Archives for October, 2017 - Page 249

മന്നം

മദ്യം വില്‍ക്കുന്ന സ്ഥലം. കള്ള് വില്‍ക്കുന്ന സ്ഥലത്തിന് 'കക്കുടിമന്ന്' എന്നാണ് പറയുക. തീയരുടെ കുടിലുകളെയും മന്നം എന്നു പറയാറുണ്ടായിരുന്നവത്രെ. പണ്ടുകാലത്ത് തീയരുടെ ഭവനങ്ങളില്‍ നിന്ന് കള്ളുവിറ്റു വന്നിരുന്നതുകൊണ്ടായിരിക്കാം ആ പേര് വന്നത്. സംഘകാലകൃതികളില്‍ പരാമര്‍ശിക്കുന്ന 'മന്റ'വുമായി ഇതിന് ഇപ്പോള്‍ ബന്ധം കാണുന്നില്ല.…
Continue Reading

മന്ത്രം

മനനംചെയ്യുന്നത് മന്ത്രം. ധ്യാനിക്കുകയോ, ഉച്ചരിക്കുകയോ ചെയ്യുന്നവനെ രക്ഷിക്കുവാനുള്ള ശക്തിമന്ത്രങ്ങള്‍ക്കുണ്ടെന്നാണ് ആ പദത്തിലടങ്ങിയ അര്‍ഥസൂചന, ആത്മീയശക്തി നല്‍കുവാന്‍ മന്ത്രോപാസനയ്ക്ക് സാധിക്കും. ആരും കേള്‍ക്കാതെ പറയുന്നതാണ് മന്ത്രം എന്ന് പറയാറുണ്ടെങ്കിലും, വാചികോച്ചാരണവും ചുണ്ടുകൊണ്ടു മാത്രമുള്ള ഉച്ചാരണവും മനസ്‌സിലുള്ള ധ്യാനവും മന്ത്രങ്ങളാകുമത്രെ. സ്‌നാനമന്ത്രം, ജപമന്ത്രം, പ്രാര്‍ത്ഥനാമന്ത്രം,…
Continue Reading

മന്ത്രകോടി

വിവാഹമുഹൂര്‍ത്ത സമയത്ത് വധൂവരന്‍മാര്‍ ധരിക്കേണ്ട കോടിവസ്ത്രം. 'കോടിപകരല്‍' എന്നൊരു ചടങ്ങുണ്ട്. കന്യകയ്ക്കു ഉടുക്കുവാനുള്ള വസ്ത്രം കന്യകയും എടുത്തു കൊടുക്കണം. കേരളബ്രാഹ്മണര്‍ക്കിടയില്‍ ഈ പതിവ് ഇന്നുമുണ്ട്. കുറിച്യര്‍ തുടങ്ങിയ ചില ഗോത്രസമുദായക്കാരും 'മന്തകോടി' എന്ന പേരില്‍വധുവിന് വസ്ത്രം നല്‍കും.
Continue Reading

മനീഷാപഞ്ചകം

ശ്രീശങ്കരാചാര്യരാല്‍ വിരചിതമായ കൃതിയെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മജ്ഞാനമടങ്ങുന്ന അഞ്ചു ശേ്‌ളാകങ്ങളും അവയുടെ മുമ്പില്‍ പ്രസ്താവനാശേ്‌ളാകങ്ങളും അടങ്ങുന്നതാണ്. പൊട്ടന്‍തെയ്യത്തിന്റെ പശ്ചാത്തലമായ പുരാവൃത്തം മനീഷാപഞ്ചകത്തില്‍ സൂചിപ്പിക്കപ്പെട്ടതാണ്. പൊട്ടന്‍തെയ്യത്തിന്റെ 'തോറ്റ'ത്തിന് മലയര്‍ ചിലപ്പോള്‍ 'മനീഷാപഞ്ചക'ത്തിലെ ശേ്‌ളാകങ്ങളും ചൊല്ലാറുണ്ട്.
Continue Reading

മനയോല

മഞ്ഞനിറമുള്ള ഒരുതരം ധാതുദ്രവ്യം. മനയോലയില്‍ മറ്റു നിറങ്ങള്‍ ചേര്‍ത്ത് പച്ച, ചെമപ്പ് എന്നിവ ഉണ്ടാക്കാം. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, തെയ്യം തുടങ്ങിയ അനേകം കലകള്‍ക്ക് മുഖത്തെഴുതാന്‍ മനയോലയുടെ ആവശ്യമുണ്ട്.
Continue Reading

മന

ബ്രഹ്മാലയം. മധ്യദക്ഷിണകേരളപ്രദേശങ്ങളിലാണ് 'മന' എന്ന് കൂടുതല്‍ പ്രയോഗിക്കുന്നത്. ഉത്തരകേരളത്തില്‍ ബ്രഹ്മാലങ്ങളെ 'ഇല്ലം' എന്നാണ് പറയുക. എന്നാല്‍, പയ്യന്നൂര്‍ഗ്രാമക്കാരായ 'തിരുമുമ്പ്'മാരുടെ ഭവനങ്ങളെ 'മന' എന്നു പറയും. താഴയ്ക്കാട്ടുമന, ദയരമങ്ങലത്തുമന, കുന്നത്തുമന, തളിയില്‍മന, കുഞ്ഞിമംഗലത്തുമന, കുറുവേലിമന, തേളക്കാട്ടുമന, കോക്കുന്നത്തുമന, മാതമംഗലത്തുമന, എടാട്ടുമന, കാരാളിമന, താവത്ത്മന,…
Continue Reading

മത്താളം

മദ്ദളത്തിന്റെ ആകൃതിയിലുള്ള ഒരു ചര്‍മവാദ്യം. മന്നാന്‍, ഊരാളി തുടങ്ങിയ വര്‍ഗക്കാര്‍ 'മത്താളം' ഉപയോഗിക്കും. ഒരുവശത്ത് ഉടുമ്പിന്റെ തോലും മറുവശത്ത് അണ്ണാന്റെ തോലുമാണ് പൊതിയുക. പ്‌ളാവ്, ആഞ്ഞിലി, കുമ്പിള്‍മരം എന്നിവ കൊണ്ടാണ് അതിന്റെ കുറ്റി ഉണ്ടാക്കുന്നത്. കുത്തിന്റെ വാദ്യമത്രെ മത്താളം.
Continue Reading

മത്താട്ടം

മലപ്പുലയരുടെ ഇടയില്‍ നിലവിലുള്ള ഒരനുഷ്ഠാനക്കളി. കോലുകള്‍ മുട്ടികൊണ്ട് പാട്ടുപാടികളിക്കും. വാദ്യവും മേളക്കൊഴുപ്പും നല്‍കും. കളിക്കാരുടെ നടുവില്‍ കളിയാശാനുണ്ടാകും. മാരിയമ്മയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് മത്താട്ടത്തിന് പാടുന്നത്.
Continue Reading

മത്തനപ്പം

അരിമാവില്‍ മത്തങ്ങ ചെറുതായി നുറിക്കിയിട്ട് വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചുണ്ടാക്കുന്ന അപ്പം. ഉത്തരകേരളത്തിലെ ബ്രാഹ്മണര്‍ക്കിടയില്‍ ഈ പലഹാരം സാധാരണമാണ്. ദീപാവലിക്ക് മത്തനപ്പം ഉണ്ടാക്കും. പഞ്ചസാരചേര്‍ത്ത് കാച്ചിയ പാലില്‍ മുക്കിയാണ് മത്തനപ്പം തിന്നുക.
Continue Reading

മതിലിടല്‍

വിശേഷാവസരങ്ങളില്‍ അരിമാവുകൊണ്ട് നിലത്ത് പ്രത്യേകം കളംവരച്ച് അലങ്കരിക്കല്‍. അന്തര്‍ജനങ്ങള്‍ വിശേഷ ദിവസങ്ങളില്‍ മതിലിട്ട് വിളക്കുവെച്ച് പൂജിക്കും. നിറയ്ക്കും മറ്റും ഈ പതിവ് കാണാം. ബ്രാഹ്മണിപ്പാട്ടിന് അരിമാവ് കൊണ്ട് അണിയുന്ന പതിവുണ്ട്.  
Continue Reading