Archives for October, 2017 - Page 253
ഭസ്മപ്രയോഗം
മന്ത്രവാദരംഗത്തും വൈദ്യരംഗത്തും ഭസ്മപ്രയോഗമുണ്ട്. ഭസ്മം ജപിച്ചുതൊടുകയും ഭസ്മക്കളം കുറിക്കുകയുമൊക്കെ മന്ത്രവാദത്തിന്റെ ഭാഗമാണ്. സാധാരണഭസ്മല്ലാതെ, ചില പ്രത്യേക ഔഷധങ്ങളും ധൂപക്കൂട്ടുകളും കത്തിച്ചുണ്ടാക്കുന്ന ഭസ്മങ്ങള്‍ ആഭിചാരാദികള്‍ക്ക് പ്രയോഗിക്കും. വൈദ്യത്തില്‍ രാസപ്രയോഗവുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന ഒരു ചികില്‍സാരീതിയാണ് ഭസ്മപ്രയോഗം. പവിഴഭസ്മം, തങ്കഭസ്മം എന്നിങ്ങനെ നിത്യപരിചിതങ്ങളായ ഭസ്മങ്ങളുണ്ട്.
ഭൂതക്കളം
കല്ലാറ്റക്കുറുപ്പന്‍മാര്‍ പഞ്ചവര്‍ണപ്പൊടികൊണ്ട് ചിത്രീകരിക്കുന്ന കളങ്ങളിലൊന്ന്. നാഗക്കളം അവസാനിക്കുന്ന ദിവസമാണ് ഭൂതക്കളം പതിവ്. സര്‍പ്പത്തോടൊപ്പം നിധി കാക്കുന്നവരാണ് ഭൂതങ്ങള്‍ എന്നൊരു സങ്കല്‍പമുണ്ടല്ലോ. പുള്ളുവരുടെ ഭൂതക്കളം വരയ്ക്കാറുണ്ട്. സര്‍പ്പപ്പാട്ടിന്റെ സമാപനദിവസമാണ് അത്.
ഭൂതം
ദേവത, ബാധ, പരേതാത്മാവ്, ശിവഭൂതം, കാളിയുടെ പരിവാരദേവത എന്നിങ്ങനെ പല അര്‍ത്ഥങ്ങളിലും ഭൂതം എന്ന പദം പ്രയോഗിച്ചുകാണുന്നുണ്ട്. ഭൂതം നിധികാക്കുന്നുവെന്നുള്ള വിശ്വാസവും നിലവിലുണ്ട്. അമാനുഷവും അസാധ്യവുമായ പല പ്രവൃത്തിയും ചെയ്യാന്‍ ഭൂതങ്ങള്‍ക്ക് കഴിയുമത്രെ. പല ജലാശയങ്ങളും ഭൂതം കുഴിച്ചതാണെന്ന വിശ്വാസം നിലവിലുണ്ട്.…
ഭൂതസ്ഥാനം
ഭൂതങ്ങളുടെ ആരാധനാകേന്ദ്രം. കാസര്‍കോട് ജില്ലയിലാണ് 'ഭൂതസ്ഥാന'മെന്നാണ് അവിടങ്ങളില്‍ വിശേഷിപ്പിക്കുക. ദേവതകള്‍ ഉന്നതദൈവങ്ങളുടെ അംശഭൂതങ്ങളായതുകൊണ്ടാകാം അങ്ങനെ ചെയ്യുന്നത്. ഭൂതശബ്ദത്തിന് തുളുവിലും മറ്റും പ്രേതം, പിശാച് എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും, ശൈവമത വിശ്വാസികളായ ഭരണാധിപന്‍മാരാണ് 'താനങ്ങളെയെല്ലാം ഭൂതസ്ഥാന'മായി രേഖപ്പെടുത്തിയതെന്നുമുള്ള ഒരഭിപ്രായവും ഉണ്ട്.
ഭരണിവേല
കാളിയുടെ ആരാധനാക്രമങ്ങലിലൊന്ന്. ഭദ്രകാളിയെ പ്രീതിപ്പെടുത്താനുള്ള ഉല്‍സവമാണ് ഭരണിവേല. കൊടുങ്ങല്ലൂര്‍ ഭരണി പ്രശസ്തമാണ്. കാവുകളില്‍ മിക്കതിലും ഭരണിവേല പതിവുണ്ട്. പാട്ടുപാടുകയെന്നത് അതിന്റെ പ്രത്യേകതയാണ്. ചിലേടങ്ങളില്‍ കളവും കുറിക്കും. ഉത്തരകേരളത്തിലെ ചീറുമ്പക്കാവുകളില്‍ ഭരണിവേല പതിവുണ്ട്. ചീറുമ്പക്കളവും ചിത്രീകരിക്കും. ഈ ഭരണിപ്പാട്ടുകള്‍ ചീറുമ്പയുടെ കഥയാണ് ആഖ്യാനം…
ഭരണിപ്പാട്ട്
കൊടുങ്ങല്ലൂര്‍ ഭരണി, ചേര്‍ത്തലപ്പൂരം എന്നിവയ്ക്ക് ഭക്തന്‍മാര്‍ പാടികൊണ്ടുവന്ന ഗാനങ്ങള്‍. തെറിയും അശ്‌ളീലും കലര്‍ന്നതായിരിക്കും അവ. ഉത്തരകേരളത്തിലെ ചീറുമ്പക്കാവുകളില്‍ ഭരണിവേലയ്ക്ക് അനുഷ്ഠാനപരമായ പാട്ടുകളാണ് പാടുക. അവയില്‍ അസഭ്യതയൊന്നും കാണുകയില്ല.
ഭദ്രബലി
മന്ത്രവാദപരമായ ഒരു ബലികര്‍മം. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ടു വെച്ചുകെട്ടി, അതിനുമുന്നില്‍ കോഴിബലിയും മറ്റും അര്‍പ്പിക്കുകയാണ്, ഉത്തരകേരളത്തിലെ മലയരുടെ ഭദ്രബലിയുടെ സ്വഭാവം. ഭദ്രബലിയെക്കുറിച്ചുള്ള ഒരു മന്ത്രവാദപ്പാട്ട് അവര്‍ക്കിടയിലുണ്ട്. ഹരന്റെ പിണിയൊഴിപ്പാന്‍ പള്ളിക്കൂത്താടുകയും പള്ളിപ്പാന നടത്തുകയും ചെയ്ത വര്‍ഗമാണ് മലയരെന്ന് ആ പാട്ടില്‍…
ഭദ്രകാളിയൂട്ട്
ഭദ്രകാളിയെ പ്രീണിപ്പിക്കുവാനുള്ള ഒരു അനുഷ്ഠാനകലാനിര്‍ഹണം. ദക്ഷിണകേരളത്തില്‍ നടപ്പുള്ളതാണ് കാളിയൂട്ട്. ദേവീപ്രീണനാര്‍ഥം നടത്തപ്പെടുന്ന കുമ്മാട്ടിയെ ഭദ്രകാളിയൂട്ട് എന്ന് പറയും.
ഭണ്ഡാരമൂര്‍ത്തി
വസൂരിരോഗം പിടിപ്പെട്ട് മരിച്ചാല്‍ ആ ആത്മാവ് ഭണ്ഡാരമൂര്‍ത്തിയാകുമെന്നാണ് വിശ്വാസം. ആ മൃതശരീരം ദഹിപ്പിക്കുകയല്ല, പ്രത്യേക രീതിയില്‍ കുഴിച്ചിടുകയാണ് ചെയ്യുക. അതിനു 'ഭണ്ഡാരം താക്കല്‍' എന്നാണ് പറയുക ചിലേടങ്ങളില്‍ ഭണ്ഡാരം താഴ്ത്തിയ സ്ഥലത്ത് തറകെട്ടി അശുദ്ധിതട്ടാതെ സൂക്ഷിക്കാറുണ്ട്. ഭവനത്തിനുള്ളില്‍ത്തന്നെ ഭണ്ഡാരം താഴ്ത്തുന്നപതിവും ഉണ്ടായിരുന്നു.…
ഭണ്ഡാരപ്പുര
കാവുകളിലും മറ്റും ഭണ്ഡാരമുള്ള സ്ഥലത്ത് പ്രത്യേകം പുരയുണ്ടാകും. സ്ഥാനികരും അവകാശക്കാരും യോഗം ചേരാനും അത് ഉപയോഗിക്കും.
