Archives for October, 2017 - Page 251

മടിശ്ശീല

പണസഞ്ചി. തുണിതുന്നിയുണ്ടാക്കുന്ന ചെറിയ സഞ്ചി. അതിന്റെ വായ വലിച്ചു നിവര്‍ത്തുവാനും ചുരുക്കുവാനും സാധിക്കും വിധത്തില്‍ തുന്നിയിരിക്കും. പണ്ട്, പണം സൂക്ഷിക്കുവാന്‍ ഉപയോഗിച്ചിരുന്നത് മടിശ്ശീലയാണ്. അത് അരയില്‍ ചെരുകുകയോ, മടിയില്‍ വയ്ക്കുകയോ ചെയ്യാം.
Continue Reading

മടപ്പുര

ഭവനങ്ങളോടനുബന്ധിച്ച ഒരു തരം ആരാധനാലയം. മുത്തപ്പന്‍ ദൈവത്തിന്റെ സങ്കേതത്തെ 'മടപ്പുര'എന്നും പറയും. എന്നാല്‍ മുത്തപ്പന്‍ ദൈവത്തിന്റെ എല്ലാ സങ്കേതവും 'മടപ്പുര'യല്ല. 'തിരുവൊപ്പന'കെട്ടിയാടിക്കുന്ന സ്ഥലങ്ങളെ മാത്രമേ 'മടപ്പുര' എന്നു പറയാറുള്ളൂ. ഉത്തരകേരളത്തിലെ പറശ്ശിനിക്കടവു'മടപ്പുര' പ്രശസ്തമാണ്. മടപ്പുരയുടെ ഉടമയാണ് 'മടയന്‍'. ഭക്തജനങ്ങള്‍ക്ക് അവിടെ ഊട്ട്…
Continue Reading

മടന്ത

'മടന്ത' എന്ന വാക്കിന് ദേവി എന്ന് അര്‍ഥമുണ്ട്. വനദേവതയാണ് മടന്ത. കാട്ടുമടന്ത എന്ന ഒരു ദേവതയുടെ തെയ്യക്കോലം മാവിലരും ചിറവരും കെട്ടിയാടുക. പതിവുണ്ട്.
Continue Reading

മഞ്ഞാമ്പലാടി

ചില തെയ്യങ്ങല്‍ക്കും ബാലി, വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങിയ ചില തെയ്യങ്ങളുടെ വെള്ളാട്ടങ്ങള്‍ക്കും അരയില്‍ ബന്ധിക്കുന്ന 'ഒട'യാണ് 'മഞ്ഞാംപലാടി'. ഇത് മഞ്ഞാങ്ങി, പാലാടി എന്നീ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്നതാണ്. മുരിക്കുകൊണ്ടാണ് അവ ഉണ്ടാക്കുക. അരയില്‍ മുന്‍പിലും പിന്‍പിലുമായിട്ടാണ് ഇവ ബന്ധിക്കുന്നത്. പുലിക്കണ്ടന്‍ തെയ്യത്തിന്റെയും മുടിയുടെ…
Continue Reading

മഞ്ഞപ്പാട്ട്

സംഘക്കളിപ്പാട്ടുകളില്‍ ഒരിനം. 'വിഡ്ഢിയുടെ പുറപ്പാടി'നാണ് 'മഞ്ഞപ്പാട്ട്' പാടുന്നത്. സഭ്യേതരമായ ഗാനമാണത്. കേരളത്തിലെ നാനാജാതിമതസ്ഥരെയും പരിഹസിക്കുന്നതും, കാണികളെ രസിപ്പിക്കുന്നതുമായ ഒരുതരം ഹാസ്യാനുകരണമാണിത്.
Continue Reading

മഞ്ഞത്താലം

ഭദ്രകാളീക്ഷേത്രങ്ങളില്‍ പൂരവേലയ്ക്കും മറ്റും താലപ്പൊലിക്ക് സ്ത്രീകള്‍ താലമെടുക്കും. ആദ്യമായി താലമെടുത്തു തുടങ്ങുന്നതിന് പ്രത്യേക ചടങ്ങുണ്ട്. അതിന് 'മഞ്ഞത്താലം' എന്നു പറയും. കിണ്ണത്തില്‍ കുറച്ചരിയും പൂക്കുലയും വാഴപ്പോളയില്‍ കോല്‍ത്തിരിയുമാണ് താലപ്പൊലിക്കുപതിവ്. എന്നാല്‍, മഞ്ഞത്താലത്തിന് കിണ്ണത്തില്‍ നാളികേരവും, കോല്‍ത്തിരിക്കുപകരം അരിത്തിരിയുമായിരിക്കും. തുണിയില്‍ ഒരുപിടി അരി…
Continue Reading

മഞ്ഞച്ചോറ്

ചില ഭഗവതിക്ഷേത്രങ്ങളിലും കാവുകളിലും മഞ്ഞച്ചോറ് നിവേദ്യം കഴിക്കാറുണ്ട്. ഉണക്കലരിയും മഞ്ഞപ്പൊടി ചേര്‍ത്ത് വേവിച്ചാണ് മഞ്ഞ നിവേദ്യം തയ്യാറാക്കുന്നത്. തിരണ്ടുകുളിക്ക് ചില സമുദായക്കാര്‍ തിരണ്ടപെണ്ണിനു കൊടുക്കാന്‍ മഞ്ഞച്ചോറുണ്ടാക്കും. ആലപ്പുഴയിലും മറ്റും ഈ സമ്പ്രദായം സര്‍വസാധാരണം  
Continue Reading

മഞ്ഞച്ചരട്

വെളുത്ത നൂല്‍പിരിച്ച് മഞ്ഞളില്‍ മുക്കിയ ചരട് പല ചടങ്ങുകള്‍ക്കും ആവശ്യമാണ്. കേരളബ്രാഹ്മണര്‍ വാതില്‍പ്പുറപ്പാട്, വേളി എന്നിവയ്ക്ക് കഴുത്തില്‍ കെട്ടുവാന്‍ മഞ്ഞച്ചരട് ഉപയോഗിക്കുന്നു. ചില സമുദായക്കാര്‍ താലികെട്ടു കല്യാണത്തിന് മഞ്ഞച്ചരട് കെട്ടും.
Continue Reading

മഞ്ഞക്കുളി

മാസക്കുളി. ഋതുസ്‌നാനത്തിന് ശരീരത്തില്‍ മഞ്ഞള്‍ തേക്കുകയെന്നത് പണ്ടത്തെ ആചാരമാണ്. നാലുകുളിക്കും അഞ്ചുകുളിക്കും മഞ്ഞള്‍വേണം. അന്തര്‍ജനങ്ങളും ബ്രാഹ്മണിയമ്മമാരും ക്ഷത്രിയസ്ത്രീകളും നായന്‍മാരില്‍ ചിലരും ഋതുസ്‌നാനത്തിന് ഇന്നും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. കല്യാണം നാലാംദിവസം ചിലര്‍ 'മഞ്ഞക്കുളി'കുളിക്കും. പ്രസവിച്ച സ്ത്രീകള്‍ കുളിക്കുമ്പോള്‍ മഞ്ഞളും ്മാവിന്റെ തോലും ചേര്‍ത്തിടിച്ച്…
Continue Reading

മഞ്ചല്‍

പ്രാക്തനകാലത്ത് യാത്രയ്ക്ക് ഉപയോഗച്ചിരുന്ന ഒരുതരം വാഹനം. മഞ്ചല്‍ത്തണ്ടു പിടിക്കാന്‍ നാലാളുകള്‍ വേണം. മലര്‍ന്നു കിടക്കാവുന്ന വിധമാണ് മഞ്ചലിന്റെ സംവിധാനം. മഞ്ചല്‍ക്കാര്‍ ഉയരം ഒത്തവരായിരിക്കണം. നല്ല വഴിയില്‍ അവര്‍ ഓടും. രാജാക്കന്‍മാരും പ്രഭുക്കന്‍മാരും മറ്റും സഞ്ചരിക്കാന്‍ മഞ്ചല്‍ ഉപയോഗിച്ചു വന്നിരുന്നു. രോഗികളെക്കൊണ്ടു പോകുവാനും…
Continue Reading