പഴഞ്ചൊല്ലുകള്‍
അല്പമായാലും മതി അമ്പലപ്പുഴപ്പായസം | അമ്പലപ്പുഴപ്പായസം വളരെ വിശിഷ്ടമാണ്. അത് അല്പം കിട്ടിയാലും മതി. നല്ള സാധനം കുറച്ചു കിട്ടിയാലും മതിയലേ്ളാ. |
അല്‍പ്പലാഭം പെരുംചേതം. | ചുരുങ്ങിയ ലാഭത്തിന് വേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായിത്തീരല്. |
അല്പ്പജ്ഞാനി അഹങ്കരിക്കും | ഒന്നിനെക്കുറിച്ചും പൂര്ണവിവരമില്ളാത്തവര്ക്ക് അഹങ്കാരം ഏറും. |
അല്പ്പജ്ഞനേക്കാള് നല്ളത് അജ്ഞന്. | ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം അറിവുള്ളവനേക്കാള്‍ നല്ളത് അജ്ഞന് തന്നെയാണ്. |
അല്‍പ്പം കൊണ്ട് ആശാനാകരുത് അല്‍പ്പം കൊണ്ട് ആശാനാകരുത് | പൂര്‍ണ വിവരമില്ളാത്തവന് മറ്റുള്ളവരെ പഠിപ്പിക്കാനൊരുങ്ങരുത്. |
അര്ത്ഥമറിഞ്ഞവനര്ത്ഥം വേണ്ട | കാര്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവനു മറ്റു ധനത്തിന്റെ ആവശ്യമില്ള; ജീവിത രഹസ്യങ്ങളുടെ അര്‍ത്ഥം മനസ്സിലായവന് ധനത്തില്‍ താല്പര്യമുണ്ടാവില്ള. |
അര്‍ത്ഥമില്ളാത്തവന് അര്‍ത്ഥമുണ്ടായാല്‍ അര്‍ത്ഥം അനര്‍ത്ഥം | വിവരമില്ളാത്തവന് ധനം കിട്ടിയാല്‍ ആ ധനം ആപത്തായിത്തീരും. |
അര്ത്ഥമുണ്ടെങ്കിലാളുമുണ്ട്. | ധനമുണ്ടാകുമ്പോള്‍ അതുകണ്ട് ആളുകള്‍ അടുത്തുകൂടും. |
അര്(റു)വാണിപിഴച്ചാല് (തുനിഞ്ഞാല്‍) നിര്വാഹമില്ള | അറുവാണി (വേശ്യ) എന്തു ചെയ്യാനും മടിക്കില്ള. |
അര്‍ത്ഥം പോയാല്‍ അല്‍പ്പം പോയി, മാനം പോയാല്‍ എല്ളാം പോയി. | സമ്പത്തിനെക്കാള്‍ പ്രധാനം അഭിമാനമാണ്. |
Leave a Reply