പഴഞ്ചൊല്ലുകള്‍
അമ്മയെ അറിഞ്ഞിടാത്തവന്, അച്ഛനെ അറിഞ്ഞീടുമോ | ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവുമധികം ബന്ധപെ്പടുന്നത് അമ്മയുമായിട്ടാണ്. അതിനെക്കാള്‍ കുറച്ചു മാത്രമേ അച്ഛനും മറ്റുള്ളവരുമായി ബന്ധപെ്പടുന്നുള്ളു. |
അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും | ആരെ ചികിത്സിച്ചാലും ഫീസിനു വേണ്ടി കൈനീട്ടുന്ന വൈദ്യന്മാരുടെ സ്വഭാവം. |
അമ്മയെ പോലെ മകളും നൂല് പോലെ പുടവയും (ശീലയും) | അമ്മയുടെ സ്വഭാവം തന്നെയായിരിക്കും മകള്‍ക്കും. നൂലിന്റെ ഗുണമനുസരിച്ചാണലേ്ളാ പുടവയുടെ നില. |
അമ്മയെ തച്ചാല് അച്ഛന് ചോദിക്കണം, പെങ്ങളെ തച്ചാല് അളിയന് ചോദിക്കണം. | ഭര്ത്താക്കന്മാര്ക്കാണ് സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം. |
അമ്മയെ തല്ളിയാലും രണ്ടു (രണ്ടുണ്ടു) പക്ഷം | ഏതു കാര്യത്തിലും രണ്ട് അഭിപ്രായമുണ്ടാകും. |
അമ്മയെക്കാണാന്‍ നാള് നോക്കണോ | ഏതു കാര്യത്തിനും നാളും പക്കവും നോക്കുന്നവരെ പരിഹസിച്ചു പറയുന്നത്. |
അമ്മയെത്തൊഴിച്ചാല് അറുംകൊലയ്ക്കു തുല്യം | അമ്മയെ ഉപദ്രവിക്കുന്നത് അറുംകൊലയ്ക്കു തുല്യമാണ്. അത്രയും ആദരിക്കേണ്ടവളാണ് അമ്മ. |
അമ്മയോളം സ്നേഹം മക്കള്‍ക്കുണ്ടെങ്കില്‍ ആറ്റിലെ വെള്ളം മേലോട്ട്. | ആറ്റിലെ വെള്ളം ഒരിക്കലും മേലോട്ടൊഴുകുകയില്ള. അതുപോലെ അമ്മയ്ക്ക് മക്കളോടുള്ളത്ര സ്നേഹം മക്കള്‍ക്ക് അമ്മയോടുണ്ടാകില്ള. |
അല്പന് അര്‍ഥം കിട്ടിയാല്‍ (ഐശ്വര്യം വന്നാല്‍) അര്‍ദ്ധരാത്രി കുടപിടിക്കും. | അല്പന്മാര്ക്ക് നിസ്സാരമായ എന്തെങ്കിലും കിട്ടിയാല്‍ത്തന്നെ. അതിന്റെ അന്തസ്സുകാണിക്കാന് അസമയത്തും പ്രദര്‍ശിപ്പിച്ചു നടക്കും. ആവശ്യമില്ളാത്ത സന്ദര്‍ഭത്തിലും അവര്‍ തന്റെ വമ്പുകാണിക്കും. |
അറ്റ കൈയ്ക്ക് ഉപ്പിടില്ള. | ഒട്ടും ദയയില്ളാത്തവര്; അറുപിശുക്കന്മാര്. |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Leave a Reply