ. |
അടുക്കളദോഷം ആദ്യമേ നീക്കണം. | ഉള്ളിലുള്ള ദോഷങ്ങളാണ് ആദ്യം നീക്കേണ്ടത്. (അടുക്കളയില്‍ കയറുന്നതിനു ജാതി ഭ്രഷ്ട് കല്പിക്കുന്നതിനെയാണ് അടുക്കളദോഷം എന്നു പറയുന്നത്.) |
അടുക്കളക്കുറ്റത്തിന് അയലത്തുള്ളവരെ പഴിച്ചാലോ | തങ്ങളുടെ കുറ്റത്തിനു മറ്റുള്ളവരെ പഴി പറഞ്ഞിട്ടുകാര്യമില്ള. |
അടുക്കളപ്പൂച്ച ഇടുക്കിലൊളിക്കും | മറ്റാരും കാണാത്ത സ്ഥലത്ത് ഒളിച്ചിരിക്കാനുള്ള സൂത്രപ്പണി അടുക്കളയില്‍ സ്ഥിരം കയറുന്ന പൂച്ചയ്ക്കറിയാം; ഒരു സാഹചര്യത്തില്‍ സ്ഥിരമായി ഇടപെട്ടുപരിചയമുള്ളവര്ക്ക് അവിടത്തെ രഹസ്യങ്ങളെല്ളാം അറിയാനാകും. |
അടുക്കളയില്‍ കൊള്ളാത്തവളെ അങ്ങാടിയിലും കൊള്ളില്ള | സ്വന്തം വീട്ടില്‍ കൊള്ളാത്തവള്‍ പുറമെയും പറ്റില്ള. |
അടുക്കളയിലറിയാം പെണ്ണിന്റെ മിടുക്ക് | പെണ്ണിന്റെ മിടുക്ക് ആദ്യമായി അടുക്കളയിലാണ് അറിയുന്നത്. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply