Archives for October, 2017 - Page 254

ഭഗവതിസേവ

ദൈവീകപൂജ. ദുര്‍ഗാപൂജ, കര്‍ക്കടകം, വൃശ്ചികം എന്നീ മാസങ്ങളിലും, ജന്‍മനക്ഷത്രാദികളിലും ഭഗവതിസേവ നടത്താറുണ്ട്. ആപത്തുകള്‍ നീങ്ങി ഐശ്വര്യമുണ്ടാകുവാനാണ് ഭഗവതിസേവ നടത്തുന്നത്. ഇതിന് പ്രത്യേക പത്മമിടണം. ദുര്‍ഗാചക്രം, കാര്‍ത്തികപത്മം, ശക്തിദണ്ഡ്, വീരാളി തുടങ്ങിയ പേരുകളില്‍ പല പത്മങ്ങളുണ്ട്. അവയിലൊന്നാണ് ഇടുക. ദേവിയുടെ ത്രികാലപൂജയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
Continue Reading

ബ്രാഹ്മമുഹൂര്‍ത്തം

രാത്രിയുടെ അന്ത്യയാമം. (ഏഴരനാഴികകൂടിയ സമയമാണ് ഒരു യാമം) പ്രഭാതക്കാലം. 'സരസ്വതിയാമം' എന്നു പറയും. ബ്രാഹ്മമുഹൂര്‍ത്തം പഠനകാര്യങ്ങള്‍ക്ക് ഉത്തമസമയമാണ്. ആ സമയത്ത് വിളക്കു കാണിക്കണമെന്ന് പറയുക. സ്‌നാനാദികള്‍ക്കും ബ്രാഹ്മമുഹൂര്‍ത്തം ഉത്തമമാണ്.
Continue Reading

ബ്രഹ്മരക്ഷസ്‌സ്

അപമൃത്യുവായ ബ്രാഹ്മണന്റെ ആത്മാവ്. കേരളത്തില്‍ പലേടത്തും ബ്രഹ്മരക്ഷസ്‌സുകളുടെ പ്രതിഷ്ഠ കാണാം. വെളുത്തവാവിന് പാല്‍പ്പായസനിവേദ്യം മുഖ്യമാണ്. സ്ത്രീരക്ഷസ്‌സാണെങ്കില്‍ ബ്രഹ്മരാക്ഷസി എന്നാണ് പറയുക. മന്ത്രവാദികള്‍ ബ്രഹ്മരക്ഷസ്‌സുകളെ ഒരു 'ഗൃഹ'മായി കണക്കാക്കാറുണ്ട്. പ്രതിഷ്ഠിക്കപ്പെടാത്ത രക്ഷസ്‌സുകള്‍ മറ്റുള്ളവര്‍ക്ക് ബാധിക്കും. കറുത്തപക്ഷത്തിലെ അഷ്ടമി, പഞ്ചമി ദിനങ്ങളില്‍ രക്ഷോബാധ ഉണ്ടായാല്‍…
Continue Reading

ബൈത്ത്

മുസ്‌ളീം സമുദായത്തില്‍പ്പെട്ടവര്‍ സാമൂഹികോല്‍സവങ്ങളിലും ഗാര്‍ഹികാഘോഷങ്ങളും പാടുന്ന സംഘഗാനം. അറബിപാരമ്പര്യത്തിലുള്ള ഗാനസമ്പ്രദായമാണ് ബൈത്ത്. 'സലാ'ത്തോടു കൂടിയാണ് ബൈത്ത് ആരംഭിക്കുക. ഉസ്താദ് ആദ്യം പാടും. മറ്റുള്ളവര്‍ ഏറ്റുപാടും. നശീദ എന്ന പേരില്‍ ബൈത്തുകള്‍ അറിയപ്പെടുന്നു. അതിന് ശാദുലി, ഹളറമി എന്നിപ്രകാരം വിഭാഗമുണ്ട്. താളമുള്ളതാണ് ശാദുലിബൈത്ത്.…
Continue Reading

ബില്ലവ

മലബാറില്‍ കാണുന്ന തീയര്‍ക്കു സമാനമായി തുളുനാട്ടില്‍ കാണുന്ന ഒരു ജനവിഭാഗം. തെങ്ങുക്കയറ്റമാണ് ഇവരുടെ പാരമ്പര്യമുള്ള വംശീയത്തൊഴില്‍. ബില്ലവര്‍ എന്നതിന് വില്ലാളി എന്നര്‍ത്ഥമുള്ളതിനാല്‍ പണ്ട് ഇവര്‍ പോരാളികള്‍കൂടി ആയിരുന്നിരിക്കാം. മരുമക്കത്തായ സമ്പ്രായക്കാരാണിവര്‍. സമുദായത്തിലെ മൂപ്പനെ 'ഗുരികാര' എന്നു പറയും. പെണ്‍കുട്ടികള്‍ തിരണ്ടാല്‍ പന്ത്രണ്ടുദിവസത്തോളം…
Continue Reading

ബാലപീഡ

ശിശുക്കള്‍ക്ക് രോഗങ്ങളും മറ്റും ഉണ്ടാക്കുന്നത് ബാധോപദ്രവം കൊണ്ടാണെന്നാണ് പ്രാക്തനവിശ്വാസം. ഗര്‍ഭത്തിലോ പ്രസവാനന്തരമോ ശിശുക്കള്‍ക്ക് പലവിധ ബാധകള്‍ ഉണ്ടാകുമെന്നും, അവയെ ചില ബലികര്‍മങ്ങള്‍കൊണ്ട് നീക്കാമെന്നും കരുതിപ്പൊന്നു. ഗര്‍ഭിണികളെയും ശിശുക്കളെയും ഏതേത് ബാധകളാണ് ഉപദ്രവിക്കുകയെന്നും, അതിനുപരിഹാരമാര്‍ഗമെെന്തന്നും ചില മന്ത്രവാദഗ്രന്ഥങ്ങളില്‍ കാണുന്നു. രുദ്രപാണി, ഇന്ദ്രയക്ഷി, പൈശാചരിയക്ഷി…
Continue Reading

ബാലചികില്‍സ

ബാലചികില്‍സയുടെ കാര്യത്തില്‍ കേരളത്തിന് സ്വന്തമായിത്തന്നെ എടുത്തുപറയാവുന്ന പാരമ്പര്യമുണ്ട്. വണ്ണാന്‍, പുള്ളുവന്‍, കണിയാന്‍ തുടങ്ങിയ വംശീയപാരമ്പര്യമുള്ള വൈദ്യന്‍മാരില്‍ മിക്കവിഭാഗക്കാരും ബാലചികില്‍സയില്‍ പ്രത്യേകം വൈദഗ്ധ്യമുള്ളവരാണ്. ബാലചികില്‍സയെ സംബന്ധിച്ചുള്ള അനേകം ഗ്രന്ഥങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പലതും താളിയോലഗ്രന്ഥ രൂപത്തില്‍ അപ്രകാശിതങ്ങളുമാണ്. ബാലചികില്‍സയ്ക്കുള്ള ഒറ്റമൂലികള്‍ ഘൃതങ്ങള്‍ ഗുളികകള്‍…
Continue Reading

ബാലഗന്ധര്‍വന്‍

കണ്ണേര്‍ മന്ത്രവാദത്തിനും മറ്റും അനേകം ബാധകളുടെയും ദേവതകളുടെയും കോലംകെട്ടിയാടുന്ന പതിവുണ്ട്. മലയര്‍ ബാലഗന്ധര്‍വന്‍ എന്ന വനദേവതയുടെ കോലവും കെട്ടിയാടും.
Continue Reading

ബലിയൊഴുക്ക്

ചില സമുദായക്കാര്‍ പരേതക്രിയയോടനുബന്ധിച്ചുള്ള ബലി നദിയില്‍ ഒഴുക്കുകയാണ് പതിവ്. വാഴപ്പോളകൊണ്ട് ബലിപീഠമുണ്ടാക്കി, അതില്‍ എല്ലാം അര്‍പ്പിച്ചശേഷം വെള്ളത്തിലൊഴുക്കും. അതില്‍ ഒരു കോത്തിരിയും കുത്തിയിരിക്കും. ചിലര്‍ ബലിയിട്ട വസ്തുക്കള്‍ ഒരു പാത്രത്തിലാക്കി നദിയില്‍ കൊണ്ടിട്ട് കുളിച്ച് പാത്രവുമെടുത്ത് തിരിച്ചുവരും.  
Continue Reading

ബലിയുഴിച്ചില്‍

മാന്ത്രികമായൊരു കര്‍മം. ബാധകളെയും മറ്റും ഉച്ചാടനം ചെയ്യുമ്പോള്‍ ബലിത്തട്ട് ഉഴിയുന്ന പതിവുണ്ട്. ദേവത ബാധിച്ച ആള്‍ക്ക് അത് ഉഴിഞ്ഞ്, അകലെകൊണ്ട് കളയും. സംഘകളിയില്‍ ബലിയുഴിയുന്ന ഒരു രംഗമുണ്ട്. അത് ഒരുതരം ഹാസ്യാനുകരണമാണ്.
Continue Reading