Archives for October, 2017 - Page 255
ബലിപീഠം
ബലിയര്‍പ്പിക്കുവാന്‍ വേണ്ടിയുള്ള കല്‍ത്തറ. ശാക്തേയക്കാവുകളില്‍ വടക്കുഭാഗത്താണ് ബലിപീഠമുണ്ടാക്കുക. കുരുതിയര്‍പ്പാദികള്‍ ചെയ്യുന്നത് അവിടെയാണ്. ക്ഷേത്രങ്ങളില്‍ പരിവാരദേവതകള്‍ക്ക് ബലി തൂകുവാനുള്ള ബലിക്കല്ലുകള്‍ കാണാം. ക്ഷേത്രത്തിനു മുന്‍വശം വലിയ ബലിക്കല്ലുണ്ടാകും. ബലിപീഠത്തിന്റെ ഉയരം മൂലബിംബത്തിന്റെ പീഠത്തിനു സമമായിരിക്കും. വലിയ ബലിക്കല്ല് നനയാത്തവിധം ബലിക്കല്‍പുര പണിയാറുണ്ട്. പരേതക്രിയകള്‍…
ബലിക്കളം
ഗര്‍ഭബലി, മാന്ത്രികബലി തുടങ്ങിയ ബലിക്രിയകള്‍ക്ക് ചില സമുദായക്കാര്‍ പഞ്ചവര്‍ണപ്പൊടി ഉപയോഗിച്ച് ദേവതകളുടെയും മറ്റും രൂപങ്ങള്‍ കളമായി ചിത്രീകരിക്കാറുണ്ട്. പക്ഷിക്കളം, യക്ഷിക്കളം, ഭൂതക്കളം, നാഗക്കളം, ഗന്ധര്‍വന്‍കളം, വൃക്ഷക്കളം, ചാത്തന്‍കളം എന്നിവ ഉദാഹരണങ്ങള്‍.
ബലിക്കള
പാണന്‍, മുന്നൂറ്റാന്‍, പുലയന്‍, പറയന്‍ എന്നീ സമുദായക്കാര്‍ ഗര്‍ഭിണികളെ പുരസ്‌കരിച്ചുചെയ്യുന്ന അനുഷ്ഠാന ബലിക്കര്‍മം. കോഴിക്കോടുജില്ലയിലാണ് 'ബലിക്കള'യ്ക്ക് കൂടുതല്‍ പ്രചാരം. ഗര്‍ഭിണികളെ ബാധിക്കുന്ന ദുര്‍ദേവതകളെ ഉച്ചാടനം ചെയ്യുവാനാണ് ബലിക്കള നടത്തുന്നത്. പഞ്ചവര്‍ണപ്പൊടിക്കൊണ്ട് ദേവതാരൂപങ്ങള്‍ കളമായി കുറിക്കും. പിണിയാളെ 'കള'ത്തിനു മുന്നിലിരുത്തി കൈയില്‍ കുരുതി…
ബയാപിടച്ചി
വടക്കെമലബാറിലെ മാപ്പിളവിഭാഗത്തില്‍പ്പെട്ട വിധവകളെ ബയാപിടച്ചി എന്ന് പറയുക പതിവായിരുന്നു. ഭര്‍ത്താവ് മരിക്കുമെന്ന് തോന്നിയാല്‍ മൊഴിച്ചൊല്ലുന്ന പതിവുണ്ട്. അതിനു സാധിക്കാതെവരികയാണെങ്കില്‍ ഭാര്യ പൂര്‍ണ്ണമായും വിധവയാണ്. അങ്ങനെ വിധവയായാല്‍ നാല്‍പതുദിവസം മൂലയ്ക്കുകൂട്ടണം. ആ കാലത്ത് ആഭരണാദികള്‍ ധരിക്കാറില്ല. വെളുത്തവസ്ത്രം ധരിച്ചിരിക്കണം. കഴിവതും അന്യരില്‍ നിന്ന്…
ബമ്മുരിക്കന്‍
'എണ്‍മറ് കരിയാത്ത'ന്‍മാരില്‍പ്പെട്ടതാണ് ഈ ദേവതയെന്ന് ഊര്‍പ്പഴച്ചി ദൈവത്തിന്റെ 'കുലസ്ഥാന'ത്തില്‍ പറയുന്നുണ്ട്. മുരിക്കന്‍മാരില്‍ കരിമുരിക്കന്‍, ബമ്മുരിക്കന്‍ എന്നീ രണ്ടു പേര്‍ അടങ്ങുന്നു. ലവ– കുശസങ്കല്‍പത്തിലുള്ള ദേവതകളായിട്ടാണ് അവരെ പരിഗണിച്ചു വരുന്നത്.
ബപ്പിരിയന്‍
ഒരു മാപ്പിളത്തെയ്യം. ആര്യപ്പുങ്കന്നി എന്ന ദേവത എഴുന്നള്ളിയ മരക്കലത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയന്‍. തുളുനാട്ടില്‍ ബപ്പിരിയന്‍ ഒരു ഭൂതമാണ്. 'ബബ്യറ' എന്നും തുളുനാട്ടില്‍ ഈ ദേവതയ്ക്ക് പേരുണ്ട്. കേരളബ്രാഹ്മണര്‍ ഈ ദേവതയെ ആരാധിക്കുന്നത് ശിവാംശഭൂതമായിട്ടാണ്. വേലന്‍, മുന്നൂറ്റാന്‍, വണ്ണാന്‍. കോപ്പാളന്‍ എന്നീ സമുദായക്കാര്‍…
വൈരജാതന്‍
ശിവാംശഭൂതമായഓരു ദേവത. ദാരികവധം കഴിഞ്ഞ് കൈലാസത്തിലെത്തിയ ഭഗ്രകാളിയുടെ ക്രോധം ശമിക്കായ്കയാല്‍, സ്ത്രീകളുടെ ക്രോധം പുത്രമുഖം കണ്ടേ അടങ്ങുകയുള്ളുവെന്ന കരുതി, പരമേശ്വരന്‍ രണ്ട് ബാലക്കിടാങ്ങളെ തോറ്റിച്ചമച്ച് കാളി വരുന്ന വഴിക്ക് കിടത്തികയും കാളിക്ക് ബാലവാത്സല്യം ജനിച്ച് അവര്‍ക്ക് മുല കൊടുക്കുകയും ചെയ്തുവെന്നും അവരാണ്…
വേളിപ്പണം
കേരളബ്രാഹ്മണരുടെ വേളിയ്ക്കു വധുവിന്റെ ഇല്ലക്കാര്‍ വരന് നല്‍കേണ്ടേ പണം. സ്ത്രീധനം വരനുള്ള ഒരു ദാനമാണെന്നാണ് സങ്കല്‍പം. വലിയ സംഖ്യയൊന്നും കൊടുക്കാന്‍ കഴിവില്ലെങ്കിലും പണക്കിഴി ഉദകപൂര്‍വം കന്യകയെക്കൊണ്ട് വരന് കൊടുപ്പിക്കണം. ഒരു പണമെങ്കിലും കിഴിയിലുണ്ടായാല്‍ മതി.
വേളി
കേരളബ്രാഹ്മണരുടെ വിവാഹം. അഗ്നിസാക്ഷിയായുള്ള വിവാഹമാണത്. വേളി നിശ്ചയമാണ് ആദ്യത്തെ ചടങ്ങ്. വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന് ഈരണ്ടുപേര്‍ അഭിമുഖമായിരുന്ന വിളക്കുവെച്ച് വെറ്റിലകൊടുത്ത് വേലി നിശ്ചയിക്കുന്നു. ബന്ധുമിത്രാദികളോടൊപ്പമിരുന്ന് മംഗലഭോജനം കഴിഞ്ഞാണ് വേളിക്കാര്‍ പുറപ്പെടുക. വധുഗ്രഹത്തിലെത്തിയാല്‍ സല്‍ക്കരിച്ചിരുത്തി സദ്യ നല്‍കും. 'ആയനിയൂണ്' എന്നാണ് അതിന് പേര്‍.…
വേപ്പിലക്കട്ടി
കറിവേപ്പിലയും നാരകത്തിലയും ഉപ്പും മുളകും പാകത്തിനെടുത്ത് പൊടിച്ചുണ്ടാക്കുന്നത്. ഭക്ഷണത്തിന് കൂട്ടുവാന്‍ സ്വാദുള്ളതാണ്.
