Archives for October, 2017 - Page 248

പുട്ട്

ജനസാമാന്യത്തിന് പ്രിയമായ ഒരു നാടന്‍ പലഹാരം പച്ചരി (അല്‍പം പുഴുങ്ങലരിയും ചേര്‍ക്കാം) പൊടിച്ച് ചൂടാക്കിയെടുത്ത് ഉപ്പു കലക്കിയ വെള്ളം കുടഞ്ഞ് പുട്ട്കുറ്റിയില്‍ നിറയ്ക്കും. അല്പം നിറച്ചാല്‍ ചിരവിയ തേങ്ങ അല്‍പം വിതറും. വീണ്ടും പൊടിനിറയ്ക്കും വീണ്ടും തേങ്ങ നിറയ്ക്കും. ആവിയില്‍ വേവിച്ചെടുത്താല്‍…
Continue Reading

ലാടന്മാര്‍

പണ്ടുകാലത്ത് ഭിക്ഷാടകരായി കേരളത്തില്‍ വരാറുണ്ടായിരുന്ന ഒരു വിഭാഗം. തമിഴ് പാരമ്പര്യത്തിലുള്ളവരാണവര്‍. ഭസ്മചന്ദനകുങ്കുമാദികള്‍ ധരിച്ച്, തലയില്‍ക്കെട്ടി, ഭാണ്ഡവും വടിയും മണിയുമായിട്ടാണ് അവരുടെ പുറപ്പാട്. മണികൊട്ടി ചിലപാട്ടുകള്‍ പാടും. തൃപ്പതി ക്ഷേത്രത്തിന്റെയോ മറ്റേതെങ്കിലും ക്ഷേത്രങ്ങളുടെയോപേര് പറഞ്ഞാണ് ഭിക്ഷാടനം. വഴിപാടായി എന്തെങ്കിലും കൊടുക്കണം.
Continue Reading

മരമീട്

മരംകൊണ്ടുള്ള പൊയ്മുഖം. മുഖം എന്ന അര്‍ത്ഥത്തിലാണ് ഉത്തരകേരളത്തില്‍ 'മീട് ' എന്ന പദം പ്രയോഗിക്കുന്നത്. പൂതന്‍, തെയ്യാട്ടത്തിലെ ചില ദേവതകള്‍ എന്നിവ പ്രത്യേക രൂപംകൊത്തിയ മരമീടുകള്‍ ധരിക്കാറുണ്ട്. ഭയാനകങ്ങളായിരിക്കും അവ മിക്കതും. പ്രത്യേക അര്‍ത്ഥസങ്കല്‍പങ്ങളും പ്രതിരൂപാത്മകമായ ആശയങ്ങളും അവ ഉള്‍ക്കൊള്ളുന്നു.
Continue Reading

മരപ്പെട്ടി

പ്‌ളാവ്, തേക്ക്, കരിവീട്ടി തുടങ്ങിയ മരങ്ങള്‍കൊണ്ട് പലതരം പെട്ടികള്‍ ഉണ്ടാക്കാറുണ്ട്. എഴുത്തുപെട്ടി, ഉടുപ്പുപെട്ടി, കട്ടപ്പെട്ടി, മരുന്നുപെട്ടി, ആമപ്പെട്ടി, പുരപ്പെട്ടി, തുമ്മാന്‍പെട്ടി, ആഭരണപെട്ടി, അരിപ്പെട്ടി, കളിപ്പെട്ടി എന്നിങ്ങനെ പലപേരുകളിലുള്ള പെട്ടികളുണ്ട്.മുരിക്ക് തുടങ്ങിയ കനംകുറഞ്ഞ മരംകൊണ്ട് കിടാരന്മാര്‍ എന്ന സമുദായക്കാര്‍ പെട്ടിയുണ്ടാക്കി വില്‍ക്കാറുണ്ടായിരുന്നു. അതിന്…
Continue Reading

മരക്കലം

സമുദ്രയാനത്തിന് പണ്ട് ഉപയോഗിച്ചുവന്നിരുന്ന ഒരുതരം പായക്കപ്പലുകള്‍ പ്രാചീന മലബാറില്‍ ധാരാളമായി നിര്‍മിച്ചിരുന്നു. കോഴിക്കോട് മരിക്കാര്‍ നിരവധി മരക്കലത്തിന്റെ ഉടമയായിരുന്നു. ഭദ്രകാളിത്തോറ്റം തുടങ്ങിയവയില്‍ മരക്കലത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. മരക്കലനിര്‍മാണം, ചായംകയറ്റല്‍, ശുദ്ധീകരിക്കല്‍, മലക്കലയാത്ര എന്നിവയുടെ വര്‍ണനകള്‍ അവയില്‍ കാണാം.
Continue Reading

മരക്കലത്തമ്മ

ശ്രീശൂലകുഠാരിയമ്മ. ചെറുകുന്നിനു സമീപപ്രദേശങ്ങളിലുള്ള ചില കാവുകളിലും സ്ഥാനങ്ങളിലും മരക്കലത്തമ്മയെ ആരാധിക്കുന്നുണ്ട്. വണ്ണാന്‍മാര്‍ ആ ദേവതയുടെ തെയ്യക്കോലം കെട്ടിയാടുകയും പതിവുണ്ട്.
Continue Reading

മയില്‍പ്പീലിത്തൂക്കം

അര്‍ജുനനൃത്തം. അരയില്‍ മയില്‍പ്പീലിയുടുപ്പാണ് ധരിക്കുക. ഭദ്രകാളി പ്രീണനാര്‍ഥമുള്ള ഒരു അനുഷ്ഠാനകലയാണിത്.
Continue Reading

മയിലാട്ടം

മയിലിന്റെ വേഷം ധരിച്ചുകൊണ്ട് ചെയ്യുന്ന നര്‍ത്തനം. സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ അനുഷ്ഠാനകലയാണ് മയിലാട്ടം. മുഖത്തു തേപ്പും കിരീടവും കൊക്കും പീലിച്ചിറകുമുള്ളതാണ് വേഷം. തിരുവിതാംകൂര്‍ പ്രദേശത്ത് ഈ കല നിലവിലുണ്ട്.
Continue Reading

മംഗളക്കോലം

വല്യപടേനി, നിര്‍ത്തുപടേനി തുടങ്ങിയ പ്രധാനപടയണി ദിവസങ്ങളില്‍ തുള്ളാറുള്ള ഒരു കോലം. പ്രഭാതത്തിലാണ് മംഗളക്കോലം പുറപ്പെടുക. സമര്‍പ്പണഗദ്യം ചൊല്ലിയാണ് കോലം സമാപിക്കുക. അനുഷ്ഠാനാദികളില്‍വന്ന തെറ്റുകുറ്റങ്ങള്‍ പൊറുക്കുവാനുള്ള ഒരു പ്രായശ്ചിത്തമെന്ന നിലയിലാണ് മംഗളക്കോലം തുള്ളുന്നത്.
Continue Reading

മമ്പുറം നേര്‍ച്ച

മലപ്പുറം ജില്ലയിലെ മമ്പുറം പളളിയില്‍ നടക്കുന്ന നേര്‍ച്ച. അവിടെ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് അരി, കുരുമുളക്, വെളിച്ചെണ്ണ എന്നിവ നല്‍കും. അത് ഭവനങ്ങളില്‍ കൊണ്ടുപോയാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. കുട്ടികള്‍ക്കും മറ്റും അവ ഔഷധമായി നല്‍കാറുണ്ട്. മമ്പുറം നേര്‍ച്ച പ്രശസ്തം. നേര്‍ച്ചച്ചോറ് വാങ്ങുവാന്‍ നിരവധിപേര്‍…
Continue Reading