Archives for October, 2017 - Page 247
പൂമൂടല്‍
ക്ഷേത്രങ്ങളില്‍ നടത്താറുള്ള വഴിപാടുകളിലൊന്ന്. കാടാമ്പുഴ ശ്രീപാര്‍വതീക്ഷേത്രത്തില്‍ പൂവുമൂടല്‍ പ്രധാനമാണ്. ശ്രീശങ്കരാചാര്യര്‍ ഒരിക്കല്‍ കാടാമ്പുഴയില്‍ക്കൂടി സഞ്ചരിക്കവേ ഒരു തേജസ്‌സ് താണുവാനിടയായി. കീരാതിയുടെ രൂപം ധരിച്ച ശ്രീപാര്‍വ്വതിയാണെന്നു മനസ്‌സിലായി. ആ ദിവ്യചൈതന്യം അവിടെ പ്രതിഷ്ഠിക്കാന്‍ നിശ്ചയിച്ചു. ആ തേജസ്‌സ് വിലയം പ്രാപിച്ച കുഴി ഒരു…
പുലിദൈവങ്ങള്‍
കോലങ്ങളായി കെട്ടിയാടിവരുന്ന മൃഗദേവതകള്‍. പുലിരൂപമെടുത്ത പാര്‍വതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ള ദേവതകളാണ് പുള്ളിക്കരിങ്കാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂരു കണ്ണന്‍ എന്നീ ഐവര്‍ പുലിമകളും, പുലിയൂരുകാളി എന്ന പുലിമകളും അവര്‍ക്കുണ്ടായ സന്താനങ്ങളാണ്. മാരപ്പുലി എന്നതിന് ചിലേടങ്ങളില്‍ മാര്‍പ്പുലിയന്‍ എന്നും പറയും. ശൈവകഥകളുടെയും…
പുലയരടി
ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ നിലവിലുള്ള വിനോദകലാപ്രകടനം. രണ്ടു ചേരികളിലായിത്തിരിഞ്ഞ് മല്‍സരിച്ചാണ് കളിക്കുക. കളിക്കാരുടെ കൈകളില്‍ കമ്പുകളുണ്ടാകും. പുലയര്‍ പുലയരടിയോടനുബന്ധിച്ച് തുടികൊട്ടിപ്പാട്ടും നടത്തും. കായികശേഷിയുള്ളവര്‍ക്കേ ഇതില്‍ പങ്കെടുക്കാനാവൂ.
പുലമരുന്ന്
ആളുകളെ മയക്കുവാനും ബോധരഹിതരാക്കുവാനും വശപ്പെടുത്തുവാനും പ്രയോഗിച്ചുവന്നിരുന്ന ഔഷധചൂര്‍ണമായിട്ടാണ് പുലമരുന്നിനെ സങ്കല്പിച്ചിട്ടുള്ളത്. വടക്കന്‍പാട്ടുകഥകളില്‍ കാക്കപ്പൊടി, പിള്ളപ്പൊടി, പുലമരുന്ന് എന്നിവയെക്കുറിച്ച് പലേടത്തും പരാമര്‍ശമുണ്ട്. ഇത്തരം മരുന്നുകള്‍ കാറ്റില്‍ പാറ്റുകയാണ് ചെയ്യുക. അത് ശ്വസിക്കുകയോ ശരീരത്തിലേല്‍ക്കുകയോ ചെയ്താല്‍ മയങ്ങിപ്പോകും.
പുലപ്പേടി
പ്രാക്തകാലത്ത് നിലവിലുണ്ടായിരുന്ന ഒരാചാരം. പറപ്പേടി, മണ്ണാപ്പേടി എന്നിവയ്ക്കു സദൃശ്യമായതാണ് പുലപ്പേടി.
പുല
മരിച്ചാലും ജനിച്ചാലും ആചരിക്കാറുള്ള അശുദ്ധി. ജനിച്ച പുലയെക്കാള്‍ മരിച്ച പുലയ്ക്കു കൂടുതല്‍ അശുദ്ധിയുണ്ട്. പുലയുള്ളവരെ സ്പര്‍ശിക്കുന്നവര്‍ക്കും അവര്‍ തൊടുന്ന വസ്തുക്കള്‍ക്കും അശുദ്ധിയുണ്ട്. പിന്നെ, ശുദ്ധമാകണമെങ്കില്‍ പുണ്യാഹം കുടയണം. പുലക്കാര്‍ക്ക് കുളം തൊടാമെങ്കിലും, കിണറ് തൊടാന്‍ പാടില്ല. ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ ഈ അശുദ്ധിക്ക്…
പുത്തരി
ആണ്ടുതോറും ആദ്യത്തെ വിളവെടുപ്പു കഴിഞ്ഞ് പുന്നെല്ലരി ഭക്ഷിച്ചതുടങ്ങുന്ന ചടങ്ങാണ് പുത്തരി. വിഭവസമൃദ്ധമായ സദ്യ പുത്തരിക്കു തയ്യാറാക്കും. സദ്യക്കുമുമ്പ് പുത്തരിയുണ്ട കഴിക്കും. ചിരവിയ നാളികേരവും ശര്‍ക്കരയും നെയ്യും തേനും പച്ചക്കുരുമുളകും പുന്നെല്ലരിയും ചേര്‍ത്തു കഴുച്ചു ഉരുളയാക്കിയതാണ് പുത്തരിയുണ്ട. പുത്തരിയില്‍ കല്ലുകടിക്കരുതെന്നാണ് പഴമൊഴി. മുഹൂര്‍ത്തം…
പുണ്യാഹം
ശുദ്ധീകരണമന്ത്രം, ആ മന്ത്രം ജപിച്ചുകൊണ്ടുള്ള ശുദ്ധീകരണ കര്‍മം, ചന്ദനം, അക്ഷതം, ഫലം, സ്വര്‍ണം എന്നിവ ശുദ്ധജലത്തിലിട്ട് മന്ത്രം ജപിക്കും. ദര്‍ഭപ്പുല്ലുകൊണ്ടാണ് പുണ്യാഹം തളിക്കുക.
പുനംകൃഷി
പ്രാക്തനമായ ഒരു കൃഷിസമ്പ്രദായം. വനപ്രദേശങ്ങളിലും മറ്റും ഇന്നും പുനംകൃഷി നടത്താറുണ്ട്. തിന, ചാമ, മുത്താറി, ചോളം, തുവര, നെല്ല് എന്നിവ പുനംകൃഷിക്ക് ഉപയോഗിക്കുന്ന മുഖ്യ വിത്തിനങ്ങളാണ്. പുതിയ പുതിയ സ്ഥലങ്ങളില്‍ വിത്തുകള്‍ പലതും മാറി മാറി കൃഷി നടത്തുന്ന സമ്പ്രദായമാണ് പുനംകൃഷി,…
പുടവ
ഗ്രാമീണസ്ത്രീകള്‍ ധരിക്കാറുള്ള വസ്ത്രം. ഇണവസ്ത്രമാണത്. പുറം കരയുള്ള പുടവ. കസവുപുടവ, പാണ്ടിപ്പുടവ, കരയന്‍പുടവ. ചൊട്ടിപ്പുടവ എന്നിങ്ങനെ പുടവയ്ക്ക് തരഭേദമുണ്ട്. ഇന്ന് പുടവയുടുക്കുന്നവര്‍ കുറവാണ്.
