Archives for October, 2017 - Page 246
പെറ്ററിയിപ്പ്
കുട്ടി ജനിച്ചാല്‍ അമ്മയുടെയോ അച്ഛന്റെയോ ഭവനത്തില്‍ അറിയിക്കുന്ന ചടങ്ങ്. മക്കത്തായ സമ്പ്രദായികള്‍ അമ്മയുടെ (അമ്മാവന്റെ) ഭവനത്തിലും, മരുമക്കത്തായ സമ്പ്രദായികള്‍ പിതാവിന്റെ ഭവനത്തിലുമാണ് പെറ്ററിയിക്കുക. ബ്രാഹ്മണര്‍ക്കിടയില്‍ ഈ സമ്പ്രദായമുണ്ട്. അമ്മാത്താണ് പെറ്ററിയിച്ചുപോവുക. പുരുഷപ്രജയാണെങ്കില്‍ രണ്ട് ബ്രാഹ്മണരും , സത്രീപ്രജയാണെങ്കില്‍ രണ്ടു ദാസിമാരുമാണ് പോകേണ്ടത്.…
പെരുമണ്ണാന്‍
തിറയാട്ടം നടത്തുന്ന ഒരു സമുദായം. നെടിയിരിപ്പു സ്വരൂപത്തിന്റെ ഭരണാതിര്‍ത്തിയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലാണ് പെരുമണ്ണാന്മാര്‍ തിറ കെട്ടിയാടുന്നത്. പെരുമണ്ണാന്മാര്‍ പരമേശ്വരന്റെ പെരുമണ്ണയില്‍നിന്ന് ഉത്ഭവിച്ചവരാണെന്നാണ് വര്‍സ്പത്തി പുരാവൃത്തം. കരുവാള്‍, കരിയാത്തന്‍, കരിവില്ലി, പൂവില്ലി, ഭൈരവന്‍, തലച്ചിലവന്‍, കുട്ടിച്ചാത്തന്‍, പൂക്കുട്ടി, പറക്കുട്ടി, പൊട്ടന്‍, കള്ളാക്കുട്ടി, കാളി, ഭദ്രകാളി…
പെരുംകഴകം
ഉത്തരകേരളത്തിലെ തീയസമുദായത്തിന്റെ ഘടനയിലുള്ള ഒരധികാരപ്രസ്ഥാനം. സാമുദായിക കാര്യങ്ങള്‍ ആലോചിക്കുന്നവയാണ് കഴകങ്ങള്‍. അവയ്ക്കുമേലെയുള്ള അധികാരസ്ഥാനമാണ് പെരുങ്കഴകം. ഒരു പെരുങ്കഴകത്തില്‍ അറുപത്തിനാല് തറകള്‍ വരും. അച്ചന്‍മാരാണ് പെരുംകഴകത്തില്‍ പ്രധാനികള്‍.
പൂവില്ലി
ഒരു വനദേവത. പൂവില്ലി, ഇളവില്ലി എന്നീ ദേവതകള്‍ ലവകുശന്മാരുടെ സങ്കല്പത്തിലുള്ളതത്രെ. മുന്നൂറ്റാന്‍, കളനാടി, പെരുമണ്ണാന്‍ എന്നീ സമുദായക്കാര്‍ പൂവില്ലിയുടെ കോലം കെട്ടിയാടാറുണ്ട്.
പൂവാരല്‍
കണ്യാര്‍ക്കളിയിലെ അന്ത്യരംഗം. ഒരരങ്ങ് കളി കഴിഞ്ഞാല്‍, കളിക്കാരെല്ലാം ക്ഷേത്രസങ്കേതത്തില്‍ വച്ച് വട്ടക്കളി കളിച്ച് അവസാനിപ്പിക്കും. ആ ചടങ്ങിന് പൂവാരല്‍ എന്നു പറയും
പെരുന്നാള്‍
ക്രിസ്ത്യാനികളും ഇസ്‌ളാമികളും പെരുന്നാള്‍ എന്ന പേരില്‍ ചില ആഘോഷങ്ങള്‍ നടത്താറുണ്ട്. മതപ്രവാചകന്റെയോ അതുപോലെ പ്രാധാന്യമുള്ള വ്യക്തികളുടെയോ തിരുനാള്, സുപ്രധാനമായ ചില സംഭവങ്ങളുടെ സ്മരണ, മുഖ്യമായ ചില വിശേഷങ്ങള്‍ എന്നിവയാണ്. പെരുന്നാള്‍ എന്ന പേരില്‍ അറിയപ്പെടുന്നതെന്ന് പൊതുവെ പറയാം. വലിയ പെരുന്നാള്‍ ഇസ്‌ളാമികളുടെതാണ്.…
പൂഴിയങ്കം
കളരിയഭ്യാസികളുടെ ഒരടവ്. പതിനെട്ട് അങ്കങ്ങള്‍ക്ക് പുറമെയാണിത്. യോദ്ധാക്കള്‍ പതിനെട്ട് അങ്കം അറിയുന്നവരായിരിക്കും. അവരെ ജയിക്കണമെങ്കില്‍ പ്രത്യേക അഭ്യാസമോ, അടവോ വേണം. തച്ചോളി ഉദയനനും മറ്റും ഈ അടവുകൊണ്ട് വിജയം നേടിയ സന്ദര്‍ഭങ്ങള്‍ ഉണ്ട്. താളത്തിനനുഗുണമായി വെട്ടും തടവും നടക്കവെ, പരിചകൊണ്ട് പൂഴി…
പൂരമാല
പൂരക്കളിയിലെ അതിപ്രധാനമായ രംഗമാണ് പൂരമാല പാടിക്കൊണ്ടുള്ള കളികള്‍. കാമദഹനത്തിനുശേഷം ദേവന്മാരും അപ്‌സരസ്‌സുകളും മറ്റും മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയും ചൈത്രമാസത്തിലെ കാര്‍ത്തികതൊട്ട് പൂരംവരെയുള്ള നാളുകളില്‍ കന്യകമാര്‍ വ്രതനിഷ്ഠയോടെ പുഷ്പങ്ങള്‍ കൊണ്ട് മദനരൂപമുണ്ടാക്കി പൂജിച്ചാല്‍ കാമവികാരം കിളിര്‍ക്കുമെന്ന് മഹാവിഷ്ണു അരുളിച്ചെയ്യുകയും ചെയ്തു.
പൂരപ്പാട്ട്
ചേര്‍ത്തലപ്പൂരം തുടങ്ങിയ വേലകളോടനുബന്ധിച്ച് പാടുന്ന ഗാനങ്ങള്‍. പൂരപ്പാട്ടുകളും ഭരണിപ്പാട്ടുകള്‍ പോലെ തെറിപ്പാട്ടുകളായിരിക്കും ഭഗവതിയെ പ്രീണിപ്പിക്കുവാന്‍ ഈ പാട്ടുകള്‍ക്കു കഴിയും. പൂരവേലകളുടെ ആരംഭം തെറിപ്പാട്ടുകളായ പൂരപ്പാട്ടുകളോടുകൂടിയാണ്. എന്നാല്‍ തെറിയല്ലാതെയും പൂരപ്പാട്ടുകളുണ്ട്.
പൂരട
മീനമാസത്തിലെ പൂരോല്‍സവത്തിന് കാമനും മറ്റു ദേവതകള്‍ക്കും നിവേദ്യം കഴിപ്പാന്‍ ഉണ്ടാക്കുന്ന അട. കാവുകളിലും ഭഗവതിക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പൂരട ഉണ്ടാക്കും. ഉണക്കലരിപ്പൊടിയും ശര്‍ക്കരയും നാളികേരവും അല്‍പം ഉപ്പും ചേര്‍ത്ത് കുഴച്ച് പ്‌ളാവിലയിലോ വാഴയിലയിലോ പൊതിഞ്ഞ് ആവിയില്‍ വേവിച്ചുണ്ടാക്കുന്ന പലഹാരമാണത്. പൂരം നാളില്‍ സന്ധ്യയ്ക്കു…
