Archives for October, 2017 - Page 244
ഉറിയടിക്കളി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി തുടങ്ങിയ ഉല്‍സവ വേളകളില്‍ നടത്താറുള്ള വിനോദം. ഒരു കുടത്തില്‍ പാലു നിറച്ച് വായ പൊതിഞ്ഞുകെട്ടി ഒരു മരക്കൊമ്പില്‍ തൂക്കിയിടും. കുടം ഇഷ്ടാനുസരണം താഴ്ത്തുവാനും ഉയര്‍ത്തുവാനും കഴിയുമാറ് കയറിന്റെ മറുതല ഒരു കപ്പിയിലൂടെയിട്ട് ഒരാള്‍ പിടിച്ചിരിക്കും. ശ്രീകൃഷ്ണനെന്ന സങ്കല്‍പത്തില്‍ ഒരാള്‍…
ഉറക്കുപാട്ട്
കുട്ടികളെ പാടിയുറക്കുവാന്‍ ഉപയോഗിക്കുന്ന പാട്ട്. ഏത് സമൂഹത്തിലും ഉറക്കുപാട്ട് ഉണ്ടാകാതിരിക്കയില്ല. ഉന്തിപ്പാട്ടും താരാട്ടുപാട്ടും ഉറക്കുപാട്ടുകളാണ്. ശാലീനതയും ഈണവും അവയുടെ പ്രത്യേകതയാണ്.
ഉള്ളാറ്റില്‍ ഭഗവതി
കാഞ്ഞരങ്ങാട്ടു ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കാവാണ് ഉള്ളാറ്റില്‍ ഭഗവതിക്കാവ്. ഈ ഭഗവതിയുടെ തെയ്യം ധനു പത്താം തീയതി കാഞ്ഞങ്ങാട്ടു ശിവക്ഷേത്രത്തിന്റെ നടയില്‍വെച്ച് കെട്ടിയാടാറുണ്ട്. രൗഗ്രഭാവമുള്ള ശക്തിസ്വരൂപിണിയാണ് ഉള്ളാറ്റില്‍ ഭഗവതി. വട്ടമുടിയും, ചിരിളിട്ടെഴുത്തും, കെട്ടുപന്തവും, വടക്കാതും അലങ്കാരപ്പത്തിയും, വാര്‍വാലും ഈ തെയ്യത്തിന്റെ…
ഉള്ളാടന്മാര്‍
കേരളത്തിലെ ഒരു ആദിവാസി വര്‍ഗം. ചങ്ങനാശേ്ശരി, കോട്ടയം, പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും റാന്നിയിലെ വനങ്ങളിലും ഉള്ളാടന്മാരെ കാണാം. കാടന്മാര്‍, കൊച്ചുവേലര്‍ എന്നിവര്‍ ഉള്ളാടന്മാര്‍ തന്നെയാണെന്ന് കരുതപ്പെടുന്നു. സ്ഥിരമായി ഒരിടത്ത വസിക്കുന്ന സ്വഭാവം അടുത്തകാലംവരെ അവര്‍ക്കുണ്ടായിരുന്നില്ല. മലദൈവങ്ങളെ അവര്‍ ആരാധിക്കുന്നു.…
ഉലകുടപെരുമാള്‍പ്പാട്ട്
ഒരു തെക്കന്‍പാട്ട്. ഇതിലെ കഥാനായകന്‍ പാണ്ഡ്യരാജാവിന്റെ ഒരു ബന്ധുവായ വയക്കരത്തായാരുടെ പുത്രനാണ്. തായാരുടെ പള്ളിക്കെട്ടുമുതല്‍ മകന്‍ പെരുമാളുടെ അകാല ദേഹവിയോഗം വരെയാണ് പാട്ടിലെ പ്രതിപാദ്യം. ഭദ്രകാളിയുടെ ഭക്തനാണ് ആ പെരുമാള്‍. തെക്കന്‍ തിരുവിതാംകൂറിലെ സാമാന്യജനങ്ങള്‍ പെരുമാളെ ഒരു ദേവതയായി ഇന്നും ആരാധിച്ചുപോരുന്നു.…
ഉത്രംപാട്ട്
ബ്രാഹ്മണിപ്പാട്ടുകളിലൊരിനം. ഗണപതി, സരസ്വതി എന്നിവരെ സ്തുതിച്ചുപാടിയശേഷം ദേവീസ്തുതിപരമായ പാട്ടുകള്‍ പാടും. 'നീരാട്ട്' എന്നൊരു പാട്ടും ശ്രീഭഗവതിയെക്കുറിച്ചുള്ള ഒരു പാട്ടും 'ഉത്രം പാട്ടില്‍' മുഖ്യമാണ
ഉല്‍സവപ്പാട്ടുകള്‍
ഉല്‍സവാഘോഷാധികള്‍ക്കുപാടാറുള്ള ഗാനങ്ങള്‍. ഉല്‍സവങ്ങളോടനുബന്ധിച്ച ആരാധന, അനുഷ്ഠാനകര്‍മ്മം എന്നിവയ്ക്കു പാടുന്ന പാട്ടുകള്‍ ഏതു ഭാഷയിലും കാണാം. വിനോദാര്‍ത്ഥം പാടുന്ന ഉല്‍സവപ്പാട്ടുകളുമുണ്ട്. തിരുവാതിരപ്പാട്ടുകളും ഓണപ്പാട്ടുകളുമൊക്കെ ഈ വിഭാഗത്തില്‍ പെടും. വിവാഹോല്‍സവുമായി ബന്ധപ്പെട്ട പാട്ടുകളാണ് മറ്റൊരിനം. ഉല്‍സവക്കളികള്‍ മിക്കതിനും അനുബന്ധമായി പാട്ടുകള്‍ കാണും.
ഈഴത്തുപാട്ട്
വടക്കന്‍പാട്ടുകളില്‍ ഒരിനം. ഈഴത്തുനാട്ടില്‍നിന്നു വന്നവരാണ് ഈഴവര്‍. ആ സമുദായത്തില്‍പെട്ട മണ്‍മറഞ്ഞ വീരപരാക്രമികളെക്കുറിച്ചുള്ള കഥാഗാനങ്ങള്‍ക്ക് 'ഈഴത്തുപാട്ട്' എന്ന് പൊതുവേ പറയുന്നു. ആരോമല്‍ച്ചേകോന്‍, ഉണ്ണിയാര്‍ച്ച, കണ്ണപ്പനുണ്ണി തുടങ്ങിയവരുടെ കഥകള്‍ ഇതില്‍ മുഖ്യമാണ്.
ഇരുളും വെളിയും പാട്ട്
ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ നിലവിലുള്ള ഒരു അനുഷ്ഠാനഗാനം. പ്രപഞ്ചോല്‍പ്പത്തിയാണ് ഇതിലെ പ്രതിപാദ്യം. ഒന്നുമില്ലാത്തൊരു കാലമുണ്ടായിരുന്നുവെന്നും പിന്നീട് ശിവഭഗവാന്‍ ഓരോന്നായി സൃഷ്ടിക്കുകയാണുണ്ടായതെന്നും ആ പാട്ടില്‍ പറയുന്നു. അങ്ങനെ ഭൂമിയും ആകാശവും വെളിച്ചവും ബിംബവും ബിംബ പ്രതിഷ്ഠയുമൊക്കെ ഉണ്ടായി. ദേവന്മാരും ഋഷികളും ഭൂമിയില്‍ വന്നാണ് ക്ഷേത്രങ്ങളും…
ഇരിണാപുരം കുങ്കിയുടെ പാട്ടുകഥ
തച്ചോളി ഉദയനന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പാട്ടുകഥ. ഉദയനനും ചാപ്പനും ഗുരുവായൂര്‍ക്ക് പോകുമ്പോള്‍ വഴിതെറ്റാതിരുന്ന കുങ്കിയെ ഉദയനന്‍ ഒതു തണ്ടെടുത്ത് അടിച്ചു. ഗുരുവായൂരിലെ കോയിമ്മയായ അവളുടെ ഏട്ടന് അവള്‍ തത്ത മുഖേന ഓലയെത്തിച്ചു. ഗുരുവായൂരിലെത്തിയ ഉദയനനെ കുങ്കിയുടെ ഏട്ടന്‍ പരിചയപ്പെടുകയും സൂത്രത്തില്‍…
