പഴഞ്ചൊല്ലുകള്‍
അമ്മാവന് വരുന്നതുവരെ വാവു നില്ക്കുകയില്ള | വാവിന് ഒരു നിശ്ചിത സമയമുണ്ട്. അതു വരും പോകും; സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്ള. |
അമ്മാവന് ആന പോലെ, അമ്മാവി കുതിര പോലെ, മക്കളെല്ളാം പാറ്റ പോലെ. | അച്ഛനമ്മമാര്‍ക്കും മക്കള്‍ക്കും തമ്മിലുള്ള ആകൃതി വ്യത്യാസം. |
അമ്മാവിമരുമകള്‍ ഒന്നായിവരുമ്പോള്‍ (ഒന്നാകും കാലം) കാഞ്ഞിരത്തിന് പഴം തേനായി വരും. | അമ്മായിയും മരുമകളും ഒരിക്കലും യോജിക്കുകയിലെ്ളന്ന് ധ്വനി. |
അമ്മാവന്റെ അമ്മാവി പൊണ്ണത്തടിച്ചി പച്ചരിക്കഞ്ഞിക്ക് ഉപ്പിടാക്കള്ളി | അമ്മായിയുടെ പിശുക്കിനെക്കുറിച്ച്. |
അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും, ചമ്പച്ചോട്ടില്‍ തൈവയ്ക്കാനും ആരോടും ചോദിക്കേണ്ട. | അമ്മാവന്റെ മകളെ കല്യാണം കഴിക്കാന്‍ ആരോടും ചോദിക്കേണ്ടതില്ള. അത് അനന്തരവന്റെ അവകാശമാണ്. അതുപോലെ മൂത്തതെങ്ങിന്‍ചോട്ടില്‍ തൈവെക്കാനും ആരോടും ചോദിക്കേണ്ടതില്ള. തെങ്ങു വീഴുമ്പോഴേക്കും തൈ കായ്ക്കാന്‍ തുടങ്ങും; |
അമ്മി നന്നായാല്‍ അരവും നന്നാവും. | ഉപകരണം നന്നായാല്‍ ചെയ്യുന്ന ജോലി നന്നാകും. |
അമ്മി കാറ്റത്തിട്ട പോലെ (കാറ്റത്തിട്ട അമ്മി പോലെ) | അമ്മി കാറ്റത്തിട്ടാല്‍ അനങ്ങുകയില്ള. അതുപോലെ ഏതു പ്രതികൂലാവസ്ഥയിലും അനങ്ങാതെ ഇരിക്കല്‍. |
അമ്മ ചവുട്ടിയാല്‍ പുള്ള ചാകില്ള. | വേണ്ടപെ്പട്ടവര്‍ തെറ്റു ചെയ്താലും അതിനെ ഗൗനിക്കില്ള. |
അമ്മി വെള്ളത്തിലിട്ടപോലെ. | യാതൊരു ചലനവുമില്ളാതെയിരിക്കുക. |
അമ്മി തേഞ്ഞാലേ ആകാശം തെളിയൂ (തിളങ്ങൂ) | അമ്മി തേയത്തക്കവിധം ശകതിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു നടത്താനാകൂ എന്ന് വെടിക്കെട്ടു നിര്‍മാതാക്കളുടെ അഭിപ്രായം. |
Leave a Reply