പഴഞ്ചൊല്ലുകള്‍
അമ്മയെ തച്ചാല് അച്ഛന് ചോദിക്കണം, പെങ്ങളെ തച്ചാല് അളിയന് ചോദിക്കണം. | ഭര്ത്താക്കന്മാര്ക്കാണ് സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം. |
അമ്മയെ തല്ളിയാലും രണ്ടുണ്ടു പക്ഷം | ഏതു കാര്യത്തിലും രണ്ട് അഭിപ്രായമുണ്ടാകും. |
അല്പന് അര്‍ഥം കിട്ടിയാല്‍ (ഐശ്വര്യം വന്നാല്‍) അര്‍ദ്ധരാത്രി കുടപിടിക്കും. | അല്പന്മാര്ക്ക് നിസ്സാരമായ എന്തെങ്കിലും കിട്ടിയാല്‍ത്തന്നെ. അതിന്റെ അന്തസ്സുകാണിക്കാന് അസമയത്തും പ്രദര്‍ശിപ്പിച്ചു നടക്കും. ആവശ്യമില്ളാത്ത സന്ദര്‍ഭത്തിലും അവര്‍ തന്റെ വമ്പുകാണിക്കും. |
അന്പതിലും ഒന്‍പതിലും പ്രസവിക്കുകയില്ള. | ഒമ്പതാം വയസ്സിനു മുമ്പും അമ്പതാം വയസ്സിനു ശേഷവും പ്രസവിക്കുകയില്ള; ഓരോന്നും അതതിന്റെ കാലത്തേ ചെയ്യാനാകൂ. |
അറ്റ കൈയ്ക്ക് ഉപ്പിടില്ള. | ഒട്ടും ദയയില്ളാത്തവര്; അറുപിശുക്കന്മാര്. |
അല്പമായാലും മതി അമ്പലപ്പുഴപ്പായസം | അമ്പലപ്പുഴപ്പായസം വളരെ വിശിഷ്ടമാണ്. അത് അല്പം കിട്ടിയാലും മതി. നല്ള സാധനം കുറച്ചു കിട്ടിയാലും മതിയലേ്ളാ. |
അല്‍പ്പ ലാഭം പെരുംചേതം. | ചുരുങ്ങിയ ലാഭത്തിന് വേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായിത്തീരല്. |
അല്പ്പജ്ഞാനി അഹങ്കരിക്കും | ഒന്നിനെക്കുറിച്ചും പൂര്ണവിവരമില്ളാത്തവര്ക്ക് അഹങ്കാരം ഏറും. |
അല്പ്പജ്ഞനേക്കാള് നല്ളത് അജ്ഞന്. | ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം അറിവുള്ളവനേക്കാള്‍ നല്ളത് അജ്ഞന് തന്നെയാണ്. |
അര്ത്ഥമറിഞ്ഞവനര്ത്ഥം വേണ്ട | കാര്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവനു മറ്റു ധനത്തിന്റെ ആവശ്യമില്ള; ജീവിത രഹസ്യങ്ങളുടെ അര്‍ത്ഥം മനസ്സിലായവന് ധനത്തില്‍ താല്പര്യമുണ്ടാവില്ള. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply