അര്‍ത്ഥമില്ളാത്തവന് അര്‍ത്ഥമുണ്ടായാല്‍ അര്‍ത്ഥം അനര്‍ത്ഥം | വിവരമില്ളാത്തവന് ധനം കിട്ടിയാല്‍ ആ ധനം ആപത്തായിത്തീരും. |
അര്ത്ഥമുള്ളവനര്ത്ഥമെന്തിന് | അറിവുനേടിയവന് എന്തിനാണ് ധനം |
അര്‍ത്ഥം പോയാല്‍ അല്‍പ്പം പോയി, മാനം പോയാല്‍ എല്ളാം പോയി. | സമ്പത്തിനെക്കാള്‍ പ്രധാനം അഭിമാനമാണ്. |
അമന്ന മാട്ടിന് തെളിഞ്ഞ വെള്ളം. | ക്ഷമയുണ്ടെങ്കില്‍ നല്ള വസ്തു കിട്ടും. |
അഞ്ഞാഴി എണ്ണയ്ക്കൊക്കുമോ അഞ്ചുവിരല്‍. | വലിയ കാര്യങ്ങളെ നിസ്സാരമായി അടക്കാനാവില്ള. |
അഗ്നിയും അപവാദവും എത്ര നാള് മൂടി വയ്ക്കും | രണ്ടും മൂടിവയ്ക്കാനാവില്ള, പെട്ടെന്നു പടരും. |
അര്‍ജ്ജുനപ്പത്ത് ഉരുവിട്ടുകൊണ്ടിരുന്നാല് പേടിയെന്നൊന്നില്ള. | ഇടിവെട്ടുകേള്‍ക്കുമ്പോഴുള്ള പേടി മാറുന്നതിന് അര്‍ജ്ജുനന്റെ പത്തു പേരുകള്‍ ഉച്ചരിക്കുന്നു. രാത്രി കിടക്കുമ്പോള്‍ അര്‍ജ്ജുനന്റെ പത്തുപേരുകള്‍ ഉച്ചരിച്ചാല്‍ ദുഃസ്വപ്നങ്ങള്‍ കാണുകയില്ളത്രെ. (അര്ജ്ജുനന്, ഫല്ഗുനന്, ജിഷ്ണു, കിരീടി, ശ്വേതവാഹനന്‍, ബീഭത്സു, വിജയന്, പാര്ത്ഥന്, സവ്യസാചി, ധനഞ്ജയന് എന്നിവ പത്തു നാമങ്ങള്‍ |
| |
| |
| |
Leave a Reply