Archives for October, 2017 - Page 257
വീരാളി
1.കറുപ്പ്. ചുവപ്പ്, വെളുപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങള്‍ കൊണ്ടുള്ള പ്രത്യേക ചിത്രീകരണം. ക്ഷേത്രങ്ങളുടെയും പള്ളിയറകളുടെയും ചുമരിലും തട്ടുകളിലും മറ്റും വീരാളി ചിത്രീകരിച്ചു കാണാറുണ്ട്. ഭഗവതിക്കാവുകളില്‍ വിഗ്രഹത്തിനു പിറകില്‍ ചുമരിലോ, പലകയിലോ വീരാളി ചിത്രീകരിച്ചിരിക്കുക പതിവാണ്. ഉത്തരകേരളത്തില്‍ കിടാരന്മാര്‍ എന്ന സമുദായക്കാരാണ്…
വീക്കന്‍ചെണ്ട
വീക്കുചെണ്ട, അച്ചന്‍ചെണ്ട എന്നൊക്കെയും പറയും. വീക്കിക്കൊട്ടുന്നതുകൊണ്ടാണ് ആ പേര്‍ വന്നത്. ക്ഷേത്രങ്ങളില്‍ അഭിഷേകം, ധാര, ശീവേലി, കലശം, ശ്രീഭൂതബലി തുടങ്ങിയവയ്‌ക്കെല്ലാം വീക്കന്‍ചെണ്ട വേണം. താളംപിടിക്കുവാന്‍ ഇത് ഉപയോഗിക്കും. ക്ഷേത്രവാദ്യസമുച്ചയത്തില്‍ വീക്കന്‍ചെണ്ടയ്ക്ക് പ്രാധാന്യമുണ്ട്.
വിളിക്കാണി
കാണിക്കാരുടെ മുഖ്യഭരണാധികാരിയായ മൂട്ടുകാണിയുടെ സഹായിയാണ് വിളിക്കാണി. സമൂഹത്തെ എന്തെങ്കിലും വിവരമറിയിക്കണമെങ്കില്‍ മുട്ടുകാണിയുടെ നിര്‍ദേശപ്രകാരം വിളിച്ചുപറയേണ്ടചുമതലക്കരനായതുകൊണ്ടാണ് 'വിളിക്കാണി' എന്നു പറയുന്നത്.
വിഷുവേല
മേടമാസത്തിലെ കൊയ്ത്തിനുശേഷം ദേവീക്ഷേത്ര/കാവുകളില്‍ നടത്തപ്പെടുന്ന ആഘോഷം. പറയരാണ് ഇത് നടത്തുന്നത്. ഇത് മുന്‍കൂട്ടി പറകൊട്ടി അവര്‍ അറിയിക്കും. പൂതവും വെളിച്ചപ്പാടുമൊക്കെ ഒപ്പമുണ്ടാവും. വള്ളുവനാട്ടിലും മധ്യകേരള പ്രദേശങ്ങളിലുമാണിത് പതിവ്. വിത്ത് ചൊരിയല്‍ എന്നു പറയും.
വിഷുഫലം
വിഷു സംക്രമഫലം നോക്കുന്ന പതിവുണ്ട്. ഗ്രാമീണ ജോത്സ്യന്മാരായ കണിയാന്മാര്‍ പണ്ടുകാലത്ത് വിഷുഫലം ഓലയിലെഴുതി ഭവനങ്ങളില്‍ച്ചെന്ന് ഫലം അറിയിക്കാറുണ്ടായിരുന്നു. വിഷുഫലം ഒരു വര്‍ഷം നീണ്ടുനില്‍ക്കും.
വടിപ്പയറ്റ്
പയറ്റുമുറകളിലൊന്ന്. ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ 'വടിപ്പയറ്റ്' എന്നൊരു കായികാഭ്യാസപ്രകടനം പ്രചാരത്തിലുണ്ട്. അഞ്ചടിയില്‍ കുറയാത്ത നീളമുള്ള വടികള്‍ കൈയിലെടുത്തുകൊണ്ടാണ് പയറ്റ് നടത്തുക. ഇരുവര്‍ അന്യോന്യം മത്സരിച്ചുകൊണ്ടുള്ളതാണ് ആ പ്രകടനം. ഒരാള്‍ അടിക്കുമ്പോള്‍ മറ്റേയാള്‍ തടുക്കും. ഇപ്രകാരം അഞ്ചോ ആറോ ജോഡി കളിക്കാര്‍ ഉണ്ടാകും. പറവാദ്യത്തോടുകൂടിയാണ്…
വിഷഘടിക
വിഷനാഴിക നവദോഷങ്ങളിലൊന്ന്. ഓരോ നക്ഷത്രത്തിലും അശുഭവേളയായിട്ടുള്ള നന്നാലുനാഴിക സമയം. ഇതിനു പ്രത്യേക പ്രണാമമുണ്ട്.
വിത്തുചൊരിയല്‍
ദക്ഷിണകേരളത്തിലെയും മധ്യകേരളത്തിലെയും പറയര്‍ക്കിടയില്‍ പ്രചാരമുള്ള ഒരാഘോഷം. ഇതിന് 'വിഷുവേല' എന്നും പറയും. ഇതൊരു കാര്‍ഷികോത്സവമാണ്. ഈ ആഘോഷത്തിന് കുറച്ചുനാള്‍ മുമ്പുതന്നെ ദേശത്ത് വാദ്യത്തോടുകൂടി നടന്ന് പറയെടുക്കും. വെളിച്ചപ്പാടും ഒരു ഭൂതവും ഒപ്പമുണ്ടാകും. പിരിഞ്ഞുകിട്ടിയ നെല്ലില്‍നിന്ന് അല്‍പം കാവില്‍ വഴിപാടായി കൊടുക്കും. ബാക്കി…
വാള്‍വലി
വാളും പരിചയുമെടുത്തുകൊണ്ടുള്ള പയറ്റ്. ഈ ആയുധങ്ങള്‍ പ്രത്യേകരീതിയില്‍ ശരീരത്തേടുചേര്‍ത്തു വീശിക്കൊണ്ടു ചെയ്യുന്ന വ്യായാമമാണ് വാള്‍ വലി. യുദ്ധമുറയായും അലങ്കാരക്കൈയായും വാള്‍വലിക്ക് പ്രയോഗസാധ്യതയുണ്ട്. ചില തെയ്യങ്ങള്‍ക്ക് ഇത്തരം പയറ്റ് പതിവുള്ളതാണ്. വാളും പരിചയും ഉപയോഗിച്ചുകൊണ്ടുള്ള അഭ്യാസത്തിനുമുമ്പായി പൊന്തിയും പരിചയുമെടുത്തുകൊണ്ട് പയറ്റുമുറ പരിശീലിക്കുന്ന പതിവുമുണ്ട്.
വാള്‍നമ്പി
പ്രാചീനകേരളത്തിലെ നാലു ബ്രാഹ്മണ കഴകങ്ങളുടെ രക്ഷാപുരുഷനായ തളിയാതിരിയുടെ സ്ഥാനപ്പേര്. കേരളോല്‍പ്പത്തിയില്‍ വാള്‍നമ്പിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. പരശുരാമനില്‍നിന്ന് വാള്‍ വാങ്ങി സ്ഥാനമേറ്റ ബ്രാഹ്മണരായിരുന്നു ഇവര്‍. നമ്പിടിമാരാണിവരെന്നു പറയപ്പെടുന്നു.
