പഴഞ്ചൊല്ലുകള്‍
അടുക്കളപെ്പണ്ണിനെ അകത്തമ്മയാക്കരുത്. | അടുക്കളപെ്പണ്ണിനു വീട്ടിലെ എല്ളാ അധികാരങ്ങളും വച്ചുകൊടുക്കരുത്; വീട്ടിലെ അടുക്കളജോലിക്കാരിയെ ഭാര്യയാക്കരുത്. |
അടുക്കാതിരുന്നാല്‍ അകലാതിരിക്കാം. | സ്നേഹബന്ധം പുലര്‍ത്താതിരുന്നാല്‍ വിരോധമില്ളാതെ കഴിക്കാം. |
അടുത്താല്‍ നക്കിക്കൊല്ളും അകന്നാല്‍ മുക്കിക്കൊല്ളും. | അടുപ്പത്തിലായാല്‍ സ്നേഹിച്ചുകൊല്ളും. വിട്ടുനിന്നാലോ മുക്കിക്കൊല്ളും. രണ്ടായാലും ആപത്ത്. ചിലരുടെ സ്വഭാവം; ഒരു തരത്തിലും അടുക്കാന്‍ പറ്റാത്ത ദുഷ്ടരുടെ സ്വഭാവം. |
കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ | അടുത്ത ബന്ധത്തില്‍ പെട്ടവനേ ഉള്ളുകള്ളികള്‍ അറിയുകയുള്ളു. |
അടുത്തുനട്ടാല്‍ അഴക്, അകത്തിനട്ടാല് വിളവ്. | ചെടി അടുത്തടുത്തു നട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകും. ആവശ്യത്തിന് അകലം നല്കി നട്ടാല്‍ വിളവു കൂടും. |
അടുത്തുപറഞ്ഞതിന് അരച്ചെവി, അശിരീരിക്ക് ആയിരം ചെവി | സ്വകാര്യമായി പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയും പരസ്യമായി പറയുന്നതിനു കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുക. |
അടുപ്പിനുഴിഞ്ഞ കോഴികണക്കേ. അടുപ്പിനുഴിഞ്ഞ കോഴികണക്കേ. | അടുപ്പില്‍ ചുറ്റിയ കോഴിവിട്ടുപോകിലെ്ളന്നു വിശ്വാസം (വാങ്ങിയ കോഴിയെ അടുപ്പിനു മുകളില്‍ കാണിച്ച് മൂന്നുവട്ടെ ഉഴിയും); അതുപോലെ വിട്ടുപോകാതെ പറ്റികൂടിനില്ക്കുന്നത്. |
അടുപ്പില്‍ തീ എരിയേ അയല്‍വീട്ടില്‍ പോയി തിരികൊളുത്തണോ | സ്വന്തമായുണ്ടായിട്ടും മറ്റുള്ളവരെ ആശ്രയിക്കേണ്ടതുണ്ടോ; തന്നില്‍ കുടികൊള്ളുന്ന ദൈവ സാന്നിദ്ധ്യം അന്വേഷിച്ച് തീര്‍ത്ഥാടനം നടത്തണോ. |
അടുപ്പിലെ തീയും പോയി വായിലെ തവിടും പോയി | തവിടുവായിലിട്ട് അടുപ്പിലെ തീ ഊതിയതായിരുന്നു. എന്നിട്ടോ? വായിലെ തവിടുപോയി. തീകത്തിയതുമില്ള; കൈയിലിരുന്നതും നഷ്ടപെ്പട്ടു. പ്രതീക്ഷിച്ചതു കിട്ടിയതുമില്ള. |
അടുപ്പ് ഇരച്ചാല്‍ വിരുന്നുറപ്പ്. | അടുപ്പില്‍ തീ പാളിക്കത്തിയാല് വിരുന്നുകാര് വരും. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply