Archives for October, 2017 - Page 250

മണ്‍പെറെ

'പൊറി' എന്നും പറയും. ഇരുളരുടെ ഒരു വാദ്യോപകരണം. രണ്ടു വശത്തും തുറന്ന ഒരു മണ്‍കുടമാണ് 'പെറെ' യുടെ കുറ്റി. മാടിന്റെ തോല്‍ കൊണ്ടാണ് പൊതിയുന്നത്. മുഡുഗര്‍ക്കും ഈ വാദ്യമുണ്ട്.  
Continue Reading

മണ്ണുതിന്നല്‍മാറ്റ്

ചില കുഞ്ഞുങ്ങള്‍ മണ്ണു തിന്നാറുണ്ട്. ഇത് മാറുവാനും, യഥാര്‍ത്ഥഭക്ഷണത്തില്‍ താല്‍പര്യമുണ്ടാക്കുവാനും മുന്‍കാലങ്ങളില്‍ ചാല മാന്ത്രികയന്ത്രങ്ങള്‍ എഴുതിക്കെട്ടുക പതിവുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു യന്ത്രത്തിന്റെ മാതൃകയാണ് ഇവിടെ ചേര്‍ത്തത്. പന്ത്രണ്ട് ഖണ്ഡങ്ങളുള്ള ഒരു ചതുര്‍ഭുജം വരച്ച്, അതില്‍ ശക്തി ബീജം, താരബീജം, ദുര്‍ഗബീജം എന്നിവ…
Continue Reading

മണ്ണാറശാല

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരത്തിനു സമീപമുള്ള ഗ്രാമമാണ് മണ്ണാറശാല. അവിടെയാണ് പ്രശസ്ത നാഗാരാധനാകേന്ദ്രമായ മണ്ണാറശാല ഇല്ലം. വര്‍ണാശ്രമികളായ ബ്രാഹ്മണരുടെ സങ്കേതമായിരുന്നതുകൊണ്ടാണ് ആ പേര്‍ വന്നത്. 'മണ്ണാറശാല'യായതെന്ന് മറ്റൊരഭിപ്രായവും ഉണ്ട്. പരശുരാമനാണ് സര്‍പ്പവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതെന്നാണ് പുരാവൃത്തം. നാഗക്കാവിന് അഗ്നിബാധിച്ചപ്പോള്‍ അവിടത്തെ കന്യക സര്‍പ്പങ്ങളെ…
Continue Reading

മണിയാണി

കേരളത്തിലെ യാദവന്‍മാര്‍. മണിയും ആണിയുമുള്ള ഉപകരണം ഉപയോഗിച്ച് ക്ഷേത്രാദികള്‍ പണിയുന്നവരായതുകൊണ്ടാണ് 'മണിയാണി' എന്നു ജാതി സംജ്ഞ ഉണ്ടായതെന്നൊരഭിപ്രായമുണ്ട്. എന്നാല്‍, ശ്രീകൃഷ്ണന്റെ സ്യമന്തകമണിയെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ഈ പേരെന്ന് ചിലര്‍ പറയുന്നു. 'മണിയം' എന്ന പ്രാദേശികമായ ഭരണാധികാരം ഉണ്ടായിരന്നതു കൊണ്ടാണെന്നും ചിലര്‍ക്കു പക്ഷമുണ്ട്. മണിയാണിമാരില്‍…
Continue Reading

മണിക്കുണ്ടന്‍

ശിവാംശഭൂതമായൊരു ദേവത. ഉത്തരകേരളത്തിലെ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ടവരുടെ ആരാധനാദേവതയാണ് മണിക്കുണ്ടന്‍. അവരുടെ സ്ഥാനങ്ങളില്‍ ഈ ദേവതയുടെ തെയ്യം വണ്ണാന്‍മാര്‍ കെട്ടിയാടി വരുന്നു. ഈ കോലത്തിന് 'ചട്ടമുടി'യെന്ന ഒരുതരം മുടിയാണ് തലയിലണിയുന്നത്.
Continue Reading

മണിക്കയല്‍

തെയ്യങ്ങള്‍ക്കും തിറകള്‍ക്കും കണങ്കാലില്‍ കെട്ടുന്ന ഒരാഭരണം. രണ്ടുവരി നൂലില്‍ 'മണി'യും 'കയലും' ചേര്‍ന്നതാണ് 'മണിക്കയല്‍'. 'പറ്റുംപാടക'ത്തിനു മുകളിലാണിത് അണിയുക.  
Continue Reading

മണി

കിലുങ്ങുന്ന ശബ്ദമുള്ള ഉപകരണം. പൂജാമണി, തൂക്കിയിടുന്ന കുടമണി, അരമണി എന്നിങ്ങനെ മണി പലവിധമുണ്ട്. ഇവയെല്ലാം ഓടുകൊണ്ട് നിര്‍മിക്കുന്നതാണ്. മരംകൊണ്ട് ദുര്‍ല്ലഭമായി മണിയുണ്ടാക്കാറുണ്ട്. പോത്തുകളുടെയും കാളകളുടെയും കഴുത്തില്‍ കെട്ടുവാനാണ് മരമണി.
Continue Reading

മഠം

വാസഗൃഹത്തിന് ചിലര്‍ പറയുന്ന പേര് 'മഠം'എന്നാണ്. തമിഴുബ്രാഹ്മണരായ പട്ടന്‍മാരും, പുഷ്പകന്‍മാരും വസിക്കുന്നത് 'മഠ'ങ്ങളിലാണ്. കേരളബ്രാഹ്മണര്‍ തറവാട്ടില്‍നിന്ന് മാറി താമസിക്കുമ്പോള്‍ അതിന് 'മഠം' എന്നു പറയും. വേദപാഠശാലയ്ക്ക് മഠം എന്ന് പറയാറുണ്ട്. ക്ഷേത്രങ്ങളോടനുബന്ധിച്ച് തന്ത്രിമാര്‍ക്ക് താമസിക്കുവാന്‍ 'തന്ത്രിമഠം' ഉണ്ടാവും. യോഗിമാരും മറ്റും 'മഠത്തിലാണ്…
Continue Reading

മണ്ട

മുസ്‌ളീമുകളുടെ ഒരു ആഹാരം. റവ, വറുത്ത അരി, മുന്തിരി, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ് എന്നിവ നെയ്യില്‍ വറുത്തെടുത്ത്, മൈദാമാവ് പരത്തി, ത്രികോണകൃതിയില്‍ കോട്ടി, അതില്‍ നിറച്ച് അടച്ചശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചുണ്ടാക്കുന്ന പലഹാരം. പുതുമണവാളന്റെ വീട്ടില്‍ വിരുന്നിനു പോകുമ്പോഴും മറ്റും മണ്ട കൊണ്ടുപോകാറുണ്ട്.
Continue Reading