അമ്മി കൊത്താന്‍ വന്നവള്‍ കുഴവിയും കൊത്തി പോയി. | ജോലി തീര്‍ക്കാതെ പോയി. |
അമ്മി തേഞ്ഞാലേ ആകാശം തെളിയൂ | അമ്മി തേയത്തക്കവിധം ശക്തിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു നടത്താനാകൂ |
അമ്മിക്കു കാറ്റു പിടിച്ചപോലെ | ഏതു പ്രതികൂലാവസ്ഥയിലും ചാഞ്ചല്യമുണ്ടാവാത്തവന്‍ കോപാന്ധനാകുന്ന അവസ്ഥ. |
അമ്മിക്കുട്ടി കിണറ്റിലിട്ടാല്‍ മംഗലം(കല്യാണം) മുടങ്ങുമോ? | നിസ്സാരകാരണങ്ങള്‍കൊണ്ടു വലിയ കാര്യങ്ങള്‍ മുടങ്ങുകയില്ള. |
അമ്മിക്കൊത്തതാവണം അമ്മികുട്ടി | അമ്മിക്കു യോജിച്ചതാകണം അമ്മിക്കുഴവി. അലെ്ളങ്കില്‍ അരവു നന്നായി നടക്കില്ള. |
അമ്മിഞ്ഞപ്പാലൊടൊക്കില്ള അമൃതും | അത്രയും മഹത്തായതാണ് അമ്മയുടെ മുലപ്പാല്‍. |
അമ്മിയും തീയും തമ്മില്‍ കാണരുത്. | അമ്മിയും തീയും തമ്മില്‍ കാണരുതെന്നു വിശ്വാസം. ഇതിനു വേണ്ടി അടുക്കളയില്‍ രണ്ടിന്റെയും ഇടയില്‍ കല്ളുവെച്ചു കെട്ടാറുണ്ട്. |
അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും | ആരെ ചികിത്സിച്ചാലും ഫീസിനു വേണ്ടി കൈനീട്ടുന്ന വൈദ്യന്മാരുടെ സ്വഭാവം. |
അമ്മയെ കൊടുത്തിട്ട് ഭ്രാന്തിയെ വാങ്ങിച്ചൂ | നല്ളതുകൊടുത്തിട്ടു മോശമായതിനെ സ്വീകരിക്കുന്നു. |
അമ്മയെ പോലെ മകളും നൂല് പോലെ പുടവയും | അമ്മയുടെ സ്വഭാവം തന്നെയായിരിക്കും മകള്‍ക്കും. നൂലിന്റെ ഗുണമനുസരിച്ചാണലേ്ളാ പുടവയുടെ നില. |
Leave a Reply