Archives for October, 2017 - Page 243
മലനായാടി
തൃശൂര്‍ ജില്ലയിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന ഒരു ആദിമനിവാസിവിഭാഗം. നായാട്ടാണ് ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗം. തേന്‍, കൂവ, ഏലക്കായ, ചൂരല്‍, പച്ചമരുന്നുകള്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ദുര്‍ല്ലഭമായി കൃഷിപ്പണിയിലും ഏര്‍പ്പെടുന്നു. മലനായാടികള്‍ക്ക് വെറ്റിലമുറുക്ക് പ്രധാനമാണ്. വര്‍ഗത്തലവനെ 'ഏലുമൂപ്പന്‍' എന്നു പറയും. പരേതാരാധനയിലും…
മലദൈവങ്ങള്‍
വനമൂര്‍ത്തികളും നായാട്ടുധര്‍മമുള്ള ദൈവങ്ങളും. പൂതാടിദൈവം, കരിവില്ലി, പൂവില്ലി, ആയിരവില്ലി, ഇളവില്ലി, മേലേതലച്ചില്‍, കരുവാള്‍, വനത, മുത്തപ്പന്‍, മലക്കാരി തുടങ്ങി അനേകം മല ദൈവങ്ങളുണ്ട്.
മലങ്കൂത്ത്
ഊരാളിമാരുടെ ഒരു കലാനിര്‍വഹണം. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലാണ് മലങ്കൂത്ത് നടത്തുക. കല്യാണത്തിനു തലേദിവസവും പതിവുണ്ട്. ഊരാളികൂത്ത് എന്നും പേര്‍ പറയും. വേട്ടക്കാരന്‍, ആശാത്തി, പൊട്ടന്‍, കോമാളി തുടങ്ങിയ വേഷങ്ങള്‍ അരങ്ങില്‍ വരും. സ്ത്രീകളാണ് ചില വേഷങ്ങള്‍ കെട്ടുക. മലങ്കൂത്തിന് പ്രത്യേകം…
മലങ്കുറത്തി
പാര്വ്വതീസങ്കല്പത്തിലുള്ള കുറത്തി. വേലന്മാര് മലങ്കുറത്തിയുടെ തെയ്യം കെട്ടിയാടാറുണ്ട്.
മരുമക്കത്തായം
മാതൃദായക്രമം. അമ്മയിലൂടെ പകരുന്ന ദായക്രമം. വംശാവകാശം, സ്വത്തവകാശം, ആത്മീയാവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ അവകാശങ്ങള്‍ അമ്മയിലൂടെ സിദ്ധിക്കുന്ന സമ്പ്രദായം. ഈ സമ്പ്രദായപ്രകാരം മരുമക്കളുടെ രക്ഷാധികാരികള്‍ അമ്മാവന്മാരായിരിക്കും. ഭാര്യാഗൃഹത്തില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അവകാശമൊന്നുമില്ല. അമ്മാവന്റെ കാലശേഷം അയാളുടെ സഹോദരിമാര്‍ മൂത്തവളുടെ മൂത്തമകനാണ് അവകാശി. കേരളത്തില്‍ മിക്ക…
മരവി
മരംകൊണ്ടുണ്ടാക്കുന്ന പാത്രങ്ങള്‍. പ്‌ളാവിന്റെ വേരാണ് പ്രായേണ ഉപയോഗിക്കുക. മരം കുഴിച്ചുണ്ടാക്കുകയാണ് പതിവ്. പാത്തിമരവി, അടമരവി എന്നിവ വലിപ്പം കൂടിയവയാണ്. ഉപ്പ്, ഉപ്പിലിട്ടത് തുടങ്ങിയവ വിളമ്പുവാനും മറ്റും ചെറിയ മരവികള്‍ ഉപയോഗിക്കും. പിടിയുള്ളതും പിടിയില്ലാത്തതുമായ മരവികള്‍ ഉണ്ട്. മരവികളുടെ കൂട്ടത്തില്‍ കല്ലുമരവികളും പെടും.…
മരമീടന്‍
അത്യുത്തര കേരളത്തില്‍ തുള്ളല്‍ക്കളിക്ക് 'മരമീടന്‍' എന്നൊരു വേഷംകൂടി രംഗത്ത് വരും. തുള്ളലിന് കണ്ണുകൊള്ളാതിരിക്കാനാണ് ഈ ഹാസ്യാത്മകവേഷമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. തുള്ളല്‍ക്കാരന് വിശ്രമം നല്‍കുവാന്‍ ഉപകരിക്കുന്നതാണ് മരമീടന്റെ കളികളെന്നും അഭിപ്രായമുണ്ട്. മരംകൊണ്ടുള്ള ഒരു പൊയ്മുഖം വച്ചുകെട്ടുന്നതു കൊണ്ടാണ്. 'മരമീടന്‍' എന്ന് പറയുന്നത്. അരയില്‍…
ഊട്ടുപാട്ട്
തിരുവനന്തപുരം ജില്ലയില്‍ ഊട്ടുപാട്ട് നടത്തപ്പെടുന്ന ക്ഷേത്രങ്ങളുണ്ട്. 'ഊരൂട്ടമ്പല' മെന്ന പേരിലാണ് അവ അറിയപ്പെടുന്നത്. അപമൃത്യുവിനിരയായ തമ്പുരാക്കന്മാരെയും പതിവ്രതകളെയും പൂജിക്കുന്ന സ്ഥലങ്ങളാണവ. ഇത്തരം ദേവതകളെ പ്രീണിപ്പിക്കുവാനാണ് ഊട്ടുപാട്ട് നടത്തുന്നത്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഉല്‍സവമാണ് തമ്പുരാനൂട്ട്. ഊട്ടുപാട്ടിന് അനേകം അനുഷ്ഠാനച്ചടങ്ങുകളുണ്ട്. ഗണകന്മാരാണ് അതിന് പ്രായേണസാരഥ്യം…
ഊഞ്ഞാല്‍പ്പാട്ട്
ഊഞ്ഞാല്‍പ്പാട്ടുകള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പാടികേള്‍ക്കാം. ധനുമാസത്തിലെ ആതിരോത്സവത്തിന്റെ മുഖ്യചടങ്ങാണ് ഊഞ്ഞാലാട്ടം. കുളികഴിഞ്ഞ് കുളക്കടവില്‍ നിന്നുതന്നെ ഈറന്‍ മാറ്റി കുറിതൊട്ട് മടങ്ങിവന്ന് മുറ്റത്തുകെട്ടിയ ഊഞ്ഞാലില്‍ കുറേസമയം ആടിക്കളിക്കും. തിരുവാതിരനാള്‍ രാത്രിയിലും ഊഞ്ഞാലാട്ടം പതിവുണ്ട്. ചില പ്രദേശങ്ങളില്‍ ആതിരോല്‍സവത്തിന് ഊഞ്ഞാലാട്ടം പ്രധാനമല്ല. എന്നാല്‍…
ഉറുതിക്കവി
ഉത്തരകേരളത്തിലെ മലയര്‍ 'കണ്ണേറ്റുമന്ത്രവാദ'ത്തിന് പാടുന്ന 'കണ്ണേര്‍പാട്ടു'കളില്‍ ഒരിനം. ജ്ഞാനോപദേശപരമായ പാട്ടാണ് 'ഉറുതിക്കവി'. ഉറുതി എന്ന പദത്തിന് ജ്ഞാനം, അറിവ് എന്നൊക്കെ അര്‍ത്ഥമുണ്ട്. 'കവി' എന്നതിന് ഇവിടെ 'കവിത' എന്നേ വിവക്ഷയുള്ളൂ. എട്ടെട്ടു പാദങ്ങളുള്ള പദ്യഖണ്ഡങ്ങളാണ് 'ഉറുതിക്കവി'യില്‍ കാണുന്നത്. അകാരാദിക്രമത്തിലാണ് പദ്യഖണ്ഡങ്ങള്‍ തുടങ്ങുന്നത്.…
