Archives for October, 2017 - Page 245

ഇരവിക്കുട്ടിപ്പിള്ളപ്പോര്

ചരിത്രപ്രഖ്യാതനായ ഇരവിക്കുട്ടിപ്പിള്ളയുടെ വീരാപദാനങ്ങളെ വര്‍ണിക്കുന്ന ഒരു തെക്കന്‍പാട്ട്. 'കണിയാങ്കുളത്തുപോര്' എന്നുകൂടി ഈ കഥാഗാനത്തിന് പേരുണ്ട്. ആ വീരന്‍ കണിയാങ്കുളത്തുപോരില്‍ രാമപ്പയ്യനോട് എതിരിട്ട് വീരസ്വര്‍ഗ്ഗം പ്രാപിച്ചു. യുദ്ധത്തിനു പുറപ്പെടുമ്പോള്‍ അമ്മയോടും ഭാര്യയോടും യാത്രപറയല്‍, മരണവാര്‍ത്ത കേട്ട അമ്മയുടെയും ഭാര്യയുടെയും വിലാപം തുടങ്ങി ഭാഗങ്ങള്‍…
Continue Reading

ഇണപ്പാലകുങ്കന്റെ പാട്ടുകഥ

വടക്കന്‍പാട്ടുകഥകളില്‍പ്പെട്ട ഒരു 'ഒറ്റക്കഥ'. ഇണപ്പാലകോറോത്തു കുങ്കന് ഏഴുവയസേ്‌സപ്രായമായിട്ടുള്ളൂ. അവന്‍ പട്ടുവാങ്ങുവാന്‍ കോഴിക്കോട് അങ്ങാടിയിലേക്ക് പുറപ്പെട്ടു. അമ്മയും അമ്മാവനും പോകരുതെന്ന് പറഞ്ഞുവെങ്കിലും കുങ്കന്‍ അതൊന്നും കേള്‍ക്കാതെ പോയി. അവന്‍ അങ്ങാടിയിലെത്തി. ചെട്ടിയുടെ പീടികയില്‍നിന്ന് ചിരിച്ചുകൊണ്ട് പഴമുരിഞ്ഞുതിന്നു. ചോദിക്കാെത തിന്നതിനാല്‍, അവനെ ചെട്ടി പിടിച്ചുകെട്ടി.…
Continue Reading

ഇടക്കളിപ്പാട്ടുകള്‍

ക്രൈസ്തവരുടെ മാര്‍ഗം കളിക്കുപയോഗിക്കുന്ന പാട്ടുകളിലൊരിനം. പ്രാദേശിക സ്വഭാവമുള്ളവയാണ് ഇടക്കളിപ്പാട്ടുകള്‍. മാര്‍ഗംകളിക്കു പാരമ്പര്യമായി പാടിവരുന്ന പതിന്നാലു പാദങ്ങളിലുള്ള പാട്ടുകള്‍ പാടുന്നതിനിടയിലാണ് ഇടക്കളിപ്പാട്ടുകള്‍ പാടുന്നത്. അതുകൊണ്ടാണ് ആ പേരു വന്നത്, ഓരോ പാദവും പാടിക്കഴിഞ്ഞാല്‍ വൈചിത്ര്യത്തിനുവേണ്ടി ഇടക്കളിപ്പാട്ട് പാടും. മധ്യതിരുവിതാംകൂറില്‍ കൂടുതല്‍ പ്രാചുര്യത്തിലുള്ള ഈ…
Continue Reading

സ്ഥാനം

ദേവതാസങ്കേതം. ഉത്തരകേരളത്തില്‍ വൈദികേതരരുടെ ദേവതാസങ്കേതങ്ങളില്‍ ചിലതിനെ സ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. 'സ്ഥാനവും തറവാടും' എന്നാണ് പറയുക. ചില സമുദായക്കാരുടെ ആരാധനാലയങ്ങളെ സമുദായപ്പേര്‍ ചേര്‍ത്ത് പറയാറുണ്ടായിരുന്നു. കൊല്ലറ് സ്ഥാനം, ആശാരിസ്ഥാനം, മൂശാരിസ്ഥാനം, തീയറെസ്ഥാനം, മൊയോറെ സ്ഥാനം എന്നിങ്ങനെ പറയുന്ന പതിവ് ഇന്ന് കുറഞ്ഞിരിക്കുകയാണ്.…
Continue Reading

സ്വരൂപവിചാരം

പണ്ട് കേരളം ഭരിച്ചിരുന്ന ദേശവാഴികളെയും, ചെറുകിട നാടുവാഴികളെയും 'സ്വരൂപികള്‍' എന്നു പറഞ്ഞിരുന്നു. പണ്ടത്തെ 'സ്വരൂപ'ങ്ങളെക്കുറിച്ച് തെയ്യം–തിറകള്‍ക്ക് ചൊല്ലുന്ന 'ഗദ്യ'ങ്ങളില്‍നിന്ന് ഗ്രഹിക്കാം. വേട്ടക്കൊരുമകന്‍, വൈരജാതന്‍, ക്ഷേത്രപാലന്‍ എന്നീ തിറകള്‍ കെട്ടിപ്പുറപ്പെട്ടാല്‍ 'സ്വരൂപവിചാരം' ചെല്ലുന്ന പതിവുണ്ട്. കേരളോല്‍പ്പത്തിപോലുള്ള ഒരു നിബന്ധമാണതെങ്കിലും ഉത്തരകേരളത്തിന്റെ പ്രാക്തനചരിത്രത്തിലേക്ക് വെളിച്ചം…
Continue Reading

പൊതുവാള്‍

അകപ്പൊതുവാള്‍, പുറപ്പൊതുവാള്‍, നായര്‍ പൊതുവാള്‍, മാരയാര്‍ പൊതുവാള്‍ എന്നിങ്ങനെ പൊതുവാള്‍ സമുദായം പലതരമുണ്ട്. അകപ്പൊതുവാള്‍ പൂണൂല്‍ ധരിക്കുന്നവരാണ്. ക്ഷേത്രത്തിനുള്ളില്‍ ചിലര്‍ക്ക് ചില കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാം. പുറപ്പൊതുവാള്‍ക്ക് പൂണുനൂലില്ല. നായര്‍ പൊതുവാള്‍ക്ക് ചിലേടങ്ങളില്‍ ക്ഷേത്രപരിചാരകവൃത്തിയുണ്ട്. വാദ്യക്കാരായ പൊതുവാള്‍ ആണ് മറ്റൊരു വിഭാഗം. പൊതുവാന്മാര്‍ക്ക്…
Continue Reading

പൊതിക്കാള

സാധനങ്ങള്‍ രണ്ടു ചാക്കുകളിലാക്കി കാളപ്പുറത്ത് ഇരുവശങ്ങളിലായി തൂക്കിയിടും. കാളപ്പുറത്ത് ഏതെങ്കിലും വിരിയിട്ടശേഷമായിരിക്കും അത് വയ്ക്കുന്നത്. കച്ചവടത്തിനും മറ്റും സാധനങ്ങള്‍ മലമ്പ്രദേശത്ത് എത്തിക്കുന്നതും അവിടെനിന്നും സാധനങ്ങള്‍ നാട്ടുമ്പുറത്ത് എത്തിക്കുന്നതും ഇങ്ങനെയായിരുന്നു. അനേകം കാളകളെ ഒപ്പം തെളിച്ചുകൊണ്ടുപോകും. ഒപ്പം കുറച്ചുപേരും ഉണ്ടാകും. പഴയ പാട്ടുകളില്‍…
Continue Reading

പൊട്ടിയെക്കളയല്‍

കര്‍ക്കടക സംക്രമദിവസം സന്ധ്യയ്ക്കു നടത്താറുള്ള ചടങ്ങ്. ചേട്ടേക്കളയുക എന്നും പറയും. കീഥിയ കൊട്ടയില്‍ നഖം, തലനാര്, കീറത്തുണി, കുറ്റിച്ചൂല്‍ തുടങ്ങിയവയിട്ട് വെളുപ്പ്, കറുപ്പ്, ചുകപ്പ് നിറമുള്ള ചോറുരുളകള്‍ വച്ച്, തിരികത്തിച്ച്, ഉഴിഞ്ഞ് പടിക്കുപുറത്ത് കളയുകയാണ് ആ അനുഷ്ഠാനം  
Continue Reading

പെസഹ വ്യാഴാഴ്ച

ശ്രീയേശുവിന്റെ കുരിശാരോഹണത്തിനു തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയുടെ സങ്കല്പം, തിരുവത്താഴം അന്നാണ് നടത്തുന്നത്. അതിനെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങുകളുണ്ടാകും. പ്രത്യേകതരം അപ്പമുണ്ടാകും.
Continue Reading