Archives for October, 2017 - Page 256

വേത്ത്

പാടങ്ങളിലും പറമ്പുകളിലും വെള്ളം തേവാന്‍ ഉപയോഗിക്കുന്ന മരപ്പാത്തി. തെക്കന്‍ ജില്ലകളിലാണ് ഈ പേരിന് പ്രചാരം. മൂന്നു കാലുകള്‍ ഒരറ്റം ബന്ധിച്ച് ത്രികോണാകൃതിയില്‍ കുത്തിവെയ്ക്കും. വേത്ത് കയറില്‍ കെട്ടി തൂക്കിയിടും. ഇപ്രകാരം നനയ്ക്കുന്നതിനെ വേത്തുതേക്ക് എന്ന് പറയും. ആഴമുള്ള കിണറില്‍നിന്നും മറ്റും വെള്ളം…
Continue Reading

വേതാളം

അസുരനിഗ്രഹത്തിന് ശിവന്‍, ഭദ്രകാളിയെ തോറ്റിച്ചമച്ച് ആയുധങ്ങള്‍ നല്‍കി യാത്രയാക്കുമ്പോള്‍ കാളി പറയുകയും, ശിവന്‍ വേതാളത്തെ സൃഷ്ടിക്കുകയും ചെയ്തുവെന്ന് തോറ്റം പാട്ടുകളിലും മറ്റും പ്രസ്താവിച്ചു കാണുന്നു. വേതാളത്തിന്റെ രൂപം ഭയാനകമായിരുന്നു. 'വേതാളത്തെക്കണിതോരു ഭദ്രകാളിയും ഭയപ്പെട്ടാരേ ഭദ്രകാളീനക്കണ്ടിതോരു വേതാളവും ഭയപ്പെട്ടാരേ' എന്നാണ് 'കാളീനാടകം' എന്ന…
Continue Reading

വെറ്റിലക്കെട്ട്

വിവാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. വെറ്റില, അടയ്ക്ക, പുകയില എന്നിവ കെട്ടാക്കി വധൂഗ്രഹത്തില്‍ കൊണ്ടുപോകണം. പാട്ടുകഥകളില്‍, ജാരസംഗമത്തിനു പുറപ്പെടുന്ന വീരന്മാര്‍ പോലും വെറ്റിലക്കെട്ടു കൊണ്ടുപോകുന്നതിനായി വര്‍ണിച്ചുകാണാം. വടക്കേമലബാറില്‍, വധു വരന്റെ വീട്ടില്‍ വെറ്റിലക്കെട്ടുമായാണ് വരിക. മുസ്‌ളിം കല്യാണത്തിന് തലേദിവസം വെറ്റിലക്കെട്ട് ചടങ്ങുണ്ട്. സ്ത്രീകള്‍…
Continue Reading

വെള്ളാട്ട്

കോഴിക്കോട്ടു ജില്ലയില്‍ തിറകളുടെ വെള്ളാട്ടത്തിന് 'വെള്ളാട്ട്' എന്നാണ് പേര്‍ പറയുക. തിറയ്ക്കു മുമ്പെ വെള്ളാട്ടം പുറപ്പെടും. ചെറിയമുടി, മാലകള്‍, ഉടുത്തുകെട്ട് എന്നിവയാണ് വേഷവിധാനം. വെള്ളാട്ടുകഴിഞ്ഞാല്‍. ചിലതിന് 'വെള്ളക്കെട്ട്' എന്നൊരു ചടങ്ങ് പതിവുണ്ട്.
Continue Reading

വെള്ളരി നാടകം

ഉത്തരകേരളത്തില്‍ രണ്ടാം വിളവെടുപ്പ് കഴിഞ്ഞാല്‍ വയലുകളില്‍ ഇടവിളയായി വെള്ളരി നടുക പതിവാണ്. വെള്ളരി വള്ളികളില്‍ ചെറിയകായ്കള്‍ ഉണ്ടാകുവാന്‍ തുടങ്ങിയാല്‍ രാത്രികാലങ്ങളില്‍ കുറുക്കന്മാരും മറ്റും വന്ന് അവ നശിപ്പിക്കും. അതിനാല്‍ ചെറുപ്പക്കാര്‍ വെള്ളരിത്തണ്ടില്‍ ഉറക്കമിളച്ച് രാത്രി കാവല്‍ നില്‍ക്കും. നേരംപോക്കിനുവേണ്ടി അവര്‍ പല…
Continue Reading

വെളിച്ചപ്പാട്

കാവുകളിലും സ്ഥാനങ്ങളിലും ദേവതയുടെ പ്രതിനിധിയായി തിരുവായുധമെടുത്ത് നര്‍ത്തനം ചെയ്യുകയും അരുളപ്പാട് നടത്തുകയും ചെയ്യുന്ന ആള്‍. വെളിച്ചപ്പാടന്മാരായി സ്ഥാനമേല്‍ക്കുന്നവരില്‍ മിക്കതും സ്വയം ദേവതാചൈതന്യം ശരീരത്തിലാവേശിച്ചുവെന്ന് വെളിച്ചപ്പെടുത്തിയവരാണ്. കാതില്‍ കുണ്ഡലം ധരിക്കണമെന്ന് നിര്‍ബന്ധമുള്ള സ്ഥലങ്ങളുമുണ്ട്. പ്രത്യേക വ്രതങ്ങളോടെ അവര്‍ ജീവിക്കണം. വെളിച്ചപ്പാടന്മാരില്‍ പലരും ഖഡ്ഗനൃത്തം…
Continue Reading

വെന്തിങ്ങ

കേരളത്തിലെ ക്രൈസ്തവര്‍ സ്ത്രീ പുരുഷഭേദമന്യേ ശരീരരക്ഷാര്‍ത്ഥം ധരിക്കുന്നത്. യേശുവിന്റെ രൂപമുള്ള തട്ട് ചരടില്‍ തുന്നിപ്പിടിപ്പിക്കുന്നതാണത്. രോഗാദികള്‍ വരാതിരിക്കാനും, പിശാച് ഉപദ്രവിക്കാതിരിക്കാനുംവേണ്ടി കെട്ടുന്നതാണ് വെന്തിങ്ങ. പുരോഹിതന്‍ വെഞ്ചരിച്ചു നല്‍കിയതിനാണു പവിത്രത.
Continue Reading

വെഞ്ചരിപ്പ്

ക്രൈസ്തവരുടെ ഇടയിലുള്ള ഒരു അനുഷ്ഠാനചടങ്ങ്. പുരോഹിതന്‍ പ്രാര്‍ത്ഥിച്ച് ആശീര്‍വദിക്കുന്ന കര്‍മമാണിത്. കൂദാശകള്‍ക്കെല്ലാം വെഞ്ചരിക്കല്‍ വേണം. ഭവനം പുതുതായി കൂടിക്കുമ്പോഴും പുതുതായി സാധനങ്ങള്‍ വാങ്ങുമ്പോഴും വെഞ്ചരിപ്പ് നടത്തും.
Continue Reading

വെച്ചുംകളി

കൊച്ചുകുട്ടികളുടെ വിനോദം. മച്ചിങ്ങയും മറ്റുംകൊണ്ട് അടുപ്പുണ്ടാക്കി ചിരട്ടകള്‍ പാത്രങ്ങളാക്കി, പൂഴിയും മറ്റുംകൊണ്ട് ചോറും, ഇലകള്‍, പൂക്കള്‍ എന്നിവ കറിയുമാക്കി കുട്ടികള്‍ കളിക്കാറുണ്ട്. ഇത്തരം ബാലക്രീഡകള്‍ എല്ലായിടത്തും കാണാം. ഉത്തരകേരളത്തില്‍ അവയ്ക്ക് 'വെച്ചുംകളി' എന്ന് പേര്‍ പറയും. വടക്കന്‍പാട്ടുകളിലും മറ്റും ഇത്തരം വിനോദങ്ങളുടെ…
Continue Reading

വീരാളിപ്പട്ട്

പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരുതരം വിശേഷപ്പെട്ട പട്ട്. രാജാക്കന്മാര്‍ സമ്മാനം കൊടുപ്പാന്‍ വീരാളിപ്പട്ടാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ദേവീപൂജകളില്‍ വീരാളിപ്പട്ടിന് പ്രത്യേക പ്രാധാന്യം കല്‍പിച്ചുപോന്നിരുന്നു. ചില ദേവീക്ഷേത്രങ്ങളിലും കാവുകളിലും വീരാളിപ്പട്ട് ഇന്നും കാണാം. വടക്കന്‍പാട്ടുകഥകളിലും മറ്റും 'ഏഴുകടലോടി വന്ന'…
Continue Reading